'കള്ളം കാട്ടിയാല്‍ അത് പറയാനുള്ള ചങ്കൂറ്റമുണ്ട്', ഫിറോസിനോട് കൊമ്പുകോര്‍ത്ത് സന്ധ്യാ മനോജ്

എന്താണ് സത്യം കള്ളം എന്ന് ഡിഗ്രിയെടുത്ത് വരികയാണോ ഫിറോസ് എന്ന് സന്ധ്യാ മനോജ്.

 

Firos and Sandhya Manoj

ഇന്ന് ബിഗ് ബോസ് തുടങ്ങിയിട്ട് അധികം കഴിയും മുന്നേ കണ്ടത് വലിയൊരു തര്‍ക്കമായിരുന്നു. സന്ധ്യാ മനോജും ഫിറോസും തമ്മിലായിരുന്നു തര്‍ക്കം. മോഹൻലാല്‍ വന്ന ദിവസത്തെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു ഇന്നും. മാന്ത്രിക കസേരയിലിരുന്ന് സന്ധ്യാ മനോജ് ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അധികം ആക്റ്റീവല്ലാതിരുന്നവരെയായിരുന്നു മാന്ത്രിക കസേരയില്‍ ഇരുന്നത്. മാന്ത്രികകസേരയിലുന്നപ്പോള്‍ സന്ധ്യാ മനോജും ഫിറോസും തമ്മിലുണ്ടായ തര്‍ക്കം തന്നെയായിരുന്നു ഇന്നും തുടര്‍ന്നത്.

ബിഗ് ബോസില്‍ സ്ട്രാറ്റജി, കോര്‍ണറിംഗ് എന്നു തുടങ്ങിയ വാക്കുകളാണ് കേള്‍ക്കുന്നത് എന്ന് സന്ധ്യാ മനോജ് പറഞ്ഞു. അപോഴായിരുന്നു സന്ധ്യാ മനോജ്  മാന്ത്രികസേരയിലിരുന്നതിനെ കുറിച്ച് ഫിറോസ് പറഞ്ഞത്. ഫിറോസിന്റെ വാക്കുകളെ തന്റേടത്തോടെ നേരിടാനായിരുന്നു സന്ധ്യാ മനോജിന്റെ തീരുമാനം. കസേരയിലിരിക്കാനും ഒരു യോഗം വേണം എന്നായിരുന്നു സന്ധ്യാ മനോജ് പറഞ്ഞത്. ഷോക്ക് അടിക്കുകയും വേണമായിരുന്നുവെന്ന് ഫിറോസ് പറഞ്ഞു.  എന്താണ് സത്യം കള്ളം എന്ന് ഡിഗ്രിയെടുത്ത് വരികയാണോ ഫിറോസ് എന്ന് സന്ധ്യാ മനോജ് ചോദിച്ചു.

ബോള്‍ ഗെയിമില്‍ സന്ധ്യാ മനോജ് കളളം കാട്ടിയെന്നായിരുന്നു ഫിറോസ് പറഞ്ഞത്. നിലത്തു വീണ പന്തെടുത്ത് പോയന്റ് നേടാൻ ശ്രമിച്ചുവെന്നായിരുന്നു ഫിറോസ് പറഞ്ഞത്. മാന്ത്രികക്കസേരയില്‍ സന്ധ്യാ മനോജ് വിളറിവെളുത്തുവെന്നും ഫിറോസ് പറഞ്ഞു. ഫിറോസിന്റെ കണ്ണ് ഒന്ന് ടെസ്‍റ്റ് ചെയ്യിപ്പിക്കണമെന്നായിരുന്നു സജ്‍നയോട് സന്ധ്യാ മനോജ് പറഞ്ഞത്.

കള്ളത്തരം കാണിച്ചുവെന്ന് മറ്റൊരാള്‍ പറഞ്ഞാല്‍ താൻ സമ്മതിക്കില്ലെന്നും സന്ധ്യാ മനോജ് പറഞ്ഞു. കള്ളത്തരം കാണിച്ചാല്‍ എനിക്ക് അത് പറയാനുള്ള ചങ്കൂറ്റമുണ്ട്.നിങ്ങള്‍ പറഞ്ഞുവെന്ന് വെച്ച് ഞാൻ കള്ളം പറഞ്ഞ ആളാകില്ല. താൻ കള്ളത്തരം കാട്ടിയിട്ടില്ലെന്നും സന്ധ്യാ മനോജ് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios