'എനര്‍ജൈസര്‍ ഓഫ് ദി സീസണ്‍'; ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ പുരസ്‍കാരം പ്രഖ്യാപിച്ച് മോഹന്‍ലാല്‍

'ഗെയ്‍മര്‍  ഓഫ് ദി സീസണ്‍' പുരസ്‍കാരം അനൂപ് കൃഷ്‍ണന്

energizer of the season award at bigg boss 3 grand finale

അവസാന റൗണ്ടില്‍ ഇടംപിടിച്ച എട്ട് മത്സരാര്‍ഥികളുടെ സ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം മറ്റു ചില സമ്മാനങ്ങളും ബിഗ് ബോസ് 3 ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിക്കുന്നുണ്ട്. അതിലൊന്നായിരുന്നു ഈ സീസണില്‍ ഏറ്റവുമധികം ഊര്‍ജ്ജസ്വലത സൃഷ്‍ടിച്ച മത്സരാര്‍ഥിക്കുള്ള 'എനര്‍ജൈസര്‍ ഓഫ് ദി സീസണ്‍' പുരസ്‍കാരം. ഡിംപല്‍ ഭാലിനാണ് ഈ പുരസ്‍കാരം. അതേപോലെ 'ഗെയ്‍മര്‍  ഓഫ് ദി സീസണ്‍' പുരസ്‍കാരം അനൂപ് കൃഷ്‍ണനും 'എന്‍റര്‍ടെയ്‍നര്‍ ഓഫ് ദി സീസണ്‍' മണിക്കുട്ടനും 'പീസ്മേക്കര്‍ ഓഫ് ദി സീസണ്‍' നോബിക്കും ലഭിച്ചു.

അവസാന റൗണ്ടില്‍ എത്തിയ എട്ട് പേര്‍ക്കൊപ്പം സീസണ്‍ 3ലെ ഒരാളൊഴികെ മുഴുവന്‍ മത്സരാര്‍ഥികളും ഫിനാലെ വേദിയില്‍ മോഹന്‍ലാലിനൊപ്പം എത്തിയിട്ടുണ്ട്. ഭാഗ്യലക്ഷ്‍മി മാത്രമാണ് വ്യക്തിപരമായ കാരണത്താല്‍ വിട്ടുനില്‍ക്കുന്നത്. രണ്ട് മാസത്തിനുശേഷം വീണ്ടും ഒരുമിച്ച് കാണുന്നതിന്‍റെ ആവേശത്തിലാണ് മത്സരാര്‍ഥികള്‍. അവസാന റൗണ്ടിലെത്തിയ എട്ടുപേരോടും വിശേഷങ്ങള്‍ ചോദിച്ചാണ് മോഹന്‍ലാല്‍ ഷോ ആരംഭിച്ചത്.

പ്രേക്ഷകര്‍ നല്‍കിയ വോട്ടിന്‍റെ അടിസ്ഥാനത്തില്‍ ആദ്യ എട്ട് സ്ഥാനക്കാരെ വൈകാതെ പ്രഖ്യാപിക്കും. ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ മറ്റു കലാപരിപാടികളുമുണ്ട്. പ്രശസ്‍ത ചലച്ചിത്ര താരങ്ങളായ സൂരജ് വെഞ്ഞാറമൂട്, അനു സിത്താര, ദുർഗ കൃഷ്ണ, സാനിയ ഇയ്യപ്പൻ, ടിനി ടോം, പാഷാണം ഷാജി, പ്രജോദ് കലാഭവൻ, ധർമ്മജൻ ബോല്‍ഗാട്ടി, ഗ്രേസ് ആന്‍റണി, ആര്യ, വീണ നായർ എന്നിവര്‍ പങ്കെടുക്കും.

കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ 100 ദിവസം എത്തുംമുന്‍പേ അവസാനിപ്പിക്കേണ്ടിവന്നിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3. തമിഴ്നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം 95-ാം ദിവസമായ മെയ് 19നാണ് ഷോ അവസാനിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തേതുപോലെ ടൈറ്റില്‍ വിജയി ഇല്ലാതെ പോകരുതെന്ന് അണിയറക്കാര്‍ തീരുമാനിച്ചതിന്‍റെ ഫലമായി അവശേഷിച്ച എട്ട് മത്സരാര്‍ഥികള്‍ക്കായി ഒരാഴ്ചത്തെ വോട്ടിംഗ് അനുവദിച്ചു. ഇതനുസരിച്ചുള്ള വോട്ടിംഗ് മെയ് 29ന് അവസാനിച്ചിരുന്നു. ഗ്രാന്‍ഡ് ഫിനാലെ നടത്താനുള്ള സാഹചര്യത്തിനായി കാത്തിരിക്കുകയായിരുന്നു പിന്നീട് നിര്‍മ്മാതാക്കള്‍. ജനപ്രീതിയില്‍ ഏറെ മുന്നിലെത്തിയ ഷോ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios