വേദന കാരണം കരയാൻ പോലും സാധിക്കാതെ ഞാൻ നിന്നിട്ടുണ്ട്; ഫിറോസിന്റെ ആരോപണത്തിൽ മനംനൊന്ത് ഡിംപൽ
ചോദ്യം ചെയ്യുന്നതിനിടയിൽ സിമ്പതിക്ക് വേണ്ടിയുള്ള കളിയാണ് ഹൗസിൽ ഡിംപൽ നടത്തുന്നതെന്ന് ഫിറോസ് പറഞ്ഞു. ഇതിന് തന്റെ നട്ടെല്ലിൽ നടത്തിയ ശസ്ത്രക്രിയയുടെ പാടുകൾ ഡിംപൽ കാണിച്ച് കൊടുക്കുകയാണ് ചെയ്തത്.
നാട്ടുക്കൂട്ടം എന്ന വീക്കിലി ടാസ്ക്കുമായി ബിഗ് ബോസ് സീസൺ മൂന്ന് മുന്നോട്ട് പോകുകയാണ്. ടാസ്ക്കിനിടയിൽ പൊട്ടിക്കരയുകയാണ് ഡിംപൽ ഭാൽ. ഇന്നത്തെ എപ്പിസോഡിൽ വിചാരണയ്ക്കായി കോലത്തുനാട് തെരഞ്ഞെടുത്തത് കിടിലം ഫിറോസിനെയാണ്. ചോദ്യം ചെയ്യുന്നതിനിടയിൽ സിമ്പതിക്ക് വേണ്ടിയുള്ള കളിയാണ് ഹൗസിൽ ഡിംപൽ നടത്തുന്നതെന്ന് ഫിറോസ് പറഞ്ഞു. ഇതിന് തന്റെ നട്ടെല്ലിൽ നടത്തിയ ശസ്ത്രക്രിയയുടെ പാടുകൾ ഡിംപൽ കാണിച്ച് കൊടുക്കുകയാണ് ചെയ്തത്. പിന്നാലെ ടാസ്ക് അവസാനിച്ചപ്പോൾ ഡിംപൽ കിച്ചന്റെ ഭാഗത്ത് എത്തി പൊട്ടിക്കരയുകയായിരുന്നു.
‘ഇത് ടാസ്ക് അല്ല. എനിക്ക് അച്ഛനും അമ്മയും ഇല്ലേ. ചങ്കിൽ തീവച്ചു കൊണ്ടായിരിക്കും അവർ അവിടെ ഇരിക്കുന്നുണ്ടാവുക. 12മത്തെ വയസിലാണ് എനിക്ക് ക്യാൻസർ വന്നത്. നിങ്ങൾക്ക് അതിന്റെ അർത്ഥം അറിയാമോ? വേദന കൊണ്ട് ഒന്ന് കരയാൻ പോലും പറ്റാത്ത അവസ്ഥയിൽ ഞാൻ നിന്നിട്ടുണ്ട്. തന്റെ കുട്ടികളുടെ വയസിലാണല്ലോ നിനക്ക് ക്യാൻസർ വന്നതെന്ന് ചോദിച്ചയാളാണ് ഫിറോസ്. എല്ലാ പെൺകുട്ടികൾക്കും ഉള്ള വിഷമങ്ങൾ എനിക്കുമുണ്ട്. ഇതെന്റെ ജീവിത കാലം മുഴുവൻ ഉണ്ടാകും. നല്ല വേദന സഹിച്ചാണ് ഞാൻ ജീവിക്കുന്നത്. പോസിറ്റീവായ ചുറ്റുപാടാണ് എന്റെ മെഡിസിൻ', എന്നാണ് കരഞ്ഞ് കൊണ്ട് ഡിംപൽ പറഞ്ഞത്. സായ് വിഷ്ണുവും അഡോണിയും ഡിംപലിനെ സമാധാനപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
വീക്കിലി ടാസ്ക്കിന്റെ അടിസ്ഥാനത്തിലാകും അടുത്താഴ്ചയിലെ ക്യാപ്റ്റനെയും ജയിലിൽ പോകേണ്ടവരെയും തെരഞ്ഞെടുക്കുന്നത്. ഇത്തവണ നാട്ടുക്കൂട്ടം എന്ന പേരിലാണ് വീക്കില ടാസ്ക് തുടങ്ങിയത്. ബിഗ് ബോസിൽ നിൽക്കാൻ യോഗ്യതയില്ലാന്ന് തോന്നുവരെ കോലോത്ത് നാട്ടുകാർ പറയുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്യുന്നതുമാണ് ടാസ്ക്.