Asianet News MalayalamAsianet News Malayalam

Bigg Boss S 4 : 'സൈക്കോ' വിളിക്ക് ഡെയ്സിയുടെ മാപ്പ്; 'നോ ഇഷ്യൂ' എന്ന് റോബിൻ

ഞാൻ എന്തിനാ വന്നതെന്ന് നിമിഷയ്ക്ക് മനസ്സിലായിട്ടുണ്ടെന്നും എനിക്ക് കഴിഞ്ഞ ദിവസം നടന്ന പ്രശ്നങ്ങളിൽ വിഷമമില്ലെന്നും റോബിൻ പറയുന്നു. 

Daisy apologizes to Robin for calling him Psycho
Author
Kochi, First Published Apr 15, 2022, 11:16 PM IST | Last Updated Apr 15, 2022, 11:16 PM IST

ണ്ട് ദിവസങ്ങൾക്ക് മുമ്പ് ബി​ഗ് ബോസ് വീട്ടിൽ അടുക്കളയെ ചുറ്റിപ്പറ്റിയായിരുന്നു സംസാരം. വീക്കിലി ടാസ്ക്കിനിടയിൽ അഹാരം പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ തുടങ്ങിയത്. എന്നാൽ പതിനെട്ടാം എപ്പിസോഡിൽ എത്തിയപ്പോഴേക്കും സം​ഗതി മാറി മാറിഞ്ഞു. ലക്ഷ്മി പ്രിയയെ ബന്ധപ്പെടുത്തിയായിരുന്നു ആദ്യ സംസാരമെങ്കിൽ പിന്നീട് റോബിനും ഡെയ്സിയും തർക്കത്തിൽ എത്തുക ആയിരുന്നു. വൻ പോരായിരുന്നു റോബിനും ഡെയ്സിയും തമ്മിൽ നടന്നത്. അടുക്കള പ്രശ്നത്തിൽ തുടങ്ങിയ പ്രശ്നം പറഞ്ഞ് പറഞ്ഞ് വലുതാകുകയും വേറെ ലെവലിലേക്ക് പോകുകയും ചെയ്തു. ഡോക്ടറെ സൈക്കോ എന്ന് ഡെയ്സി വിളിച്ചത് ഷോയ്ക്ക് പുറത്തും ഏറെ ചർച്ചാവിഷയമായി. ഇന്ന് സൈക്കോ വിളിയിൽ മാപ്പ് പറയുകയാണ് ഡെയ്സി. 

നിമിഷയും ഒപ്പം ഉണ്ടായിരുന്നപ്പോഴായിരുന്നു മാപ്പ് പറച്ചിൽ. എന്നാൽ തനിക്ക് അക്കാര്യത്തിൽ വിഷയമൊന്നും ഇല്ലെന്നായിരുന്നു റോബിന്റെ മറുപടി. എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് നിമിഷയോട് ചോദിക്കാനും റോബിൻ പറയുന്നു. ഇവളെന്താ നിന്റെ കെട്ടിയോളോ എന്നായിരുന്നു മറുപടിയായി ഡെയ്സി നൽകിയത്. ഞാൻ എന്തിനാ വന്നതെന്ന് നിമിഷയ്ക്ക് മനസ്സിലായിട്ടുണ്ടെന്നും എനിക്ക് കഴിഞ്ഞ ദിവസം നടന്ന പ്രശ്നങ്ങളിൽ വിഷമമില്ലെന്നും റോബിൻ പറയുന്നു. 

ഡോക്ടർ സൈക്കോയെന്ന് ഡെയ്സി; സൂക്ഷിച്ച് സംസാരിക്കണമെന്ന് റോബിൻ, പോര് മുറുകുന്നു

അടുക്കള വിഷയത്തിൽ സംസാരിക്കാനായി ദിൽഷ എല്ലാവരെയും വിളിച്ചപ്പോഴാണ് ബി​ഗ് ബോസ് വീടിന്റെ നിറം മാറിമറിഞ്ഞത്. നമ്മൾ കിച്ചണിൽ എന്ത് ആഹാരം ഉണ്ടാക്കിയാലും അത് എല്ലാവർക്കും കഴിക്കാനുള്ളതായിരിക്കണം. നമ്മൾ ഒറ്റക്ക് ഉണ്ടാക്കി കഴി‍ക്കുന്നത് നല്ലൊരു കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഇന്ന് ഞാൻ കണ്ട ചില കാര്യങ്ങൾ എനിക്ക് വിഷമകരമായി തോന്നി. ലക്ഷ്മി ചേച്ചിയെ കുറ്റപ്പെടുത്തുന്നതല്ല. ടാസ്ക്കൊക്കെ കഴിഞ്ഞ് വിശന്ന് വരുന്നവരാണ് എല്ലാവരും. ഫുഡ് ഉണ്ടാക്കുന്നത് എല്ലാവർക്കും വീതിച്ച് കൊടുക്കുന്നത് ഒരു സന്തോഷമാണെന്നും ദിൽഷ പറയുന്നു. 

പിന്നാലെ സംസാരിക്കാൻ എഴുന്നേറ്റ ലക്ഷ്മി പ്രിയ, ഫുഡ് മറ്റുള്ളവർക്ക് നൽകാത്തതിൽ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞു. ആ സമയത്ത് ജസ്റ്റ് സ്നാക്സ് എന്ന രീതിയിലാണ് തയ്യാറാക്കിയത്. ഇന്നത്തെ ല‍ഞ്ചൊക്കെ എല്ലാവർക്കും വേണ്ടിയാണ് തയ്യാറാക്കിയത്. ഇനിയിത് ആവർത്തിക്കില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. 

ഇത്തവണ ഭക്ഷണം വയ്ക്കാൻ ഞങ്ങളെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ചേച്ചിക്ക് ആരാണ് കിച്ചണിൽ കേറാൻ അനുവാദം തന്നതെന്നായിരുന്നു ഡെയ്സി ലക്ഷ്മി പ്രിയയോട് ചോദിച്ചത്. ഇതിന് മറുപടി നൽകിയത് ഡോ. റോബിനാണ്. അധികം ഭക്ഷണം ഉണ്ടാക്കി പരിചയമില്ലാത്തവരാണ് നമ്മളിൽ ഭൂരിഭാ​ഗം പേരും. കുക്കിം​ഗ് എനിക്ക് ഒട്ടും അറിയത്തില്ല. ചേച്ചിക്ക് അറിയാവുന്നത് കൊണ്ട് ഡൗട്ട് വന്നപ്പോൾ അവരോട് ചോദിച്ചുവെന്നും റോബിൻ പറയുന്നു. ഇവിടെ ചോദിക്കാൻ വേറെ ആരുമില്ലെ എന്നായിരുന്നു ഡെയ്സി നൽകിയ മറുപടി. ഇതുപോലെ കണക്ക് പറയുമെന്ന് അറിയാല്ലോ, എന്തിനാണ് ലക്ഷ്മിയോട് സഹായം ചോദിച്ചതെന്നും ഡെയ്സി. ആരുമില്ലാത്തത് കൊണ്ടാണ് ചേച്ചിയോട് സഹായം ചോദിച്ചത്. ഒരു തെറ്റ് ചെയ്തുവെന്ന് വച്ച് അയാളെ വീണ്ടും വീണ്ടും ടാർ​ഗെറ്റ് ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു റോബിൻ പറഞ്ഞത്. നി കുക്കിം​ഗ് ടീമിലുള്ളത് അല്ലേ. അറിഞ്ഞ് വന്ന് ജോലി ചെയ്യാൻ നിനക്ക് അറിയില്ലേ എന്നും ഡെയ്സിയോട് റോബിൻ ചോദിക്കുന്നു. 

ഡോക്ടർ ഇങ്ങനെ പറഞ്ഞതോടെ ചർച്ച തർക്കത്തിലേക്ക് എത്തുകയായിരുന്നു. ഡെയ്സി റോബിനോട് കയർക്കുന്നതാണ് പിന്നീട് പ്രേക്ഷകർ കണ്ടത്. നിനക്ക് വയ്യാത്തത് കൊണ്ട് റസ്റ്റ് എടുക്കാൻ ഞാനാണ് നിന്നോട് പറഞ്ഞത്. അതിന് പകരം മറ്റൊരാൾ സഹായിക്കുമ്പോൾ ഇങ്ങനെ ഓരോന്ന് പറയരുതെന്നും റോബിൻ പറയുന്നു. ഇരുവരുടെയും ഇടയിൽ സമാധാനത്തിനായി ദിൽഷ എത്തിയെങ്കിലും അത് മറികടന്ന് പ്രശ്നം വഷളാകുക ആയിരുന്നു. 

നിഎന്താ ഇവിടെ ചെയ്തതെന്ന് റോബിൻ ചോദിച്ചത് ഡെയ്സിയെ ചൊടിപ്പിച്ചു. തിരിച്ച് നി എന്താ ചെയ്തതെന്ന് ഡെയ്സി റോബിനോടും ചോദിച്ചു. പിന്നീട് തർക്കം രൂക്ഷമാകുക ആയിരുന്നു. നിന്റെ ശബ്ദം കേട്ടാൽ പേടിക്കുന്നവരുണണ്ടാകും. അക്കൂട്ടത്തിൽ തന്നെ പെടുത്തരുതെന്നും ഡെയ്സി പറയുന്നു. പ്രശ്നം വഷളായതോടെ മറ്റുള്ളവർ ഇരുവരെയും സമാധാനിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും എല്ലാം കൈവിട്ട് പോകുക ആയിരുന്നു. മര്യാദക്ക് സംസാരിക്കണമെന്ന് ഡെയ്സിക്ക് ഡോക്ടർ താക്കീതും നൽകി. ഇതോടെ ഡോക്ടർ സൈക്കോ ആണെന്നും ‍ഡെയ്സി പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios