മണിക്കുട്ടന് ബിഗ് ബോസിന്‍റെ സര്‍പ്രൈസ്; വീഡിയോ കോളില്‍ മാതാപിതാക്കള്‍
രണ്ടു തവണ 'നീതിമാനാ'യി തന്നെ തിരഞ്ഞെടുത്തതിന് എല്ലാ മത്സരാര്‍ഥികളോടും മണിക്കുട്ടന്‍ നന്ദി പറഞ്ഞു
ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ മുന്‍നിര മത്സരാര്‍ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഏതുതരം ടാസ്‍കുകളിലും എപ്പോഴും മികവ് പുലര്‍ത്താറുള്ള മണിക്കുട്ടന്‍ രണ്ടുതവണ ഹൗസിലെ 'നീതിമാനാ'യും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ നേട്ടത്തിന് മണിക്കുട്ടന് ഒരു സര്‍പ്രൈസ് സമ്മാനം ഇന്ന് ബിഗ് ബോസ് ഒരുക്കി.
മാതാപിതാക്കളുടെ വീഡിയോ കോള്‍ ആയിരുന്നു അത്. ഹാളില്‍ മറ്റു മത്സരാര്‍ഥികള്‍ക്കൊപ്പം ഇരിക്കുമ്പോഴായിരുന്നു ബിഗ് ബോസിന്‍റെ ഇതു സംബന്ധിച്ച പ്രഖ്യാപനം. വൈകാതെ തന്നെ ഹാളിലെ എല്‍ഇഡി ടിവിയിലൂടെ മണിക്കുട്ടന്‍റെ മാതാപിതാക്കളുടെ വീഡിയോ കോള്‍ എത്തി. മകന്‍റെ സുഖവിവരവും വിശേഷിച്ചും കാലിലെ പരുക്കിനെക്കുറിച്ചുമായിരുന്നു ഇരുവര്‍ക്കും ആദ്യം അറിയാനുണ്ടായിരുന്നത്. ക്ഷീണിച്ചുപോയല്ലോ എന്നും അമ്മ മകനോട് പറഞ്ഞു. എന്നാല്‍ ആഹാരമൊക്കെ നന്നായി കഴിക്കുന്നുണ്ടെന്നും മുടി വളര്‍ന്നതുകൊണ്ട് ക്ഷീണം തോന്നുന്നതാണെന്നുമായിരുന്നു മണിയുടെ മറുപടി. മണിക്കുട്ടന്‍ സുഹൃത്തുക്കളെ പരിചയപ്പെടുത്തിയപ്പോള്‍ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് അവര്‍ വീഡിയോ കോള്‍ അവസാനിപ്പിച്ചത്.
രണ്ടു തവണ നീതിമാനായി തന്നെ തിരഞ്ഞെടുത്തതിന് എല്ലാ മത്സരാര്‍ഥികളോടും മണിക്കുട്ടന്‍ നന്ദി പറഞ്ഞു. അതുകൊണ്ടാണ് ബിഗ് ബോസിന്‍റെ സമ്മാനത്തിന് അര്‍ഹനായതെന്നും. മനസില്‍ തൊട്ട സര്‍പ്രൈസിന് ബിഗ് ബോസിനോടും മണിക്കുട്ടന്‍ നന്ദി അറിയിച്ചു.