Asianet News MalayalamAsianet News Malayalam

ചുവടുകളില്‍ വിസ്‍മയിപ്പിച്ച് വിനായകന്‍; ട്രെന്‍ഡ് സെറ്റര്‍ ആവാന്‍ 'തെക്ക് വടക്കി'ലെ ഗാനം

പാർട്ടിയിൽ ആടിത്തിമിർക്കുന്ന വിനായകനേയും കൂട്ടരേയുമാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്

kasa kasa song from Thekku Vadakku malayalam movie vinayakan suraj venjaramoodu sam cs
Author
First Published Sep 20, 2024, 10:41 PM IST | Last Updated Sep 20, 2024, 10:41 PM IST

അടുത്ത റീൽ മ്യൂസിക്കും സ്റ്റെപ്പുകളും തിരയുന്ന സോഷ്യൽ മീഡിയയ്ക്ക് മുന്നിലേക്ക് ‘കസകസ’ എന്ന പുതിയ ട്രെൻഡ് മ്യൂസിക്കും സ്റ്റെപ്പുകളുമായി വിനായകനും സംഘവും. ആവേശം സിനിമയിലെ പാർട്ടി സോങ്ങുകൾ കേൾവിയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നതിനിടയിസാണ് മറ്റൊരു അടിപൊളി പാട്ട് വിനായകന്റെ തീപ്പൊരി ഡാൻസുമായി പ്രേക്ഷകരിൽ എത്തുന്നത്. ഒക്ടോബർ നാലിന് ലോകമാകെ തിയറ്ററുകളിലെത്തുന്ന തെക്ക് വടക്ക് സിനിമയിലെ ആദ്യ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആവുന്നത്. ഹിറ്റ് ഗാനങ്ങളുടെ സംവിധായകൻ സാം സി എസാണ് മ്യൂസിക്, പാടിയിരിക്കുന്നത് ആന്റണി ദാസൻ, സാം സി എസ്, പ്രസീദ പാലക്കൽ എന്നിവർ ചേർന്നാണ്. ഒടിയൻ, ബ്രോ ഡാഡി, ബറോസ് എന്നീ സിനിമകൾക്കു ശേഷം ലക്ഷ്മി ശ്രീകുമാറാണ് വരികൾ രചിച്ചിരിക്കുന്നത്. 

പാർട്ടിയിൽ ആടിത്തിമിർക്കുന്ന വിനായകനേയും കൂട്ടരേയുമാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ജയിലറിലെ ഡാൻസ് നമ്പരുകളിലൂടെ ശ്രദ്ധേയനായ നടൻ വിനായകന്റെ പുതിയ രൂപവും ഭാവവുമാണ് സിനിമയിൽ. ചിരിച്ചും രസിച്ചും ഡാൻസ് ചെയ്യുകയാണ് വിനായകൻ. ഡാൻസറായ വിനായകന്റെ ഇത്തരം ഡാൻസ് സിനിമകളിൽ അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളു. കസ കസ ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുന്നുവെന്നാണ് റിപ്പോർട്ട്. മികച്ച പ്രേക്ഷക പിന്തുണയാണ് ഗാനത്തിന് ലഭിക്കുന്നത്. തിങ്ക് മ്യൂസിക്കിലൂടെയാണ് തെക്ക് വടക്കിലെ ഗാനങ്ങൾ പുറത്തു വരുന്നത്. ജാസി ഗിഫ്റ്റ്, ജീമോൻ, യദു തുടങ്ങിയവരും പാടിയിട്ടുണ്ട്. സിനിമയിൽ നാല് ഗാനങ്ങളാണുള്ളത്. പശ്ചാത്തല സംഗീതവും സാം സി എസാണ് ഒരുക്കുന്നത്. 

ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവ താരനിരയാണ് സിനിമയിൽ ഒന്നിക്കുന്നത്. ഗുരുവായൂരമ്പല നടയിൽ, വാഴ എന്നീ സിനിമകൾക്കു ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ജയിലറിനു ശേഷം വലിയ മുഖം മാറ്റത്തോടെയാണ് വിനായകൻ കഥാപാത്രമാകുന്നത്. സുരാജ് വെഞ്ഞാറമൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. സിനിമയിൽ റിട്ട. കെഎസ്ഇബി എഞ്ചിനീയറായ മാധവനാണ് വിനായകൻ. അരിമിൽ ഉടമ ശങ്കുണ്ണിയായി സുരാജും. കഷണ്ടിയും നരച്ച കൊമ്പൻ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത ഭാവഭേദമാണ് വിനായകന്റേത്. നരയും പല്ലിലെ പ്രത്യേകതയും സുരാജിനേയും വേറിട്ടു നിർത്തുന്നു. 

എസ് ഹരീഷിന്റെ രചനയിൽ പ്രേം ശങ്കറാണ് സംവിധാനം. അൻജന ടോക്കീസ്, വാർസ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ അൻജന ഫിലിപ്പ് നിർമ്മിക്കുന്നു. കോട്ടയം രമേഷ്, നന്ദിനി, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ, മനോജ്  തുടങ്ങി നൂറോളം അഭിനേതാക്കൾ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം സുരേഷ് രാജൻ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈൻ രാഖിൽ, വരികൾ റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം ആയിഷ സഫീർ, മേക്കപ്പ് അമൽ ചന്ദ്രൻ, ആക്ഷൻ മാഫിയ ശശി, ഡാൻസ് പ്രസന്ന മാസ്റ്റർ, ശബ്ദ മിശ്രണം അജിത് എ ജോർജ്, കളറിസ്റ്റ് ലിജു പ്രഭാകർ, ശബ്ദലേഖനം നിധിൻ ലൂക്കോസ്, കാസ്റ്റിങ് ഡയറക്ടർ അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ സജി ജോസഫ്, ഫിനാൻസ് കൺട്രോളർ അനിൽ ആമ്പല്ലൂർ, ഡിസൈൻ പുഷ് 360- തുടങ്ങിയവരാണ് അണിയറയിൽ. ഫാർസ് ഫിലിം ആണ് ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യുന്നത്. ശ്രീപ്രിയയുടെ സഹകരണത്തിൽ കേരളത്തിലും റിലീസ് ചെയ്യും.

ALSO READ : ഹരിചരണിന്‍റെ ആലാപനം; 'പതിമൂന്നാം രാത്രി'യിലെ വീഡിയോ ഗാനം എത്തി

Latest Videos
Follow Us:
Download App:
  • android
  • ios