അഖിൽ മാരാരുടെ തന്ത്രങ്ങൾ ഇനി എന്തൊക്കെ ?
മാരാര്‍ എന്ന വ്യക്തിയും മത്സരാര്‍ത്ഥിയും രജിത്തിലും റോബിനിലും നിന്നും തികച്ചും വ്യത്യസ്തനാണ്.
സംഭവബഹുലമായ ബിഗ് ബോസ് നാലാം സീസണിന് ശേഷം അഞ്ചാം സീസണിനെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ ആയിരുന്നു. ആദ്യഘട്ടത്തില്‍ മികച്ച സീസണെന്ന് വിലയിരുത്തിയ ബിബി5, പക്ഷേ പിന്നീടൊരു തണുപ്പൻ മട്ടിലാണ് മുന്നോട്ടുപോയത്. രണ്ടാഴ്ചയോളം കഴിഞ്ഞിട്ടും മത്സരാർത്ഥികൾ പലരും സേഫ് ഗെയിം കളിച്ച് മുന്നോട്ട് പോയതാണ് അതിന് കാരണം. എന്നാൽ ഇത്തരം അഭിപ്രായങ്ങൾ തിരിത്തിക്കുറിച്ച സംഭവ വികാസങ്ങൾ ആയിരുന്നു കഴിഞ്ഞ ആഴ്ച ബിബി ഹൗസിൽ നടന്നത്.
അഖില്‍ മാരാരും സാഗറും തമ്മിലുണ്ടായ വഴക്ക് ബിഗ് ബോസ് വീടിനെ നാടകീയമായൊരു അന്തരീക്ഷത്തിലേക്ക് എത്തിച്ചു. മോഹന്‍ലാലിന് മുന്നില്‍ വച്ച് വരെ മത്സരാർത്ഥികൾ തമ്മിലടിക്കുകയുണ്ടായി. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മോഹന്‍ലാല്‍ ഷോ വൈന്‍ഡ് അപ്പ് ചെയ്യാതെ ഇറങ്ങിപ്പോകുകയും ചെയ്തു.
തീർച്ചയായും ചോദ്യം ചെയ്യേണ്ട വിഷയങ്ങൾ തന്നെ ആയിരുന്നു ബിബി ഹൗസിൽ കഴിഞ്ഞ ആഴ്ച അരങ്ങേറിയത്. പക്ഷേ അത് ചെയ്യേണ്ടിയിരുന്നത് ഒരിക്കലും അവതാരകനായ മോഹൻലാൽ മുന്നിൽ വച്ചായിരുന്നില്ല. അദ്ദേഹത്തിന്റെ മുന്നിൽ വച്ച് തന്നെ സാഗറിന് ക്യാപ്റ്റൻ ബാൻഡ് നൽകാതെ അഖിൽ അത് വലിച്ചെറിഞ്ഞതും തീർത്തും അനുചിതമായി. എന്നാൽ ഇരുവരെയും കുറ്റപ്പെടുത്തി മത്സരാർത്ഥികളും പ്രേക്ഷകരും രംഗത്തെത്തിയെങ്കിലും സംഭവത്തിൽ ലാഭമുണ്ടായിരിക്കുന്നത് അഖിൽ മാരാർക്ക് ആണ്.
ഗെയിമിനിടെ ഒന്നിലധികം തവണ മാരാർ മോശം ഭാഷ ഉപയോഗിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ശേഷം സാഗറുമായുണ്ടായ വഴക്ക് വലിയ തോതിൽ അഖിലിന് സപ്പോർട്ട്(പ്രേക്ഷക സപ്പോർട്ട്) ലഭിക്കുന്ന നിലയിലേക്ക് പോയെന്ന് നിസംശയം പറയാം. ഇതിന് കാരണമാകട്ടെ, പ്രശ്നങ്ങൾക്ക് ശേഷം അഖിൽ മാരാരെ മറ്റുള്ളവർ ഒറ്റപ്പെടുത്തിയ പ്രതീതിയും.
ഒറ്റപ്പെടലും സഹതാപ തരംഗവും ബിഗ് ബോസ് മലയാളത്തിൽ പുതിയ സംഭവമല്ല എന്നത് മുൻ സീസണുകളിൽ നിന്നും വ്യക്തമാണ്. ഇത്തരം 'ഒറ്റപ്പെടൽ സ്റ്റാർ' ആയി വലിയ ഫാൻ ബേസ് ഉണ്ടാക്കിയ മത്സരാർത്ഥികളാണ് രജിത് കുമാറും റോബിനും. ഒറ്റപ്പെടുന്നവരോട് സഹതാപം തോന്നുക എന്നത് പൊതു സ്വഭാവം ആയത് കൊണ്ട് തന്നെ 'ടോക്സിക് പിന്തുണ' അഖിൽ മാരാർക്ക് ലഭിക്കും എന്നാണ് സോഷ്യൽ മീഡിയയുടെയും വിലയിരുത്തൽ.
ഉറപ്പായും ബിഗ് ബോസ് സീസൺ 5ലെ നല്ലൊരു ഗെയിമറും മത്സരാർത്ഥിയുമാണ് അഖിൽ മാരാർ. എന്നാൽ, രണ്ടാമത്തെ സീസണിലെ രജിത്തിനെയും മൂന്നാം സീസണിലെ ഫിറോസ് ഖാനെയും നാലാം സീസണിലെ റോബിനെയും പോലെ പുറത്തെ പിന്തുണയുടെ അടിസ്ഥാനത്തിൽ അല്ലാതെ പുറത്താവാൻ ഏറ്റവും സാധ്യത ഉള്ള മത്സരാർത്ഥിയും അഖിൽ തന്നെയാണ്.
മുൻ കോപവും എടുത്തു ചട്ടങ്ങളും കാരണം കഴിഞ്ഞ സീസണുകളിൽ പുറത്താക്കൽ നടപടി നേരിട്ട മത്സരാത്ഥികൾ ആയിരുന്നു രജിത്തും ഫിറോസും റോബിനും. ബിഗ് ബോസ് വീടിന്റേതായ നിയമങ്ങൾ തെറ്റിച്ചതാണ് അവർക്കെല്ലാം പ്രതികൂലമായത്. അഖിലിലൂടെ ആ ചരിത്രം ആവർത്തിക്കപ്പെടുമോ അതോ ആ ചരിത്രം തിരുത്തി കുറിക്കുമോ എന്നത് ബിബി ഷോയിൽ അഖിലിന്റെ മുന്നോട്ടുള്ള ടാസ്കുകളും പ്രകടനങ്ങളും അനുസരിച്ചിരിക്കും.
പക്ഷേ മാരാര്‍ എന്ന വ്യക്തിയും മത്സരാര്‍ത്ഥിയും രജിത്തിലും റോബിനിലും നിന്നും തികച്ചും വ്യത്യസ്തനാണ്. ഇരുവരുടെയും സ്ട്രാറ്റജി അല്ല മാരാർ ഫോളോ ചെയ്യുന്നത്. പറയേണ്ട കാര്യങ്ങൾ ബഹളങ്ങളൊന്നും ഇല്ലാതെ മുഖത്ത് നോക്കി തന്നെ പറയുന്ന പ്രകൃതം. സാഗർ വിഷയത്തിന് പിന്നാലെ നിലവിൽ ഒരു ഒഴിഞ്ഞുമാറൽ മട്ടിലാണ് അഖിൽ മുന്നോട്ട് പോകുന്നത്. എന്നാൽ തന്നെയും വരും ദിവസങ്ങളിൽ പുതിയ ഗെയിം പ്ലാനുകൾ ആവിഷ്കരിച്ചും സ്ട്രാറ്റജി കൊണ്ടും അഖിലിന് സ്കോർ ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പാണ്. ഫൈനല്‍ ഫൈവിലും അഖില്‍ ഇടം കണ്ടെത്തുമോ എന്നറിയാന്‍ കുറച്ച് നാള്‍ കൂടി കാത്തിരിക്കേണ്ടി വരും.
ബിഗ് ബോസില്‍ ട്വിസ്റ്റുണ്ടാക്കിയ മുട്ട, വീഡിയോ ട്രോള്‍ പുറത്ത്
എന്തായാലും ഒറ്റദിവസത്തെ പ്രശ്നം കൊണ്ട് പന്ത് തന്റെ കോർട്ടിലാക്കാൻ അഖിലിന് സാധിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ വീക്നെസ് പോയിന്റ് എന്താണ് എന്നത് മറ്റ് മത്സരാർത്ഥികൾക്ക് മനസിലായി കഴിഞ്ഞു. അതിരുകടന്നുള്ള പ്രവോക്കിംഗ് നടന്നാൽ മാരാർ എങ്ങനെ പിടിച്ചു നിൽക്കും എന്നത് കണ്ടുതന്നെ അറിയണം.
സ്റ്റാർ ആയി റിനോഷും വിഷ്ണുവും, പ്രതീക്ഷ തെറ്റിച്ച് ശോഭയും സാഗറും ; ബിബി 5 ആദ്യവാരം ഇങ്ങനെ