Asianet News MalayalamAsianet News Malayalam

​ഗൗതം ടോപ് ഫൈവിൽ വരണം, ഇൻസ്റ്റ ഐഡി അറിയോ ? ലൈഫ് ഗാര്‍ഡ് ഫാൻസ് ഓൺ ദി ഫ്ലോർ !

ഇതിൽ മിന്നൽ വേ​ഗത്തിൽ കോയിൻ എടുത്ത് അഖിൽ മാരാർ ഒന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തിരുന്നു.

bigg boss malayalam season 5 fans talk about lifeguard gautam nrn
Author
First Published Jun 15, 2023, 10:53 PM IST | Last Updated Jun 15, 2023, 10:55 PM IST

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ ടിക്കറ്റ് ടു ഫിനാലെ ആണ് നടക്കുന്നത്. ഇതിൽ നൽകുന്ന ടാസ്കുകളിൽ വിജയിച്ച് കയറി ഒന്നാം സ്ഥാനത്ത് എത്തുന്ന വ്യക്തി നേരിട്ട് ഫിനാലെയിൽ എത്തും. അതുകൊണ്ട് തന്നെ വാശിയേറിയ മത്സരമാണ് ഓരോ മത്സരാർത്ഥികളും കാഴ്ചവയ്ക്കുന്നത്. നിലവിലെ പോയിന്റ് നില പ്രകാരം നാദിറയാണ് മറ്റുള്ളവരെക്കാൾ ബഹുദൂരം മുന്നിൽ. തൊട്ടുപിന്നാലെ സെറീനയും റിനോഷും ഉണ്ട്. ഇന്നത്തെ ഏറെ രസകരമായ ശ്രദ്ധനേടിയ ടാസ്ക് ആയിരുന്നു പൂളിലേത്. 

പൂളില്‍ ഒരോ താരത്തിന്‍റെയും ഫോട്ടോയുള്ള 10 കോയിനുകള്‍ ഇടും. ഇവയില്‍ സ്വന്തം ചിത്രമുള്ള കോയിന്‍ മുങ്ങിയെടുക്കുക എന്നതായിരുന്നു ടാസ്ക്. ഇതിൽ മിന്നൽ വേ​ഗത്തിൽ കോയിൻ എടുത്ത് അഖിൽ മാരാർ ഒന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ടാസ്കിന് സപ്പോർട്ടായി എത്തിയ ഒരാളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. 

bigg boss malayalam season 5 fans talk about lifeguard gautam nrn

വെള്ളത്തിൽ ഇറങ്ങുന്ന ടാസ്ക് ആയത് കൊണ്ട് ബി​ഗ് ബോസ് നിയോ​ഗിച്ച ലൈഫ് ​ഗാർഡ് ആണിത്. ​ഗൗതം എന്നാണ് അദ്ദേഹത്തിന്റെ പേര്.  വളരെ കാലത്തിന് ശേഷം മറ്റൊരു മനുഷ്യനെ കണ്ട സന്തോഷത്തിലായിരുന്നു മത്സരാർത്ഥികൾ എല്ലാവരും. ഈ എപ്പിസോഡ് പുള്ളി തൂക്കിയെന്നാണ് ജുനൈസ് പറഞ്ഞത്. എന്തായാലും ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിൽ ഈ ജിമ്മൻ ലൈഫ് ​ഗാർഡ് ശ്രദ്ധനേടി കഴിഞ്ഞു. ​പലരും തങ്ങൾ ​ഗൗതം ഫാൻസ് ആയെന്നാണ് പറയുന്നത്. 

എനിക്ക് ജയിക്കണം, ​ഗ്രാൻഡ് ഫിനാലെയ്ക്ക് ഉടുക്കുന്നത് കല്യാണസാരി; പൊട്ടിക്കരഞ്ഞ് ശോഭ

താമാശ രൂപേണയുള്ള കമന്റുകളും ക്യാപ്ഷനുകളും ഏറെ ശ്രദ്ധനേടുകയാണ്. ഞാൻ ഇനി മുതൽ ഗൗതം ഫാൻ. 'ഗൗതം top 5 l വരണം. എന്റെ വോട്ട് ഗൗതത്തിന്, അതൊക്കെ പോട്ടെ ഗൗതത്തിന്റെ ഇൻസ്റ്റാ ഐഡി അറിയുവോ, നല്ല മൈന്റ് ഗെയ്മർ ആണ്. ടോപ്പ് 5 ൽ ഉറപ്പായും ഉണ്ടാകും. ഗൗതം ബ്രോക്ക് ഫാൻസ് വന്നു തുടങ്ങിയോ കൂട്ടുകാരേ...?? ഈ സീസണിൽ എൻ്റെ വോട്ട് ഇനി ഗൗതം ബ്രോക്ക് മാത്രം, ശോഭ വെള്ളം കുടിപ്പിച്ചു', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

ജുനൈസ്, റിനോഷിന്റെ ഒളിയമ്പോ ? കളിമാറ്റുമോ 'ആമിനത്താത്ത'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios