ഇലോൺ മസ്‌കിന് സുപ്രധാന ചുമതല നൽകി ട്രംപ്; അമേരിക്കയിൽ സർക്കാർ ജീവനക്കാരുടെ ചങ്കിടിപ്പേറി; പിരിച്ചുവിടൽ ഭീതി

അമേരിക്കയിൽ ഡൊണാൾഡ് ട്രംപിൻ്റെ പുതിയ കാബിനറ്റിൽ ഇലോൺ മസ്‌കും വിവേക് രാമസ്വാമിക്കും സർക്കാരിൻ്റെ കാര്യക്ഷമതാ വകുപ്പിൻ്റെ ചുമതല

Elon Musk and Vivek Ramaswamy appointed by Donald Trump to dismantle Government Bureaucracy in US

വാഷിങ്ടൺ: വ്യവസായ പ്രമുഖനും ലോകത്തെ അതിസമ്പന്നരിൽ പ്രധാനിയുമായ ഇലോൺ മസ്‌കിന് ട്രംപ് സർക്കാരിൽ സുപ്രധാന ചുമതല. ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിക്കൊപ്പം യുഎസ് സർക്കാരിൽ കാര്യക്ഷമതാ വകുപ്പിൻ്റെ ചുമതലയാണ് നൽകിയിരിക്കുന്നത്. സർക്കാരിൻ്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വർധിപ്പിക്കാനുമാണ് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനം. ഇതിൻ്റെ ഭാഗമായി അമേരിക്കയിൽ കേന്ദ്ര സർക്കാർ ജീവനക്കാരായ ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് നേരത്തെ ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യക്തമാക്കിയിരുന്നു.

പുതിയ ട്രംപ് കാബിനറ്റിൽ പീറ്റർ ഹെഗ്സെത്ത് പുതിയ പ്രതിരോധ സെക്രട്ടറിയായി ചുമതലയേൽക്കും. അമേരിക്കയിലെ പ്രശസ്ത മാധ്യമ സ്ഥാപനമായ ഫോക്സ് ന്യൂസ് അവതാരകനായ പീറ്റർ ഹെഗ്സെത്ത് മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്നു. അതേസമയം ജോൺ റാറ്റ്ക്ലിഫിനെ പുതിയ സിഐഎ ഡയറക്ടറായും തീരുമാനിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios