മോക് പോളിംഗ് തുടങ്ങി, വയനാടും ചേലക്കരയും വിധിയെഴുത്തിന് സജ്ജം, ബൂത്തുകളിൽ ക്യൂ 

പുലർച്ചെ തന്നെ പോളിംഗ് ബുത്തുകളിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ടു തുടങ്ങി

mock polling Begins in wayanad chelakkara byelection 2024 latest updates

വയനാട്/ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളിലും മോക് പോളിംഗ് തുടങ്ങി. 7 മണിക്ക് തന്നെ പോളിംഗ് ആരംഭിക്കും. ഇതിനോടകം തന്നെ പോളിംഗ് ബുത്തുകളിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ട് തുടങ്ങി. വയനാട്ടിലെ മത്സരം പ്രിയങ്കാ ഗാന്ധിയെത്തിയതോടെ ദേശീയ ശ്രദ്ധയിലാണ്. 16 സ്ഥാനാർഥികളാണ് വയനാട്ടിൽ ജനവിധി തേടുന്നത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആയി 14.71 ലക്ഷം സമ്മതിദായകരാണുള്ളത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലയിലെ വോട്ടർമാർക്കായി മൂന്ന് ബൂത്തുകൾ തയാറാക്കിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താൻ സൗജന്യ വാഹന സർവീസ് ഏർപ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.    

വയനാടിന്റെയും ചേലക്കരയുടെയും മനസിലെന്ത്, നാടിളക്കിയുള്ള പ്രചാരണം ആരെ തുണയ്ക്കും? വിധിയെഴുത്ത് ഇന്ന്
 

Latest Videos
Follow Us:
Download App:
  • android
  • ios