ടീം തിരിക്കുന്നതില്‍ ക്യാപ്റ്റന്‍റെ വിവേചന അധികാരവുമായി അഖില്‍; എതിര്‍പ്പുമായി ജുനൈസ്
മുന്‍ ക്യാപ്റ്റനായ ശോഭയില്‍ നിന്നും അധികാരം ഏറ്റെടുത്ത അഖില്‍ തന്‍റെ അധികാരം ഉപയോഗിച്ച് താന്‍ ഇത്തവണ ക്യാപ്റ്റന്മാരെ തീരുമാനിക്കുകയാണെന്ന് പറഞ്ഞു.
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 ല്‍ നാലാം ആഴ്ച കഴിയുമ്പോള്‍ രണ്ടാം തവണയാണ് അഖില്‍ മാരാര്‍ ക്യാപ്റ്റനായി എത്തുന്നത്. ക്യാപ്റ്റനായി അധികാരം ഏറ്റെടുത്തയുടന്‍ തന്‍റെ അധികാരം അഖില്‍ കാണിച്ചുവെന്ന് തോന്നുന്ന തരത്തിലായിരുന്നു. ആദ്യദിവസത്തെ വീട്ടിലെ വിവിധ പരിപാടികള്‍ക്കുള്ള ടീം തിരിച്ചത്. ഇതില്‍ മോശമല്ലാത്ത അസ്വസ്തത വീട്ടില്‍ ഉടലെടുത്തിട്ടുണ്ടായിരുന്നു.
മുന്‍ ക്യാപ്റ്റനായ ശോഭയില്‍ നിന്നും അധികാരം ഏറ്റെടുത്ത അഖില്‍ തന്‍റെ അധികാരം ഉപയോഗിച്ച് താന്‍ ഇത്തവണ ക്യാപ്റ്റന്മാരെ തീരുമാനിക്കുകയാണെന്ന് പറഞ്ഞു. ഇത്തരത്തില്‍ കിച്ചണ്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ആര്‍ക്കെങ്കിലും താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ച് ആരും വരാത്ത സാഹചര്യത്തില്‍ അത് ഷിജുവിനെ ഏല്‍പ്പിക്കുന്നു. എന്നാല്‍ നേരത്തെ തന്നെ ഷിജുവിനെ കിച്ചണ്‍ ക്യാപ്റ്റന്‍ ആക്കാന്‍ ഷിജു, വിഷ്ണു, അഖില്‍ ടീം ഒമറിന്‍റെ സാന്നിധ്യത്തില്‍ തീരുമാനിച്ചതും ബിഗ്ബോസ് പ്ലസില്‍ കാണിക്കുന്നുണ്ട്.
പിന്നീട് പാത്രം ക്ലീന്‍ ചെയ്യാനുള്ള ടീമിലേക്ക് ക്യാപ്റ്റനായി ജുനൈസിനെയാണ് തെരഞ്ഞെടുത്തത്. അത് അംഗീകരിച്ച് എഴുന്നേറ്റ് വന്നെങ്കിലും ജുനൈസ് എതിര്‍വാദം ഉന്നയിച്ചു. താന്‍ രണ്ടാഴ്ചയോളം വെസല്‍ ടീമിലായിരുന്നു എന്നാണ് ജുനൈസ് പറഞ്ഞത്. എന്നാല്‍ ഇതൊന്നും കേള്‍ക്കാതെ അഖില്‍ ടീം വിഭജനം തുടര്‍ന്നു.
ഫ്ലോര്‍ ക്യാപ്റ്റനായി ശോഭ, ബാത്ത്റൂം ക്യാപ്റ്റനായി അഞ്ജൂസ് എന്നിവരെയാണ് പിന്നീട് അഖില്‍ തെരഞ്ഞെടുത്തത്. ഈ സമയത്തെല്ലാം അഖിലിനോട് ജുനൈസ് എതിര്‍വാദം പറയുന്നുണ്ടായിരുന്നു. എന്നാല്‍ ടീം പിരിച്ചയുടന്‍ എല്ലാവരോടും പോകാന്‍ ബിഗ്ബോസ് ആവശ്യപ്പെട്ടു. അതിന് തൊട്ട് മുന്‍പ് ഇവിടെയുള്ള ടീമുകളെ ഒന്ന് ഇല്ലാതാക്കാനാണ് താന്‍ ഇത് ചെയ്തതെന്ന് അഖില്‍ പറയുന്നുണ്ടായിരുന്നു.
എന്തായാലും അതിന് ശേഷം വീട്ടില അംഗങ്ങള്‍ വിവിധയിടങ്ങളില്‍ ഇരുന്ന് അഖിലിന്‍റെ ഈ തീരുമാനത്തിനെതിരെ പറയുന്നുണ്ടായിരുന്നു. കിച്ചണ്‍ ടീം അംഗമാകാനുള്ള ആഗ്രഹം ശ്രുതിയും, റെനീഷയും പങ്കുവയ്ക്കുന്നുണ്ടായിരുന്നു. മനപ്പൂര്‍വ്വം തന്നെ ടാര്‍ഗറ്റ് ചെയ്തതാണെന്ന് ജുനൈസ് പരാതി പറയുന്നുണ്ടായിരുന്നു. എന്തായാലും പിന്നീട് കിച്ചണ്‍ ക്യാപ്റ്റന്‍ ഷിജുവും ജുനൈസും പലയിടത്തും പ്രശ്നമുണ്ടായതിന്‍റെയും പ്രധാന കാരണം അഖിലിന്‍റെ വിവേചനാധികാരം ഉപയോഗിച്ച ടീം തിരിക്കലാണ് എന്ന് വ്യക്തം.
'ശോഭയുടെ നടപടി മോശമായിപ്പോയി', ക്യാപ്റ്റൻസി ടാസ്‍കിനെ ചൊല്ലി തര്‍ക്കിച്ച് ഷിജു
പാവകൂത്ത്: ബിഗ്ബോസ് വീട്ടില്‍ ഭൂകമ്പമായി പുതിയ വീക്കിലി ടാസ്ക്.!