'ഉമ്മ തരല്ലേ ശോഭ, എനിക്കിഷ്‍ടമല്ല', ടാസ്‍കില്‍ അഖില്‍ മാരാര്‍
'എന്നെ കെട്ടിപ്പിടിക്കരുതെന്ന് മാരാര്‍ പറഞ്ഞപ്പോള്‍ താൻ കെട്ടിപ്പിടിച്ചെന്നിരിക്കും എന്നായിരുന്നു ശോഭയുടെ മറുപടി.'
ബിഗ് ബോസിലെ രസകരമായ ഒരു ടാസ്‍കായിരുന്നു മാജിക് പോഷൻ. മാജിക് പോഷൻ കുടിക്കുന്നയാള്‍ക്ക് ടാസ്‍കിന്റെ ഭാഗമായി സവിശേഷമായ പ്രത്യേകത ലഭിക്കും എന്നതാണ് വ്യവസ്ഥ. മിക്ക മത്സരാര്‍ഥികളും മികച്ച പ്രകടനം തന്നെയായിരുന്നു പുറത്തെടുത്തത്. അഖില്‍ മാരാരും തനിക്ക് ലഭിച്ച ടാസ്‍ക് പരമാവധി ഭംഗിയാക്കി.
കണ്‍ഫെഷൻ റൂമിലേക്ക് ബിഗ് ബോസ് വിളിപ്പിച്ച് മാരാര്‍ക്ക് മാജിക് പോഷൻ നല്‍കുകയായിരുന്നു. മാജിക് പോഷൻ കുടിച്ച മാരാര്‍ക്ക് ടാസ്‍കില്‍ ഒരു സവിശേഷമായ പ്രത്യേകത ലഭിക്കുകയും ചെയ്‍തു. അഖില്‍ മാരാര്‍ പറയുന്നതിന്റെ വിപരീതം പ്രവര്‍ത്തിക്കുക എന്നതായിരുന്നു മത്സരാര്‍ഥികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. മത്സരാര്‍ഥികളോട് പല ചോദ്യങ്ങള്‍ ചോദിച്ചാണ് ടാസ്‍ക് മാരാര്‍ മനസ്സിലാക്കിയത്. ഷിജുവിന് ഇഷ്‍ടപ്പെട്ട സുഹൃത്ത് ആരാണെന്ന് ചോദിച്ചപ്പോള്‍ ജുനൈസ് എന്നായിരുന്നു നാദിറ വ്യക്തമാക്കിയത്. ഇവിടെ ശോഭയ്‍ക്ക് ആരെയാണ് ഇഷ്‍ടമെന്ന് ചോദിച്ചപ്പോള്‍ അഖിലിനെ എന്നായിരുന്നു മറുപടി. അപ്പോള്‍ ഞാൻ പറയുന്നതിന് വിരുദ്ധമായി ടാസ്‍കില്‍ പ്രവര്‍ത്തിക്കുക എന്നതാണ് നിങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്ന് മനസിലായെന്ന് വ്യക്തമാക്കിയ അഖില്‍ പിന്നീട് രസകരമാക്കുകയും ചെയ്‍തു.
ശോഭ എന്റെ അടുത്തോട്ട് വരരുതെന്നായിരുന്നു ആദ്യം മാരാര്‍ നിര്‍ദ്ദേശിച്ചത്. വന്നാല്‍ നീ എന്തു ചെയ്യുമെന്ന് ചോദിക്കുകയായിരുന്നു ശോഭ. ശോഭ കെട്ടിപ്പിടിക്കുന്നത് തനിക്ക് ഇഷ്‍ടമല്ലെന്നും പറഞ്ഞു മാരാര്‍. എന്നെ കെട്ടിപ്പിടിക്കരുതെന്ന് മാരാര്‍ പറഞ്ഞപ്പോള്‍ താൻ കെട്ടിപ്പിടിച്ചെന്നിരിക്കും എന്നായിരുന്നു ശോഭയുടെ മറുപടി. മറ്റുള്ള മത്സരാര്‍ഥികള്‍ കൗതുകത്തോടെ കോമ്പോ രംഗം നോക്കിനില്‍ക്കുകയായിരുന്നു. ഉമ്മ തരല്ലേ ശോഭ, എനിക്ക് ഇഷ്‍ടമല്ല എന്നും തമാശയായി അപ്പോള്‍ വീണ്ടും മാരാര്‍ പറഞ്ഞു. ഉമ്മ തരരുതെന്ന് സെറീനയോടും പറഞ്ഞ് ടാസ്‍ക് മാരാര്‍ രസകരമാക്കുന്നുണ്ടായിരുന്നു.
ബിഗ് ബോസില്‍ ഇപ്പോള്‍ പണപ്പെട്ടി ടാസ്‍കാണ് നടന്നുകൊണ്ടിരിക്കുന്നത്. പണപ്പെട്ടിയിലെ പണം സ്വന്തമാക്കി ആര്‍ക്കും ഷോയില്‍ നിന്ന് പുറത്തുപോകാം എന്നാണ് വ്യവസ്ഥ. ആരാകും പണം കൈക്കലാക്കി ആദ്യമായി ഹൗസിന്റെ പടിയിറങ്ങുക എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. ഒരാള്‍ പണം സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടും.
Read More: 'ദുല്‍ഖറിനേക്കാള്‍ ഉയരം, ഫ്രീക്കനല്ല, സ്റ്റൈലിഷാണ്', തന്റെ മുൻ കാമുകനെ വിവരിച്ച് റെനീഷ
'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം