Asianet News MalayalamAsianet News Malayalam

Bigg Boss S 4 : ഭാ​ഗ്യ പേടകവും കലാപ്രകടനവും കഴിഞ്ഞു; ബി​ഗ് ബോസിൽ ഇനി തീറ്റമത്സരം !

ശരീരഭാരം ഉയർത്തേണ്ടവരാണ് ഈ ടാസ്ക്കിൽ പങ്കെടുക്കേണ്ടത്. ​ഗാർഡൻ ഏരിയയിൽ വച്ചിരിക്കുന്ന ഭക്ഷണങ്ങൾ ഒരു തീറ്റമത്സരമെന്ന രീതിയിൽ ജാസ്മിനും കൂട്ടരും കഴിക്കണമെന്നതാണ് ടാസ്ക്. 

bigg boss malayalam season 4 weekly task
Author
Kochi, First Published Apr 19, 2022, 9:40 PM IST | Last Updated Apr 19, 2022, 9:40 PM IST

ബി​ഗ് ബോസിൽ ഒരോ ആഴ്ചയും പ്രേക്ഷകർ കാത്തിരിക്കുന്ന സെ​ഗ്മെന്റാണ് വീക്കിലി ടാസ്ക്. ഈ ​ഗെയിമിന്റെ അടിസ്ഥാനത്തിലായിരിക്കും വരുന്ന ആഴ്ചയിലെ ക്യാപ്റ്റനെയും ജയിലിൽ പോകേണ്ടവരെയും ലക്ഷ്വറി ബജറ്റും ബി​ഗ് ബോസ് തീരുമാനിക്കുക. അതുകൊണ്ട് തന്നെ വാശിയേറിയ മത്സരമാണ് വീക്കിലി ടാസ്ക്കിൽ മത്സരാർത്ഥികൾ കാഴ്ചവയ്ക്കാറ്. ഇത്തവണയും റിസ്ക്കും കൗതുകകരവുമായ ടാസ്ക് ആയിരുന്നു ബി​ഗ് ബോസ് നൽകിയത്. ആരോഗ്യ രം​ഗം എന്നാണ് വീക്കിലി ടാസ്ക്കിന്റെ പേര്. 

ഭക്ഷണം , വ്യായാമം എന്നിവ ഒരു വ്യക്തിയുടെ ആരോ​ഗ്യ കാര്യത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അനുയോജ്യമല്ലാത്ത ഭക്ഷണ രീതികളും അളവുകളും ജീവിത ശൈലികളും ഒരു വ്യക്തിയെ വലിയ രോ​ഗിയാക്കി മാറ്റിയേക്കാം. നിങ്ങളുടെ ആ​രോ​ഗ്യകരമായ കാര്യങ്ങളിൽ ബി​ഗ് ബോസിന് അതീവ ശ്രദ്ധ ഉള്ളതു കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ടാസ്ക്കാണ് ഇത്തവണ തരുന്നതെന്നായിരുന്നു ബി​ഗ് ബോസ് നൽകിയ നിർദ്ദേശം. മത്സരാർത്ഥികളുടെ ശരീരഭാരം പൂർണ്ണമായും നിയന്ത്രണത്തിൽ കൊണ്ടുവരിക എന്നതാണ് ഈ ടാസ്ക്കിന്റെ ലക്ഷം. ശരീരഭാ​രം വർധിപ്പിക്കേണ്ടവർ കുറക്കേണ്ടവർ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിയുക. ലഭിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ഒരു നിശ്ചിത സമയത്തിനുള്ളിൽ ശരീരഭാ​ഗം കുറഞ്ഞവർ കുറഞ്ഞത് ഏഴ് കിലോ​ഗ്രാം എങ്കിലും വർധിപ്പിക്കുകയും, ശരീര ഭാ​രം കൂടുതൽ ഉള്ളവർ 10 കിലോ വരെയെങ്കിലും കുറയ്ക്കുകയും ചെയ്യുക എന്നതാണ് ടാസ്ക്. ഇതിനായി ശരീരഭാരം ഉയർത്തേണ്ടവർ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണം ബസർ മുഴുങ്ങുന്ന നിശ്ചിത ഇടവേളയിൽ കഴിക്കുകയും കുറയ്ക്കേണ്ടവർ നിർദ്ദേശ പ്രകാരം ചില ഭക്ഷണങ്ങൾ ത്യജിക്കുകയും വേണം. 

ശരീരഭാരം വർധിപ്പിക്കേണ്ടവർ ജോലികളൊന്നും ചെയ്യാൻ പാടില്ല. അവർ ഇരിക്കുന്നിടത്ത് നിന്ന് മാറാനും പാടുള്ളതല്ല. എന്തെങ്കിലും ആവശ്യത്തിനായി ഇവർക്ക് പോകണമെങ്കിൽ ശരീരഭാ​രം കുറയ്ക്കേണ്ടവർ എടുത്തോണ്ട് പോകേണ്ടതാണ് എന്നിങ്ങനെയാണ് ടാസ്ക്കിന്റെ നിർദ്ദേശം. ഈ ടാസ്ക്കിന്റെ തുടക്കം മുതൽ ഒടുക്കം വരെ ആരും പുകവലിക്കുവാൻ പാടുള്ളതല്ലെന്നും ബി​ഗ് ബോസ് നിർദ്ദേശിച്ചു. ഷോയിലെ ഹെൽത്ത് ഇൻസ്പെക്ടർ ധന്യ ആയിരിക്കും. ഭാരം കൂട്ടേണ്ട ടീമിന്റെ ക്യാപ്റ്റൻ ജാസ്മിനും കുറയ്ക്കേണ്ടവരുടെ ക്യാപ്റ്റൻ നവീനുമാണ്. നവീന്റെ ​ഗ്രൂപ്പ് നെയിം ഫയർ എന്നും ജാസ്മിന്റെ ​ഗ്രൂപ്പ് നെയിം ദ ​ഗെയ്നേഴ്സ് എന്നുമാണ്. നാല് ദിവസമാണ് ടാസ്ക്ക്. പിന്നാലെ വലിയ രസകരമായ രീതിയിലായിരുന്നു മത്സരാർത്ഥികൾ ടാസ്ക് ചെയ്തത്. ടാസ്ക് ചെയ്യുന്നതിനിടയിൽ പ്രത്യേകം മ്യൂസിക് ബി​ഗ് ബോസ് പ്ലേ ചെയ്യും അപ്പോഴാണ് ഭാരം കുറയ്ക്കേണ്ടവർ വ്യായാമം ചെയ്യേണ്ടത്. ഭാരം കൂട്ടേണ്ടവർക്ക് ​ഗംഭീരമായ വിരുന്നാണ് ബി​ഗ് ബോസ് ഒരുക്കിയിരുന്നത്. 

Read Also: Bigg Boss : 'കുലസ്‍ത്രീയും ഫെമിനിച്ചിയും', ബിഗ് ബോസില്‍ മണികണ്ഠനും ഡെയ്‍സിയും തമ്മില്‍ തര്‍ക്കം

വീക്കിലി ടാസ്ക് മനോഹരവും രസകരവുമായ രീതിയിൽ മത്സരാർത്ഥികൾ മുന്നോട്ട് കൊണ്ടുപോകുന്ന കാഴ്ചയാണ് പിന്നീട് പ്രേക്ഷകർ കണ്ടത്. ഭാരം കുറയ്ക്കേണ്ടവരുടെ ടീമിലാണ് ക്യാപ്റ്റൻ കൂടിയായ റോൺസൺ ഉണ്ടായിരുന്നത്. ടാസ്ക് തുടങ്ങിയത് മുതൽ ട്രെഡ്മില്ലിൽ വ്യായാമം ചെയ്തു നാല് മണിക്കൂറാണ് റോൺസൺ പൂർത്തിയാക്കിയത്. 

ആരോ​ഗ്യപരമായ ടാസ്ക് ആയതു കൊണ്ട് തന്നെ ടാസ്ക് നടക്കുന്ന നാല് ദിവസവും പുകവലിക്കാൻ പാടുള്ളതല്ലെന്ന് ബി​ഗ് ബോസ് ടാസ്ക് നിർദ്ദേശത്തിൽ അറിയിച്ചിരുന്നു. എന്നാൽ ഇടയ്ക്ക് ബ്രേക്ക് ലഭിച്ചപ്പോൾ ഡെയ്സിയും ജാസ്മിനും പുകലവിക്കുകയും മറ്റുള്ളവർ ഇതിനെ എതിർക്കുകയും ചെയ്തു. പിന്നാലെ ബി​ഗ് ബോസ് പുകവലിക്കരുതെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തു. റൂൾസ് വൈലേഷൻ നടന്നതിനാൽ ശരീരഭാ​രം കൂട്ടേണ്ടവരുടെ ഭാരവർധന 7ൽ നിന്ന് ബി​ഗ് ബോസ് 8 ആക്കി മാറ്റി. ബി​ഗ് ബോസ് ഞാനൊരു പഫ് പോലും എടുത്തിട്ടില്ല, വേണമെങ്കിൽ ക്യാമറയിൽ നോക്കാമെന്നും ജാസ്മിൻ പറഞ്ഞിരുന്നു. 

ശരീരഭാരം ഉയർത്തേണ്ടവരാണ് ഈ ടാസ്ക്കിൽ പങ്കെടുക്കേണ്ടത്. ​ഗാർഡൻ ഏരിയയിൽ വച്ചിരിക്കുന്ന ഭക്ഷണങ്ങൾ ഒരു തീറ്റമത്സരമെന്ന രീതിയിൽ ജാസ്മിനും കൂട്ടരും കഴിക്കണമെന്നതാണ് ടാസ്ക്. പിന്നാലെ നടന്നത് വാശിയേറിയ തീറ്റ മത്സരമായിരുന്നു. ഓവർ ആയി ആഹാരം കഴി‍ച്ചതിനാൽ ഡെയ്സി ശർദ്ദിക്കുകയും ചെയ്തിരുന്നു. ഇനി എന്താണ് ടാസ്ക്കിൽ നടക്കാനിരിക്കുന്നതെന്ന് വരും ദിവസങ്ങളിൽ കാത്തിരുന്നു കാണാം. 

Latest Videos
Follow Us:
Download App:
  • android
  • ios