ദുലീപ് ട്രോഫി: സെഞ്ചുറിയുമായി മിന്നി സഞ്ജു; നിരാശപ്പെടുത്തി ഇഷാന്‍ കിഷനും സൂര്യകുമാറും റുതുരാജ് ഗെയ്‌ക്‌വാദും

അഞ്ച് വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 349 റണ്‍സിന് 229 റണ്‍സ് പുറകിലാണ് ഇപ്പോഴും ഇന്ത്യ ബി.

Duleep Trophy, India A vs India C, and India B vs India D 20th September 2024 live updates

അനന്തപൂര്‍: ദുലീപ് ട്രോഫിയില്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ സെഞ്ചുറി കരുത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ 349 റണ്‍സടിച്ച ഇന്ത്യ ഡിക്കെതിരെ ഇന്ത്യ ബിക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ ബി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയിലാണ്. 70 റണ്‍സുമായി ക്യാപ്റ്റൻ അഭിമന്യു ഈശ്വരനും അഞ്ച് റണ്‍സോടെ വാഷിംഗ്ടണ്‍ സുന്ദറും ക്രീസില്‍.

എന്‍ ജഗദീശന്‍(13), സുയാഷ് പ്രഭുദേശായി(16), മുഷീര്‍ ഖാൻ(5), സൂര്യകുമാര്‍ യാദവ്(5), നിതീഷ് റെഡ്ഡി(0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ ബിക്ക് നഷ്ടമായത്.10 ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിംഗാണ് ഇന്ത്യ ബിയെ എറിഞ്ഞിട്ടത്. അഞ്ച് വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 349 റണ്‍സിന് 229 റണ്‍സ് പുറകിലാണ് ഇപ്പോഴും ഇന്ത്യ ബി.

ദ്രാവിഡിന് പിന്നാലെ ഒരു മുൻ ഇന്ത്യൻ പരിശീലകൻ കൂടി രാജസ്ഥാൻ റോയൽസിൽ; ബാറ്റിംഗ് കോച്ചായി എത്തുക വിക്രം റാത്തോർ

നേരത്തെ ആദ്യ ദിനം 306-5 എന്ന സ്കോറില്‍ ക്രീസ് വിട്ട ഇന്ത്യ ഡിക്ക് രണ്ടാം ദിനം തുടക്കത്തിലെ സഞ്ജുവിനൊപ്പം പൊരുതി നിന്ന സാരാന്‍ശ് ജെയിനിന്‍റെ(26) വിക്കറ്റ് നഷ്ടമായിരുന്നു. പിന്നാലെ തന്‍റെ പതിനൊന്നാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി തികച്ച സഞ്ജുവും(106) പുറത്തായതോടെ ഒന്നാം ഇന്നിംഗ്സ് 349 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യ ബിക്കായി നവദീപ് സെയ്നി അഞ്ച് വിക്കറ്റെടുത്തു.

മറ്റൊരു മത്സരത്തില്‍ ഇന്ത്യ എക്കെതിരെ ഇന്ത്യ സിയും ബാറ്റിംഗ് തകര്‍ച്ചയിലാണ്. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 297 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ സി 138-5 എന്ന നിലയിലാണ്. 63 റണ്‍സോടെ അഭിഷേക് പോറലും റണ്ണൊന്നുമെടുക്കാതെ പുല്‍കിത് നാരംഗും ക്രീസില്‍. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്(17), സായ് സുദര്‍ശൻ(17),  രജത് പാടീദാര്‍(0), ഇഷാന്‍ കിഷന്‍(5), ബാബ ഇന്ദ്രജിത്(34), മാനവ് സുതാര്‍(2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ സിക്ക് നഷ്ടമായത്. ഇന്ത്യ എക്കായി പേസര്‍ അക്വിബ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios