Bigg Boss Episode 23 Highlights : സൂരജിന് ഡെയ്‍സിയുടെയും ഡോ. റോബിന് മണികണ്ഠന്റെയും ഉപദേശം

ബിഗ് ബോസ് വീട് വീണ്ടും സംഘര്‍ഷഭരിതം (Bigg Boss).

Bigg Boss Malayalam Season 4 episode 23 live updates

ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ ഇന്നത്തെ എപ്പിസോഡ് രസകരമായ ഒട്ടനവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. എവിക്ഷനുള്ള നോമിനേഷൻ ആയിരുന്നു ഇന്നത്തെ പ്രധാന ഒരു സംഗതി. ബ്ലസ്‍ലിയും ഡെയ്‍സിയും തമ്മിലുള്ള തര്‍ക്കവും ബിഗ് ബോസ് വീടിനെ സംഘര്‍ഷത്തിലാക്കി. മത്സരാര്‍ഥികള്‍ തങ്ങളുടെ സുഹൃത്തുക്കളെ ഉപദേശിക്കുന്നതും കാണാമായിരുന്നു.

ബലൂണ്‍ ഗോള്‍ മത്സരം

ഇന്ന് രസകരമായ ഒരു മത്സരവും ബിഗ് ബോസില്‍ നടന്നു. ആര്‍ടിസ്റ്റുകള്‍, ഇൻഫ്ലൂൻസേഴ്‍സ് എന്നീ രണ്ട് ഗ്രൂപ്പുകളായിട്ടായിരുന്നു മത്സരം. വിശറിയുടെ കാറ്റ് ഉപയോഗിച്ച് ബലൂണ്‍ ഗോള്‍ പോസ്റ്റിലേക്ക് എത്തിക്കുന്നതായിരുന്നു മത്സരം. വെള്ളം സ്‍പ്രേ ചെയ്‍ത് ഗോളികള്‍ക്ക് ബോള്‍ തടയുകയും ചെയ്യാം. മത്സരത്തില്‍ ആര്‍ട്ടിസ്റ്റ് ടീമിന്റെ എട്ട് ഗോളുകള്‍ക്ക് എതിരെ 21 ഗോളുകള്‍ക്ക് ഇൻഫ്ലൂൻസേഴ്‍സ് ജയിച്ചു.

മോശം വാക്കുകള്‍ ഉപയോഗിക്കരുത് എന്ന് ഡോ. റോബിനെ ഉപദേശിച്ച് മണികണ്ഠൻ

ദേഷ്യം വന്നാല്‍ മോശം വാക്കുകള്‍ ഉപയോഗിക്കരുത് എന്ന് മണികണ്ഠൻ ഡോ. റോബിനെ ഉപദേശിക്കുന്നത് കാണാമായിരുന്നു. എല്ലാവരും ബഹുമാനിക്കുന്ന ഒന്നാണ് ഡോക്ടര്‍ എന്നത്. ബിഗ് ബോസ് വീട്ടില്‍ മാത്രമല്ല പുറത്തിറങ്ങിയാലും കിട്ടുന്ന ബഹുമാനം മറ്റൊന്നിനുമില്ല. തീരെ നമ്മള്‍ തറയായി സംസാരിച്ചാല്‍, ഒരു നിമിഷം ഒന്ന് പിടിച്ചുനിന്നാല്‍ അത് പിന്നെ വരില്ല എന്ന് മണികണ്ഠൻ പറഞ്ഞു. തനിക്ക് പ്രായത്തില്‍ കവിഞ്ഞ ആള്‍ക്കാരോടാണ് കൂടുതല്‍ സൗഹൃദമെന്ന് ഡോ. റോബിൻ പറഞ്ഞു. അങ്ങനെ സംസാരിക്കാൻ ഒരാളെ തനിക്ക് കിട്ടിയെന്നും ഡോ. റോബിൻ പറഞ്ഞു. അങ്ങനെ സംസാരിക്കാൻ ഒരാളെ കിട്ടുമ്പോള്‍ നമ്മുടെ മനസിലുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ സമ്മര്‍ദ്ദങ്ങള്‍ കുറയും. ഇതുവരെ ഇങ്ങനെ തനിക്ക് ആരോടും സംസാരിക്കാൻ പറ്റിയില്ല എന്നും ഡോ. റോബിൻ പറഞ്ഞു.  ഇവിടെ നൂറില്‍ 99 തെറ്റ് ചെയ്‍താലും അത് എല്ലാവര്‍ക്കും തമാശയായിരിക്കും. എന്നാല്‍ അതല്ല, താൻ 100 നല്ല കാര്യങ്ങള്‍ ചെയ്‍ത് ഒരു തെറ്റ് ചെയ്‍താല്‍ എല്ലാവര്‍ക്കും അതാണ് പ്രശ്‍നമെന്നും ഡോ. റോബിൻ പറഞ്ഞു. അത് അങ്ങനെയാണ് എന്ന് മണികണ്ഠൻ പറഞ്ഞു.

സൂരജിനെ ഉപദേശിച്ച് ഡെയ്‍സി

അങ്ങനത്തെ ചര്‍ച്ച ഒന്ന് വന്നു അല്ലേ എന്ന് സൂരജ് പറയുന്നതാണ് ആദ്യം കേള്‍ക്കുന്ന. സൂരജ് പറയുന്ന കാര്യങ്ങള്‍ ആള്‍ക്കാരിലേക്ക് എത്തുന്നില്ല എന്നതാണ് പ്രശ്‍നമെന്ന് ഡെയ്‍സി ചൂണ്ടിക്കാട്ടി. ഒരു ഗ്രൂപ്പായി ഇരിക്കുമ്പോള്‍ കുറച്ചുപേരോടല്ല പറയേണ്ടത്. അതുകൊണ്ടാണ് നിനക്ക് അഭിപ്രായം ഇല്ല എന്ന് ആള്‍ക്കാര് പറയുന്നത്. വളരെ എളിമയോടെയാണ് സൂരജ് എല്ലാം പറയുന്നത് എന്നും ഡെയ്‍സി വ്യക്തമാക്കി. ഏത് ഗ്രൂപ്പിലിട്ടാലും താൻ 100 ശതമാനം പ്രവര്‍ത്തിക്കുമെന്ന് പറയണമെന്നാണ് ഡെയ്‍സി സൂരജിനെ ഉപദേശിച്ചത്. കുറെ കാര്യങ്ങള്‍ സൂരജ് വിഴുങ്ങുന്നുണ്ട്. ഉള്ളത് ഉള്ളത് പോലെ തുറന്നുപറയണം എന്നും സൂരജിനെ ഡെയ്‍സി ഉപദേശിക്കുന്നു.

ഡെയ്‍സി- ബ്ലസ്‍ലി തര്‍ക്കം

ബിഗ് ബോസ് വീട്ടില്‍ ഇന്ന് രൂക്ഷമായ ഒരു തര്‍ക്കമുണ്ടായത് ശുചിമുറി വൃത്തിയാക്കാത്തതിനെ കുറിച്ചായിരുന്നു. ശുചി മുറി വൃത്തിയാക്കാത്തത് ഡെയ്‍സി ആദ്യം ചൂണ്ടിക്കാട്ടുകയായിരുന്നു. ശുചിമുറി ആരാണ് വൃത്തിയാക്കാതെ പോയത് എന്നത് അറിയണമെന്ന് ബിഗ് ബോസില്‍ ചില മത്സരാര്‍ഥികള്‍ പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഒരു കാര്യമുണ്ട് എന്ന് പറഞ്ഞ് ബ്ലസ്‍ലി എല്ലാവരെയും വാഷ് റൂമിലേക്ക് കൊണ്ടുപോയി. അടിവസ്‍ത്രങ്ങള്‍ അവിടെ തന്നെ വെച്ചതായിരുന്നു ബ്ലസ്‍ലി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇത് ആദ്യം ക്യാപ്റ്റനോടായിരുന്നു പറയേണ്ടിയിരുന്നത്, എല്ലാവരെയും വിളിച്ച് കാണിക്കുകയല്ല വേണ്ടത് എന്ന് പറഞ്ഞ് ഡെയ്‍സി ബ്ലസ്‍ലിയോട് കയര്‍ക്കുകയും ചെയ്‍തു.

Read More : നവീനെ എവിക്ഷനില്‍ നിന്ന് രക്ഷപ്പെടുത്തി റോണ്‍സണ്‍

മൂന്ന് വോട്ടുകളുമായി അശ്വിൻ, മൂന്ന് വോട്ടുകളുമായി സൂരജ്, മൂന്ന് വോട്ടുകളുമായി നവീൻ, അഞ്ച് വോട്ടുകളുമായി ബ്ലസ്‍ലി, ഒമ്പത് വോട്ടുകളുമായി ഡോ. റോബിൻ എന്നിവര്‍ എവിക്ഷൻ പട്ടികയില്‍ വന്നതായി ബിഗ് ബോസ് പ്രഖ്യാപിച്ചു. ക്യാപ്റ്റ്ൻ റോണ്‍സണിന്റെ സവിശേഷ അധീകരമുപയോഗിച്ച് നവീനെ സേവ് ചെയ്‍തതായും ബിഗ് ബോസ് അറിയിച്ചു.

Read More : കുലസ്‍ത്രീയും ഫെമിനിച്ചിയും ബിഗ് ബോസിലും ചര്‍ച്ചയായി

മണികണ്ഠന്റെ മോണിംഗ് ടാസ്‍കിലായിരുന്നു കുലസ്‍ത്രീയും ഫെമിനിച്ചിയും ചര്‍ച്ചയായത്. കേരള സംസ്‍കാരത്തെ കുറിച്ച് പഠിപ്പിക്കാനായിരുന്നു മണികണ്ഠന് ടാസ്‍ക് നല്‍കിയത്. കുടുംബത്തെ കുറിച്ച് സംസാരിച്ചായിരുന്നു മണികണ്ഠൻ തുടങ്ങിയത്. കുലസ്‍ത്രീ എന്ന വാക്ക് ഇപ്പോള്‍ തെറ്റിദ്ധരിക്കപ്പെടുന്നുവെന്ന് മണികണ്ഠൻ പറഞ്ഞു. ഫെമിനിച്ചി എന്ന വാക്കും നെഗറ്റീവ് അര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്നുവെന്ന് ഡെയ്‍സിയും മണികണ്ഠന്റെ ടാസ്‍കില്‍ ഇടപെട്ട് പറഞ്ഞു. സ്‍ത്രീപക്ഷം എന്നല്ലേ ഫെമിനിസം എന്ന വാക്കിന്റെ അര്‍ഥമെന്ന് മണികണ്ഠൻ ചോദിച്ചു. അല്ല തുല്യത എന്നാണ് അര്‍ഥമെന്ന് ഡെയ്‍സിയും പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios