Asianet News MalayalamAsianet News Malayalam

ബെസ്റ്റ് കള്ളക്കരച്ചില്‍ അവാര്‍ഡ് ഗോപികയ്‍ക്ക്, കുത്തിത്തിരിപ്പ് പുരസ്‍കാരം അഖിലിന്, മറ്റ് പ്രഖ്യാപനങ്ങള്‍

ബിഗ് ബോസിലെ രസകരമായ അവാര്‍ഡുകള്‍ മോഹൻലാലിന്റെ സാന്നിദ്ധ്യത്തില്‍ പ്രഖ്യാപിച്ചു.

Bigg Boss Malayalam 5 satire awards announcement hrk
Author
First Published Apr 20, 2023, 9:11 AM IST | Last Updated Apr 20, 2023, 9:11 AM IST

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ പതിവിനു വിപരീതമായി ഇന്നലെ മോഹൻലാല്‍ എത്തിയിരുന്നു. ഒഴിവാക്കാനാകാത്ത ഒരു യാത്ര പോകാനുള്ളതിനാലാണ് ഇന്നും നാളെയുമായി എത്തുന്നത് എന്ന് മോഹൻലാല്‍ അറിയിക്കുകയും ചെയ്‍തിരുന്നു. വാരാന്ത്യ എപ്പിസോഡില്‍ ഇത്തവണ മോഹൻലാലുണ്ടാകില്ല. എന്തായാലും മോഹൻലാല്‍ വളരെ രസകരമായി ഗെയിമൊക്കെ നടത്തി ഇന്നത്തെ എപ്പിസോഡ് കൊഴിപ്പിച്ചിരിക്കുയാണ്.

വിവിധ ടൈറ്റിലുകള്‍ പറഞ്ഞ് ഒരു അവാര്‍ഡെന്ന പോലെ അത് ആര്‍ക്കാണ് യോജിക്കുക എന്ന് വ്യക്തമാക്കുകയും നല്‍കിയിരിക്കുന്ന മാല ധരിപ്പിക്കാനും ആയിരുന്നു മോഹൻലാല്‍ നിര്‍ദ്ദേശിച്ചത് ബിഗ് ബോസ് ഹൗസിലെ സ്വപ്‍നജീവി ആരെന്ന് മോഹൻലാല്‍ ചോദിച്ചപ്പോള്‍ ആ വിശേഷണം ദേവു വിഷ്‍ണുവിനായിരുന്നു ചാര്‍ത്തിക്കൊടുത്തത്. ബിഗ് ബോസിന്റെ മകളെയും സ്വപ്‍നം കണ്ട ആള്‍ എന്നായിരുന്നു ദേവു പറഞ്ഞ കാരണം.  മികച്ച സിസി ടിവി എന്ന് പറഞ്ഞപ്പോള്‍ അഖില്‍ ജുനൈസിന് ആ വിശേഷണം ചേരുന്നതായി വ്യക്തമാക്കി.

ബെസ്റ്റ് സുഖിപ്പിക്കല്‍ അവാര്‍ഡ് ശോഭയ്‍ക്ക് വിഷ്‍ണുവും അനിയൻ മിഥുനും അഖില്‍ മാരാറും സെറീനയും ലച്ചുവും ശ്രുതി ലക്ഷ്‍മിയും റെനീഷയും നല്‍കി.  ശ്രുതി ലക്ഷ്‍മിയെ ആയിരുന്നു നാദിറ തെരഞ്ഞെടുത്തത്. ജുനൈസ്, സാഗര്‍ എന്നിവര്‍ ഗോപികയെയാണ് ബെസ്റ്റ് സുഖിപ്പിക്കല്‍ അവാര്‍ഡിന് തെരഞ്ഞെടുത്തത്. എല്ലാവരോടും ഒരുപോലെയാണ് താൻ പെരുമാറാറുള്ളത് അതുകൊണ്ടാണ് തന്നെ ഇത്തരമൊരു പുരസ്‍കാരത്തിന് തെരഞ്ഞെടുത്തത് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ ശോഭ മറുപടി പറഞ്ഞു.

മികച്ച സ്വപ്‍ന ജീവിയായി വിഷ്‍ണുവിനെ ദേവുവിന് പുറമേ ഗോപികയും അഖിലും ഷിജുവും തെരഞ്ഞെടുത്തു. ഗെയിം മനസിലാകാത്തതുകൊണ്ടാണ് അവര്‍ ഇങ്ങനെ തെരഞ്ഞെടുത്തത് എന്നായിരുന്നു നന്ദി പ്രസംഗത്തില്‍ വിഷ്‍ണു മറുപടി പറഞ്ഞത്. ബെസ്റ്റ് വെറുതെയിരിപ്പ് അവാര്‍ഡും വിഷ്‍ണുവിനായിരുന്നു. അഞ്‍ജൂസ്, മിഥുൻ അനിയൻ ഷിജു, അഖില്‍ തുടങ്ങിയവരായിരുന്നു വിഷ്‍ണുവിനെ ആ പുരസ്‍കാരത്തിന് നിര്‍ദ്ദേശിച്ചത്.

ബെസ്റ്റ് സിസി ടിവി അവാര്‍ഡിന് ജുനൈസിനെ അഖിലിന് പുറമേ വിഷ്‍ണു, മിഥുൻ അനിയൻ, നാദിറ, സെറീന എന്നിവരും തെരഞ്ഞെടുത്തു. ഏറ്റവും അധികം ആള്‍ക്കാര്‍ ബെസ്റ്റ് സിസി ടിവിയായി തെരഞ്ഞെടുത്ത ജുനൈസ് മികച്ച മറുപടിയും നല്‍കി. ഉറങ്ങുന്നവരും ഉറക്കം നടിക്കുന്നവരെയും നിരീക്ഷിച്ച് താനൊരു സിസി ടിവി ആയി ഇവിടെ ഉണ്ടാകുമെന്ന് ജുനൈസ് പറഞ്ഞു.

ബെസ്റ്റ് കുരുട്ട് ബുദ്ധി അവാര്‍ഡ് ലഭിച്ചത് ഗോപികയ്‍ക്കായിരുന്നു. സാഗര്‍, ലെച്ചു, ജുനൈസ്, ശ്രുതി ലക്ഷ്‍മി, സെറീന, അഖില്‍ മാരാര്‍, സെറീന തുടങ്ങിയവരെ തെരഞ്ഞെടുത്തപ്പോള്‍ വിഷ്‍ണു, മിഥുൻ അനിയൻ, അഖില്‍ മാരാര്‍, നാദിറ എന്നിവര്‍ ജുനൈസിനെയും ശ്രുതി ലക്ഷ്‍മി റെനീഷയെയും തെരഞ്ഞെടുത്തു. ഇത്തരം ഒരു അവാര്‍ഡ് നേരത്തെ ബിഗ് ബോസ് തനിക്ക് നല്‍കിയതാണ് എന്ന് കൗശലിക്കാരി അവാര്‍ഡിനെ ഓര്‍മിപ്പിച്ച് ഗോപിക മറുപടി പറഞ്ഞു. ബെസ്റ്റ് വെള്ളപൂശല്‍ അവാര്‍ഡ് മനീഷയ്‍ക്കായിരുന്നു. വിഷ്‍ണുവും മനീഷയും നാദിറയെയും അഖില്‍ മാരാര്‍, ശോഭ, ശ്രുതി ലക്ഷ്‍മി, റിനോഷ് എന്നിവര്‍ മനീഷയെയുമാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. തന്റെ പെരുമാറ്റത്തില്‍ അങ്ങനെ തോന്നുണ്ടെങ്കില്‍ സോറി പറയുന്നതായി മനീഷ വ്യക്തമാക്കി.

ബെസ്റ്റ് കുത്തിരിപ്പ് അവാര്‍ഡ് അഖിലിനായിരുന്നു. സാഗര്‍, നാദിറ, റിനോഷ്, തുടങ്ങിയവരായിരുന്നു അഖിലിനെ തെരഞ്ഞെടുത്തത്. ഗോപിക സെറീനയെയും ദേവുവും ശ്രുതി ലക്ഷ്‍മിയും അഖിലും ജുനൈസിനെയും ലെച്ചു അഞ്‍ജൂസിനെയും  അഞ്‍ജൂസ് ഗോപികയെയുമാണ് തെരഞ്ഞെടുത്തത്. അംഗീകാരത്തെ സന്തോഷത്തെ സ്വീകരിക്കുന്നുവെന്നായിരുന്നു അഖിലിന്റെ മറുപടി. ബെസ്റ്റ് കള്ളക്കരച്ചില്‍ അവാര്‍ഡ് ഗോപികയ്‍ക്കാണ്. സാഗര്‍, ലെച്ചു, ജുനൈസ്, ദേവു, മനീഷ, റെനീഷ്, സെറീന, അഞ്‍ജൂസ് എന്നിവര്‍ ഗോപികയെ തെരഞ്ഞെടുത്തു. ഗോപിക ഷിജുവിനെയും ശ്രുതി ലക്ഷ്‍മി മനീഷയെയും നാദിറ മനീഷയെയും തെരഞ്ഞെടുത്ത്. തന്റെ അടുത്ത സുഹൃത്തുക്കള്‍ എന്ന് കരുതിയവര്‍ പോലും തന്നെ ഇങ്ങനെ കരുതിയതിലാണ് വിഷമം എന്ന് ഗോപിക മറുപടി പ്രസംഗത്തില്‍ സൂചിപ്പിച്ചു.

Read More: ഒടുവില്‍ ആ സംവിധായകൻ എത്തി, മുണ്ട് മടക്കിക്കുത്തി ബിഗ് ബോസ് വീട്ടിലേക്ക് നടന്നുകയറി

Latest Videos
Follow Us:
Download App:
  • android
  • ios