ഫിറോസ് സംസാരിച്ചത് മോശം രീതിയില്‍, നാരങ്ങ വെള്ളം കുടിക്കാൻ വിസമ്മതിച്ച് ഭാഗ്യലക്ഷ്‍മിയുടെ പ്രതിഷേധം
സായ് വിഷ്‍ണുവായിരുന്നു നാരങ്ങ വെള്ളം ഉണ്ടാക്കിയത്.
ബിഗ് ബോസില്‍ ഈ ആഴ്‍ചത്തെ ടാസ്‍ക് വസ്‍ത്രങ്ങള്‍ അലക്കുന്നതാണ്. രണ്ട് ടീമായിട്ട് തിരിഞ്ഞ് ആണ് വസ്‍ത്രങ്ങള്‍ അലക്കുന്നത്. ഏറ്റവും വൃത്തി അലക്കി ഇസ്‍തിരിയിട്ട് വസ്ത്രങ്ങള്‍ മോഷണം പോകാതെ സൂക്ഷിക്കുന്ന ടീമായിരിക്കും വിജയിക്കുക. ഇന്ന് ടാസ്‍കിനിടയില്‍ ഭാഗ്യലക്ഷ്‍മിയും ഫിറോസും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതാണ് തുടക്കത്തിലേ കണ്ടത്. ഇരുവരും തമ്മില്‍ വാക് തര്‍ക്കമുണ്ടായി. സായ് വിഷ്‍ണു നാരങ്ങവെള്ളം ഉണ്ടാക്കുകയും ഭാഗ്യലക്ഷ്‍മി അത് കഴിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്നതാണ് കണ്ടത്.
വസ്‍ത്രങ്ങള്‍ അലക്കി എല്ലാവരും ക്ഷീണിച്ചതിനാല്‍ സായ് വിഷ്‍ണു എല്ലാവര്‍ക്കും നാരങ്ങാവെള്ളം ഉണ്ടാക്കി കൊടുക്കാൻ തീരുമാനിക്കുന്നു. എന്നാല്‍ എല്ലാവര്‍ക്കും ഉണ്ടാക്കി കൊട് എന്ന് മോശമായ ടോണില്‍ ഫിറോസ് പറഞ്ഞുവെന്നാണ് സൂര്യ സൂചിപ്പിച്ചത്. അങ്ങനെ പറയുമ്പോള്‍ സായ് വിഷ്‍ണു അത് തടയാതിരുന്നതില്‍ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്‍മി നാരങ്ങ വെള്ളം കുടിക്കാൻ തയ്യാറാകാതിരുന്നത്. തുടര്‍ന്ന് ഭാഗ്യലക്ഷ്‍മിയും ഫിറോസും വാക് തര്‍ക്കമുണ്ടാകുകയും ചെയ്‍തു.
എല്ലാവര്‍ക്കും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൂവെന്ന് പറയുന്നത് എങ്ങനെയാണ് തെറ്റാകുന്നത് എന്ന് ഫിറോസ് ചോദിച്ചു. എങ്ങനെയാണ് ഫിറോസ് അത് പറഞ്ഞത് എന്ന് ഭാഗ്യലക്ഷ്‍മി ചോദിച്ചു. അവര്‍ക്ക് കൂടി ഉണ്ടാക്കി കൊട് എന്നാണ് ഫിറോസ് പറഞ്ഞത് എന്ന് നാരങ്ങാവെള്ളം കുടിക്കാൻ നിര്‍ബന്ധിച്ച നോബിയോടും നേരത്തെ ഭാഗ്യലക്ഷ്‍മി പറഞ്ഞിരുന്നു.
എന്താണ് തെറ്റെന്ന് വ്യക്തമാക്കാൻ ഫിറോസ് ആവശ്യപ്പെട്ടപ്പോള്‍ തന്നോട് മറുപടി പറയാൻ താനില്ല എന്ന് ഭാഗ്യലക്ഷ്‍മി. നിങ്ങള്‍ എല്ലാവരോടും മറുപടി പറയുന്ന ആളല്ലേയെന്ന് ഫിറോസ് ചോദിച്ചു. ഞാൻ നിങ്ങളോട് പറയാറില്ലല്ലോ. നിങ്ങളോട് പ്രതികരിക്കാൻ എനിക്ക് മനസിലായില്ല. നിങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ താല്‍പര്യം ഇല്ല.താനും ഭാര്യയും ഒഴികെ എല്ലാവരും ഫേക്ക് ആണ് എന്ന് പറഞ്ഞ് നടക്കുന്നയാളാണ് ഫിറോസ്. ജനങ്ങള്‍ ബുദ്ധിയുള്ളവരാണ് എല്ലാം മനസിലാക്കുമെന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു. ഫിറോസ് ക്യാരക്ടര്‍ ആയിട്ടാണ് പറഞ്ഞതെന്നായിരുന്നു സായ് വിഷ്‍ണുവിന്റ പ്രതികരണം. ഫിറോസ് അത് പറയേണ്ടിയിരുന്നോ എന്നത് മാത്രമാണ് പ്രശ്‍നമെന്നും സായ് വിഷ്‍ണു പറഞ്ഞു. വളരെ സംയമനത്തോടെ ഇടപെട്ട സായ്‍ വിഷ്‍ണു താൻ എല്ലാവര്‍ക്കും വേണ്ടിയാണ് വെള്ളം ഉണ്ടാക്കിയത് എന്നും പറഞ്ഞു. ഇനി നാരങ്ങാ വെള്ളം എന്തുചെയ്യുമെന്ന് വളരെ നിസഹായതയോടെ ചോദിക്കുന്ന സായ് വിഷ്‍ണുവിനെയും കാണാമായിരുന്നു.