എല്‍ഡിഎഫിന്‍റെ "ഉറപ്പില്‍' വിവാദം: ഓട്ടോകളിലെ പരസ്യപോസ്റ്റര്‍ നിയമവിരുദ്ധമെന്ന് പരാതി
ഉറപ്പാണ് എല്‍ഡിഎഫ്, ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാക്യം പോസ്റ്ററുകളായും ഫ്ളക്സായും ഓട്ടോറിക്ഷകലില്‍ വ്യാപകമായി പതിക്കുകയാണ്. തലസ്ഥാന നഗരത്തില്‍ അഞ്ഞൂറോളം ഓട്ടോറിക്ഷകള്‍ ഈ പരസ്യവാചകവുമായി സവാരി നടത്തുന്നു.
തിരുവനന്തപുരം: ഓട്ടോറിക്ഷകളിലെ, എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളെച്ചൊല്ലി,വിവാദം മുറുകുന്നു. മോട്ടോര്‍ വാഹന നിയമത്തിന്‍റെ ലംഘനമാണിതെന്ന ആക്ഷേപം ശക്തമായി. ചട്ടലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച്, കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്
ഉറപ്പാണ് എല്‍ഡിഎഫ്, ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാക്യം പോസ്റ്ററുകളായും ഫ്ളക്സായും ഓട്ടോറിക്ഷകലില്‍ വ്യാപകമായി പതിക്കുകയാണ്. തലസ്ഥാന നഗരത്തില്‍ അഞ്ഞൂറോളം ഓട്ടോറിക്ഷകള്‍ ഈ പരസ്യവാചകവുമായി സവാരി നടത്തുന്നു. മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഓട്ടോറീക്ഷകളുടെ അഥാവ മുന്‍ഭാഗം മഞ്ഞനിറത്തിലും ബാക്കി ഭാഗം കറുത്തനിറത്തിലുമായിരിക്കണം.
നിരവധി ഓട്ടോറിക്ഷകളുടെ പിറകുവശം മുതല്‍ മുകള്‍ ഭാഗം വരെ ഉറപ്പാണ് എ്ല്‍ഡിഎഫ് പരസ്യവാജകം ചുവപ്പ് പശ്ചാത്തലത്തില്‍ മാറ്റിയിരിക്കുന്നു.സിഐടിയു നേതൃത്വത്തിന്‍റെ നി ര്‍ദ്ദേശപ്രകാരമാണിതെന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ പറയുന്നു ഓട്ടോറിക്ഷകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനായി നിറം മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
അനുമതി ലഭിക്കണമെങ്കിൽ ഒരു സ്ക്വയർ സെന്റിമീറ്ററിന് നിശ്ചതിക തുക വച്ച് ഫീസ് ഒടുക്കണം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്റര്‍ പതിച്ച ഓട്ടോറികഷകളൊന്നും ഇത്തരത്തില്‍ ഫീസടച്ച് അനുമതി തേടിയിട്ടില്ല.
രാഷ്ട്രീയ നേതൃത്വത്തിന്‍റെ അപ്രീതി ഒഴിവാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉഫദ്യോഗസ്ഥര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. മറ്റന്നാള്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.