തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പിന് ശേഷം അണ്ണാഡിഎംകെ ശശികലയ്ക്കൊപ്പം ചേരും: ടിടിവി ദിനകരന്‍
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ പി ചിദംബരത്തിന്‍റെ മരുമകളുടെ നൃത്തരംഗം ഉള്‍പ്പെടുത്തിയതില്‍ വിവാദം കനക്കുകയാണ്.
ചെന്നൈ: തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പിന് ശേഷം അണ്ണാഡിഎംകെ ശശികലയ്ക്കൊപ്പം ചേരുമെന്ന് ടി ടി വി ദിനകരന്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ ഇപിഎസ് -ഒപിഎസ് നേതൃത്വത്തിന്‍റെ പതനം പൂര്‍ണമാകുമെന്ന് ദിനകരന്‍ അവകാശപ്പെട്ടു. ദിനകരന് പിന്തുണ തേടി ശശികല പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നത്തി.
വിജയകാന്തിനും അസദ്ദുദ്ദീന്‍ ഒവൈസിക്കുമൊപ്പം സഖ്യത്തിലാണ് ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം മത്സരിക്കുന്നത്. അണ്ണാഡിഎംകെയുടെ ശക്തികേന്ദ്രമായ മണ്ഡലങ്ങളില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം സ്ഥാനാര്‍ത്ഥികളെ നേരിട്ട് രംഗത്തിറക്കിയാണ് വോട്ടുചോദിക്കുന്നത്. പളനിസ്വാമിയും പനീര്‍സെല്‍വവും ജയലളിതയെ വഞ്ചിച്ചവരെന്ന് ആരോപിച്ചാണ് പ്രചാരണം. രാഷ്ട്രീയ പിന്‍മാറ്റം പ്രഖ്യാപിച്ചെങ്കിലും ദിനകരന് പിന്തുണ അറിയിച്ച് മണ്ഡലങ്ങളിലൂടെ പ്രചാരണത്തിലാണ് ശശികല. പൊതുവേദികളില്‍ നിന്ന് വിട്ടുനിന്ന് പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയാണ് പ്രചാരണം
അതേസമയം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ കാര്‍ത്തി ചിദംബരത്തിന്‍റെ ഭാര്യ ശ്രീനിധിയുടെ ഭരത്യനാട്യം ഉള്‍പ്പടെുത്തിയത് വിവാദമായി. തന്‍റെ അനുമതി ഇല്ലാതെയാണ് 10 വര്‍ഷം മുമ്പ് ചിത്രീകരിച്ച രംഗങ്ങള്‍ ഉള്‍പ്പടെത്തിയതെന്നും ബിജെപിയുടെ രാഷ്ട്രീയ അജണ്ഡയാണ് പിന്നിലെന്നും ശ്രീനിധി ചിദംബരം വ്യക്തമാക്കി.