തോറ്റാലും ജയിച്ചാലും തൃശൂരുകാർക്കു വേണ്ടി മുന്നിൽ തന്നെയുണ്ടാകും: സുരേഷ് ഗോപി
തൃശൂരിൽ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് സുരേഷ് ഗോപി. തോറ്റെങ്കിലും ഇനിയും തൃശൂരുകാർക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
തൃശൂർ: തൃശൂരിൽ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് സുരേഷ് ഗോപി. തോറ്റെങ്കിലും ഇനിയും തൃശൂരുകാർക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂരുകാർക്ക് വേണ്ടി പ്രവർത്തിക്കാൻ മുൻ പന്തിയിലുണ്ടാകുമെന്നും സുരേഷ് ഗോപി പറയുന്നു.
സുരേഷ് ഗോപിയുടെ കുറിപ്പിങ്ങനെ...
തൃശൂരിന് എന്റെ നന്ദി!
എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി!
നൽകാത്തവർക്കും നന്ദി!
ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona