രണ്ടാം പിണറായി സര്‍ക്കാരില്‍ മൂന്ന് വനിതകള്‍ ; പിളര്‍പ്പിന് ശേഷം സിപിഐയുടെ ആദ്യ വനിത മന്ത്രിയായി ചിഞ്ചുറാണി
കെ.കെ.ശൈലജ ടീച്ചർ മന്ത്രിസ്ഥാനത്തേക്കില്ലെന്ന് വ്യക്തമായതോടെ പകരം വീണ ജോർജ്, ആർ.ബിന്ദു എന്നിവർ സിപിഎമ്മിൽ നിന്നും മന്ത്രിമാരായി എത്തുന്നത്. സിപിഐയിൽ നിന്നും ജെ ചിഞ്ചു റാണിയാണ് വനിതാ സാന്നിധ്യമായി എത്തുക.
രണ്ടാം പിണറായി സര്‍ക്കാരില്‍ മൂന്ന് വനിതകളാണ് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. കെ.കെ.ശൈലജ ടീച്ചർ മന്ത്രിസ്ഥാനത്തേക്കില്ലെന്ന് വ്യക്തമായതോടെ പകരം വീണ ജോർജ്, ആർ.ബിന്ദു എന്നിവർ സിപിഎമ്മിൽ നിന്നും മന്ത്രിമാരായി എത്തുന്നത്. സിപിഐയിൽ നിന്നും ജെ ചിഞ്ചു റാണിയാണ് വനിതാ സാന്നിധ്യമായി എത്തുക.
സി പി എം അദ്ധ്യാപക സംഘടനയുടെ അഖിലേന്ത്യാ നേതാവും തൃശൂർ മുൻ മേയറുമായിരുന്നു ആര്‍ ബിന്ദു. ജെഎൻയുവിലെ എസ് എഫ് ഐ പ്രവര്‍ത്തനത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് എത്തി. എസ് എഫ് ഐ തൃശൂർ ജില്ലാ കമ്മിറ്റിയിലും കേരള സംസ്ഥാന കമ്മിറ്റിയിലും ദീർഘനാൾ അംഗമായിരുന്നു. പാർട്ടി പിളർപ്പിനു ശേഷം സിപിഐക്ക് ആദ്യ വനിത മന്ത്രിയാണ് ജെ ചിഞ്ചുറാണി. ടെലിവിഷന്‍ മാധ്യമ രംഗത്തുനിന്നും നിയമസഭയിലെത്തിയ വനിതയാണ് വീണ ജോര്‍ജ്ജ്.
കഴിഞ്ഞ സർക്കാരിൽ കെ.കെ.ശൈലജ ടീച്ചറും ജെ.മെഴ്സിക്കുട്ടിയമ്മയും ആണ് വനിതാ മന്ത്രിമാരായി ഉണ്ടായിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറയിൽ മെഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടതോടെ ശൈലജ ടീച്ചർക്ക് മാത്രമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. സംസ്ഥാന ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷം നേടിയാണ് കെ.കെശൈലജ ഇക്കുറി മട്ടന്നൂരിൽ നിന്നും വിജയിച്ചത്. 60000 വോട്ടുകളുടെ ഭൂരിപക്ഷമാണ് അവർ നേടിയത്. പിണറായി സർക്കാരിലെ ഏറ്റവും ജനകീയയായ മന്ത്രി എന്ന പേരും കെ.കെ.ശൈലജ ടീച്ചര്‍ക്കുണ്ടായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona