'പാലാരിവട്ടം കേസിന് പിന്നിൽ പ്രതികാരം'; പി രാജീവിനെതിരെ വോട്ടുകച്ചവട ആരോപണമുന്നയിച്ച് ഇബ്രാഹിംകുഞ്ഞ്

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ട് രാജീവിനായി മറിച്ച് കൊടുക്കാൻ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്തതിന് പിന്നാലെയാണ് കേസിൽ പ്രതിയാക്കിയതെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

kerala assembly election   v k ebrahimkunju against p rajeev

കൊച്ചി: പാലാരിവട്ടം കേസിൽ തന്നെ കുടുക്കിയത് ഒരു വിഭാഗം സിപിഎം നേതാക്കളെന്ന് ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം കേസിന് പിന്നിൽ സിപിഎം നേതാവ് പി രാജീവാണെന്ന് ഇബ്രാഹിംകുഞ്ഞ് ആരോപിച്ചു. 2019 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ട് രാജീവിനായി മറിച്ച് നൽകണമെന്ന് രാജീവ് ആവശ്യപെട്ടു. ഇതിന് താൻ തയ്യാറായില്ലെന്നും പിന്നീടാണ് തന്നെ പാലാരിവട്ടം അഴിമതിക്കേസിൽ പ്രതിയാക്കുന്നതെന്നും ഇബ്രാഹിംകുഞ്ഞ് ആരോപിക്കുന്നത്. ഇതിൽ രാജീവിനെ ചില സിപിഎം നേതാക്കൾ സഹായിച്ചുവെന്നും ഇബ്രാഹിംകുഞ്ഞ് കൊച്ചിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കളമശേരി മണ്ഡലം ലക്ഷ്യമിട്ടാണ് പാലാരിവട്ടം കേസ് എടുത്തിരിക്കുന്നതെന്നും ആസൂത്രിതമായ നീക്കം നടന്നിരുന്നുവെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഇത്തവണ തന്നോട് മത്സരിക്കരുതെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടില്ല ഭരണപക്ഷത്തും പ്രതിപക്ഷത്തും കേസുള്ള നിരവധി പേർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് ഇത്തവണ മത്സരിക്കാത്തതെന്നും ഇബ്രാഹിംകുഞ്ഞ് കൂട്ടിച്ചേർത്തു.

 

Latest Videos
Follow Us:
Download App:
  • android
  • ios