കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും
സിപിഎമ്മുമായി നല്ല ബന്ധം പുലർത്തുന്ന രഞ്ജിത് മൽസരിക്കാൻ തയ്യാറാണെന്ന് സിപിഎം നേതാക്കളെ അറിയിച്ചു. മൂന്ന് ടേം പൂർത്തിയാക്കിയ എ പ്രദീപ് കുമാറിന് പകരമാണ് സിപിഎം രഞ്ജിത്തിനെ മൽസരിപ്പിക്കാൻ തീരുമാനിച്ചത്.
കോഴിക്കോട്: സംവിധായകനും നടനുമായ രഞ്ജിത് കോഴിക്കോട് നോർത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. മൂന്ന് ടേം പൂർത്തിയാക്കിയ എ പ്രദീപ് കുമാറിന് പകരമാണ് സിപിഎം രഞ്ജിത്തിനെ മൽസരിപ്പിക്കാൻ തീരുമാനിച്ചത്.
ഏതാനും ദിവസം മുമ്പ് ഏഷ്യാനെറ്റ് ന്യൂസിന്റെ നമ്മുടെ ചിഹ്നം സൈക്കിൾ പരിപാടിയിൽ മത്സരിക്കാനില്ലെന്ന് രഞ്ജിത് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഉണ്ടായത് സിനിമാറ്റിക് ട്വിസ്റ്റ്. സിപിഎമ്മുമായി നല്ല ബന്ധം പുലർത്തുന്ന രഞ്ജിത് മൽസരിക്കാൻ തയ്യാറാണെന്ന് സിപിഎം നേതാക്കളെ അറിയിച്ചു.തിരക്കഥാകൃത്തായി സിനിമയിലെത്തി പിന്നീട് ബ്ലോക്ക് ബസ്റ്റർ സിനിമകളുടെ സംവിധായകനായ രഞ്ജിത് സമീപകാലത്ത് അഭിനയത്തിലേക്കും ചുവട് മാറ്റിയിരുന്നു.
മുന്ന് തവണ മൽസരിച്ച് മണ്ഡലത്തെ അടിമുടി മാറ്റിയ എ പ്രദീപ് കുമാറാണ് നിലവിൽ കോഴിക്കോട് നോർത്തിലെ സിറ്റിംഗ് എംഎൽഎ. കേരളത്തിനാകെ മാതൃകയായ നടക്കാവ് സ്കൂൾ പോലുള്ള പൊതുവിദ്യാലയങ്ങളുടെ നവീകരണം നടപ്പാക്കിയത് പ്രദീപിന്റെ നേതൃത്വത്തിലാണ്.
കോഴിക്കോട് നഗരത്തിൽ തന്നെയാണ് രണ്ട് പതിറ്റാണ്ടിലേറെയായി രഞ്ജിത്തും താമസിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും പിന്തുണ നൽകിക്കൊണ്ടുള്ള രഞ്ജിത്തിന്റെ പ്രസ്താവനകൾ സമീപകാലത്ത് സമൂഹമാധ്യമങ്ങളിലെ ഇടതുമുന്നണിപ്രവർത്തകർക്കിടയിൽ വലിയ പ്രചാരം കിട്ടിയിരുന്നു.
കെഎസ്‍യു പ്രസിഡണ്ട് കെ എം അഭിജിത്ത്, വിദ്യാ ബാലകൃഷ്ണൻ എന്നിവരെയാണ് കോഴിക്കോട് നോർത്തിൽ യുഡിഎഫ് പരിഗണിക്കുന്നത്. ബിജെപിയിൽ നിന്ന് എംടി രമേശ് മൽസരിക്കും.
അന്ന് രഞ്ജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.