'ജനവിധി അപ്രതീക്ഷിതം, അംഗീകരിക്കുന്നു', തിരിച്ചു വരാൻ ഊർജ്ജിത നീക്കം വേണമെന്നും എകെ ആന്റണി

ഒരു ജനവിധിയും സ്ഥിരമല്ല.  1967-ൽ കോൺഗ്രസ് അംഗസംഖ്യ 9 ആയി ചുരുങ്ങി. അന്ന് തിരിച്ചു വരാൻ നടത്തിയത് പോലുള്ള ഊർജ്ജിത നീക്കം ഉണ്ടാകണമെന്നും ആന്റണി പറഞ്ഞു. 

ak antony response on kerala election ldf victory

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിൽ പ്രതികരിച്ചത് മുതിർന്ന നേതാവ് എകെ ആന്റണി. കേരളത്തിൽ എൽഡിഎഫിന് തുടർഭരണത്തിനുള്ള ജനവിധി അപ്രതീക്ഷിതമാണെന്നും എന്നാൽ ജനവിധിയെ ബഹുമാനപൂർവം അംഗീകരിക്കുന്നുവെന്നും ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു. ഒരു ജനവിധിയും സ്ഥിരമല്ല.  1967-ൽ കോൺഗ്രസ് അംഗസംഖ്യ 9 ആയി ചുരുങ്ങി. അന്ന് തിരിച്ചു വരാൻ നടത്തിയത് പോലുള്ള ഊർജ്ജിത നീക്കം ഉണ്ടാകണമെന്നും ആന്റണി പറഞ്ഞു. 

അതേ സമയം കോൺഗ്രസിന്റെ കോൺഗ്രസ്‌  സംഘടനാ സംവിധാനം ദുർബലപ്പെട്ടെന്നും പരാജയകാരണങ്ങളിലൊന്ന് അതാണെന്നും ജോസഫ് വാഴക്കൻ ആരോപിച്ചു. കോൺഗ്രസ് പ്രാദേശിക വികാരം മനസിലാക്കണം. മേൽ തട്ടിൽ നിന്ന് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന പ്രവണത മാറണം. ഏതെങ്കിലും ഒരു നേതാവ് മാറിയിട്ട് കാര്യമില്ല. പാർട്ടിയിൽ ഉത്തരവാദിത്തതോടെ പ്രവർത്തിക്കുന്നവർ വേണം. ജംബോ കമ്മറ്റികളൊന്നും ആവശ്യമില്ല. മേൽ തട്ടിൽ നിന്ന് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും ജോസഫ് വാഴക്കൻ കൂട്ടിച്ചേർത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios