ഡേറ്റിംഗ് ആപ്പിൽ കൂടുതൽ മാച്ചിന് വേണ്ടി തെറ്റായ ലൊക്കേഷൻ നൽകും, എന്താണീ 'ഹൂഡ്ഫിഷിംഗ്'?
കൊമേഡിയനായ ജാരെഡ് ഫ്രൈഡാണ് ടിക് ടോക്കിൽ ഈ ട്രെൻഡിനെ കുറിച്ച് വിവരിച്ചത്. ലോംഗ് ഐലൻഡിൽ നിന്നും വെസ്റ്റ്‌ചെസ്റ്ററിൽ നിന്നുമുള്ള നിരവധി പേരാണ് ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്നതായി അവകാശപ്പെടുന്നത്. ഇത് നിരാശാജനകമായ ഡേറ്റിംഗ് അനുഭവങ്ങളിലേക്ക് നയിച്ചു എന്നാണ് ജാരെഡ് പറയുന്നത്.
പുതുകാലത്ത് ഡേറ്റിംഗും പലതരത്തിലാണ്. ഡേറ്റിംഗ് ആപ്പുകളൊക്കെ ഇന്ന് ട്രെൻഡാണ്. എന്നാൽ, ഓരോ കാലത്തും ഓരോ ട്രെൻഡുകളും രീതികളും ഒക്കെ ഡേറ്റിംഗിലും പ്രണയത്തിലും ഒക്കെ കാണുമല്ലോ അല്ലേ? അങ്ങനെ ഇപ്പോൾ ന്യൂയോർക്ക് സിറ്റിയിൽ ട്രെൻഡായിരിക്കുന്ന ഒന്നാണ് 'ഹൂഡ്ഫിഷിംഗ്'. എന്താണീ ഹൂഡ്ഫിഷിംഗ് എന്ന സംഗതി?
ഓൺലൈൻ ഡേറ്റിംഗ് പ്രൊഫൈലുകളിൽ, ന്യൂയോർക്ക് സിറ്റി ഏരിയയിലാണ് എന്ന് ഒരാളുടെ ലൊക്കേഷൻ തെറ്റായി നൽകുന്നതിനെയാണ് ഹൂഡ്ഫിഷിംഗ് എന്ന പദത്തിലൂടെ അർത്ഥമാക്കുന്നത്. ലോംഗ് ഐലൻഡ് അല്ലെങ്കിൽ ന്യൂജേഴ്‌സി പോലുള്ള ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുള്ള ആളുകളാണ് കൂടുതൽ ആകർഷണം തോന്നാൻ വേണ്ടി ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിക്കുന്നതായി അവകാശപ്പെടുന്നത്. വിദൂര പ്രദേശത്ത് താമസിക്കുന്നതായി തോന്നിയാൽ ആളുകളെ ആകർഷിക്കുന്നത് കുറയും എന്ന് തോന്നിയതിനാലാണത്രെ ഇങ്ങനെ ന്യൂയോർക്ക് സിറ്റി എന്ന് പലരും തെറ്റായ വിവരം നൽകുന്നത്.
കൊമേഡിയനായ ജാരെഡ് ഫ്രൈഡാണ് ടിക് ടോക്കിൽ ഈ ട്രെൻഡിനെ കുറിച്ച് വിവരിച്ചത്. ലോംഗ് ഐലൻഡിൽ നിന്നും വെസ്റ്റ്‌ചെസ്റ്ററിൽ നിന്നുമുള്ള നിരവധി പേരാണ് ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്നതായി അവകാശപ്പെടുന്നത്. ഇത് നിരാശാജനകമായ ഡേറ്റിംഗ് അനുഭവങ്ങളിലേക്ക് നയിച്ചു എന്നാണ് ജാരെഡ് പറയുന്നത്. കാരണം, അവർ ന്യൂയോർക്ക് സിറ്റിയിലാണ് എന്ന് പ്രതീക്ഷിച്ചിട്ടായിരിക്കും ചിലപ്പോൾ മാച്ച് ആവുന്നത്. പക്ഷേ, ശരിക്കും അവർ ദൂരെയുള്ള സ്ഥലത്തായിരിക്കും എന്നാണ് ജാരെഡ് പറയുന്നത്.
വെസ്റ്റ്‌ചെസ്റ്ററിലാണ് താമസിക്കുന്നത്, അല്ലെങ്കിൽ ഞാൻ ലോംഗ് ഐലൻഡിലാണ് താമസിക്കുന്നത് എന്നായിരിക്കും മാച്ച് ആയ ശേഷം പറയുന്നത്. എന്നാൽ, ലൊക്കേഷൻ കൊടുത്തിരിക്കുന്നത് ന്യൂയോർക്ക് സിറ്റിയെന്ന് കണ്ടതു കൊണ്ടായിരിക്കും പലപ്പോഴും കണക്ടഡ് ആവുന്നത് എന്നാണ് ജാരെഡ് പറയുന്നത്.
അതേസമയം സ്ത്രീകൾ പറയുന്നത് ഇങ്ങനെ ന്യൂയോർക്ക് സിറ്റി എന്ന് ലൊക്കേഷൻ കൊടുക്കുന്നത് തങ്ങൾക്ക് കൂടുതൽ മാച്ചിനെ കാണിച്ചു തരുന്നു എന്നാണ്.