'വാടകയ്‍ക്ക് കാമുകൻ', ഒറ്റക്കായിപ്പോയവർക്ക് എപ്പോൾ വേണമെങ്കിലും തന്നെ വാടകയ്‍ക്കെടുക്കാമെന്ന് യുവാവ്

തന്റെ സേവനത്തെ 'കാമുകൻ വാടകയ്‍ക്ക്' എന്നാണ് ഇയാൾ വിശേഷിപ്പിക്കുന്നത്. 'നിങ്ങൾ ഒറ്റക്കിരിക്കുകയാണോ? ഒരു കൂട്ട് വേണം എന്ന് തോന്നുന്നുണ്ടോ? എന്നെ തെരഞ്ഞെടുക്കുന്നതിന് ഒരു ചമ്മലും തോന്നണ്ട. നിങ്ങളുടെ ജീവിതത്തിലെ മനോഹരമായ ഡേറ്റായിരിക്കും അത്' എന്നാണ് ശകുൽ പറയുന്നത്. 

man offers boyfriend for rent rlp 

നാളെ വാലന്റൈൻസ് ഡേ ആണ്. കാമുകി- കാമുകന്മാരെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷമുള്ള ദിവസമായിരിക്കും നാളെ. വാലന്റൈൻസ് ഡേ ആഘോഷിക്കാനും പരസ്പരം സർപ്രൈസ് കൊടുക്കാനും എല്ലാം അവർക്ക് വലിയ ഇഷ്ടവുമാണ്. എന്നാൽ, സിം​ഗിളായിട്ടുള്ളവരുടെ കാര്യം അതല്ല. ചില നേരങ്ങളിലെങ്കിലും ഒരു കൂട്ടൊക്കെ ഉണ്ടെങ്കിൽ കൊള്ളാം എന്ന് തോന്നും അല്ലേ? എന്നാൽ, എവിടെയെങ്കിലും കാമുകനെ വാടകയ്‍ക്ക് എടുക്കാൻ കിട്ടുമോ? കിട്ടും, നമ്മുടെ ഇന്ത്യയിൽ തന്നെ കിട്ടും. 

​ഗുരു​ഗ്രാമിലുള്ള ഒരു യുവാവാണ് ഒറ്റക്കിരിക്കുന്നവർക്കായി ഇങ്ങനെ ഒരു സേവനം നൽകുന്നത്. എന്നാൽ, അതിനാവട്ടെ ഇയാൾ പണമൊന്നും സ്വീകരിക്കുന്നുമില്ല. ഈ വാലന്റൈൻസ് ഡേയിലും ടെക്കിയായ യുവാവ് തനിച്ചായിപ്പോയ ആളുകൾക്ക് കമ്പനി കൊടുക്കാൻ തയ്യാറാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shakul Gupta (@shakulgupta)

ശകുൽ ​ഗുപ്ത എന്നാണ് 31 -കാരനായ ഇയാളുടെ പേര്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് വാടകയ്ക്ക് കാമുകനായി തന്നെ തെരഞ്ഞെടുക്കാം എന്ന കാര്യം ഇയാൾ പ്രൊമോട്ട് ചെയ്യുന്നത്. എന്നാൽ, പണമുണ്ടാക്കുകയോ ആരെയെങ്കിലും ശാരീരികമായി ഉപയോ​ഗിക്കലോ അല്ല തന്റെ ലക്ഷ്യം മറിച്ച് ഏകാന്തതയെ ചെറുക്കുക എന്നത് മാത്രമാണ് എന്നും ഇയാൾ പറയുന്നു. 

തന്റെ സേവനത്തെ 'കാമുകൻ വാടകയ്‍ക്ക്' എന്നാണ് ഇയാൾ വിശേഷിപ്പിക്കുന്നത്. 'നിങ്ങൾ ഒറ്റക്കിരിക്കുകയാണോ? ഒരു കൂട്ട് വേണം എന്ന് തോന്നുന്നുണ്ടോ? എന്നെ തെരഞ്ഞെടുക്കുന്നതിന് ഒരു ചമ്മലും തോന്നണ്ട. നിങ്ങളുടെ ജീവിതത്തിലെ മനോഹരമായ ഡേറ്റായിരിക്കും അത്' എന്നാണ് ശകുൽ പറയുന്നത്. 

2018 മുതലാണ് ശകുൽ ഇങ്ങനെ 'ലവർ ഓൺ റെന്റ്' ആയത്. തനിക്ക് ഒരു കാമുകി ഇല്ലാത്തത് തന്നെ വാലന്റൈൻസ് ഡേയിൽ അടക്കം വേദനിപ്പിച്ചിരുന്നു. ആർക്കും, ഒന്നിനും വേണ്ടാത്ത ഒരാളാണ് എന്ന തോന്നലും അത് തന്നിലുണ്ടാക്കിയിരുന്നു. അതിനാലാണ് ഇങ്ങനെ ഒരാശയം തോന്നി പ്രാവർത്തികമാക്കിയത് എന്നും ശകുൽ പറഞഞു. ഇതുവരെ ഇതുപോലെ അമ്പതിലധികം ഡേറ്റിന് ഈ യുവാവ് പോയിക്കഴിഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios