'നൃത്തം ചെയ്യുന്ന പെൺകുട്ടി' പ്രതിമ ഇങ്ങനെയാണെന്ന് കരുതിയേ ഇല്ല, ശ്രദ്ധേയമായി പോസ്റ്റ്

തന്റെ കയ്യിന്റെ ചിത്രം റെഫറൻസിന് വേണ്ടി നൽകിയിട്ടുണ്ട് എന്നും എത്ര മനോഹരമാണ് പ്രതിമ, കാണുന്തോറും അതുമായി സ്നേഹത്തിലായിപ്പോകും എന്നും അനുഷ്ക എഴുതുന്നുണ്ട്. 

imagined the Dancing Girl of Mohenjodaro to be a little bigger says twitter user rlp

'നൃത്തം ചെയ്യുന്ന പെൺകുട്ടി' അഥവാ 'ദ ഡാൻസിങ് ​ഗേൾ' മോഹൻജെദാരോയിൽ നിന്നും കണ്ടെത്തിയ ഒരു വെങ്കല പ്രതിമയാണ്. എന്നാൽ, ഇതിനെ കുറിച്ചുള്ള ഒരു രസകരമായ കാര്യം പങ്ക് വയ്ക്കുകയാണ് ട്വിറ്ററിൽ അനുഷ്ക എന്ന യുവതി. 2500 ബിസി -യിൽ നിർമ്മിക്കപ്പെട്ടതാണ് ഈ പ്രതിമ എന്നാണ് കരുതുന്നത്. 1926 -ലാണ് സിന്ധു നദീ തട സംസ്കാരത്തിന്റെ ഭാഗമായ മോഹൻജെദാരോയിൽ നിന്നും പ്രതിമ കണ്ടെത്തിയത്‌. 

ന്യൂഡെൽഹിയിലെ നാഷണൽ മ്യൂസിയത്തിലാണ് ഇത് പ്രദർശിപ്പിച്ചിരിക്കുന്നത്. മ്യൂസിയത്തിൽ വച്ച് എടുത്ത ചിത്രമാണ് അനുഷ്ക പങ്ക് വച്ചിരിക്കുന്നത്. 'സത്യസന്ധമായി പറഞ്ഞാൽ മോഹൻജെദാരോയിലെ നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ പ്രതിമ കുറച്ച് കൂടി വലുതാണ് എന്നാണ് താൻ കരുതിയിരുന്നത്' എന്നാണ് അനുഷ്ക ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ തന്റെ കയ്യിന്റെ ചിത്രം റെഫറൻസിന് വേണ്ടി നൽകിയിട്ടുണ്ട് എന്നും എത്ര മനോഹരമാണ് പ്രതിമ, കാണുന്തോറും അതുമായി സ്നേഹത്തിലായിപ്പോകും എന്നും അനുഷ്ക എഴുതുന്നുണ്ട്. 

Tbh I imagined the Dancing Girl of Mohenjodaro to be a little bigger. My hand for reference!

Such a beautiful unfazed girl. The more you look at her, the more you fall in love with her. pic.twitter.com/d2zgBEWxet

— Anushka (@awolaxolotl) February 24, 2023

'നിങ്ങളുടെ തലയിലൂടെ ഇപ്പോൾ വളരെയധികം കാര്യങ്ങൾ കടന്നുപോകുന്നുണ്ടാവും. 5000 വർഷങ്ങൾക്ക് മുമ്പ് ആരോ അവളെ നിർമ്മിച്ചിരിക്കുന്നു. ഇപ്പോൾ മ്യൂസിയത്തിൽ വച്ച് ഞാനവളെ കാണുന്നു. ഞാനും ഇത് നിർമ്മിച്ച ശിൽപിയും തമ്മിൽ രണ്ട് കാലങ്ങളിലിരുന്ന് എന്തോ ഒന്ന് പരസ്പരം പങ്ക് വയ്ക്കുന്നു. അവളെ കണ്ടെത്തിയപ്പോൾ അവളെ പുറത്തെടുത്ത പുരാവസ്തു ​ഗവേഷകർക്ക് എന്തായിരിക്കും തോന്നിയിട്ടുണ്ടാവുക എന്ന് ഇപ്പോൾ തനിക്ക് മനസിലാകുന്നുണ്ട്' എന്നും ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

നിരവധിപ്പേരാണ് അനുഷ്കയുടെ പോസ്റ്റിന് കമന്റുമായി എത്തിയത്. ഈ പ്രതിമ ഇത്ര ചെറുതായിരിക്കും എന്ന് കരുതിയതേ ഇല്ല എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios