ഫാഷനിലല്ല കാര്യം കംഫർട്ടിൽ, പാർട്ടികളിൽ ഹൈഹീലുകൾ ഔട്ട്, സ്നീക്കേഴ്സ് ഇൻ
പ്രത്യേകിച്ചും കൊവിഡ് മഹാമാരിക്ക് ശേഷമാണ് ആളുകളുടെ ഫാഷൻ സങ്കല്പങ്ങളിൽ കാര്യമായ മാറ്റമുണ്ടായത് എന്നാണ് പറയുന്നത്. ഹൈഹീലുകളിലുള്ള യുവാക്കളുടെ താല്പര്യം കുറഞ്ഞതായും കാലിന് ആവശ്യത്തിന് സംരക്ഷണം നൽകുന്ന, സൗകര്യപ്രദമായ ചെരിപ്പുകളാണ് ആളുകൾ ഏറെയും തെരഞ്ഞെടുക്കുന്നത് എന്നും ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പറയുന്നു.
ഫാഷന് വേണ്ടി ചിലപ്പോൾ നമുക്ക് ചില ബുദ്ധിമുട്ടുകളൊക്കെ സഹിക്കേണ്ടി വരാറുണ്ട്. ഹൈഹീൽ ഷൂസ്, മുടി ഇറുകി കെട്ടിവയ്ക്കുന്നത് എന്നതൊക്കെ അതിൽ പെടും. എന്തൊക്കെ പറഞ്ഞാലും ഫാഷനിൽ കോംപ്രമൈസ് ചെയ്യാൻ പലരും തയ്യാറായിരുന്നില്ല. പക്ഷേ, ഇപ്പോൾ ഫാഷൻ, സ്റ്റൈൽ എന്നതിലൊക്കെ ഉപരിയായി തങ്ങളുടെ കംഫർട്ട് കൂടി ആളുകൾ നോക്കുന്നുണ്ട്. എന്തിനേറെ പറയുന്നു, കല്ല്യാണത്തിന് ക്രോക്സ് ചെരിപ്പുകൾ ഉപയോഗിക്കുന്നവർ വരെയും ഉണ്ട്.
അടുത്തിടെ, ന്യൂയോർക്ക് ക്ലബ്ബിൽ നിന്നുള്ള നിശാ പാർട്ടിയിൽ യുവതികൾ ഹൈഹീലുകൾക്ക് പകരം സാധാരണ ഫ്ലാറ്റ് ചെരിപ്പുകൾ ഉപയോഗിക്കുന്നതിന്റെ വീഡിയോ ടിക്ടോക്കിൽ വൈറലായിരുന്നു. ഈ ടിക്ടോക് വീഡിയോ പ്രകാരം, പുതു ജനറേഷനിലെ പെൺകുട്ടികൾ ഹൈ ഹീലുകൾക്ക് പകരം തങ്ങൾക്ക് കംഫർട്ടായിട്ടുള്ള ചെരിപ്പ് ഉപയോഗിക്കാനാണത്രെ ആഗ്രഹിക്കുന്നത്. കുറച്ച് വർഷങ്ങളായി ജീൻസും ടോപ്പുകളും വാർഡ്രോബിൽ പ്രധാനയിടം കൈക്കലായിട്ടുണ്ട്. എന്നാൽ, സ്‌നീക്കറുകൾ സാധാരണയായി ക്ലബിലെയോ പാർട്ടിയിലെയോ വസ്ത്രങ്ങളുടെ ഭാഗമല്ല. എന്നിരുന്നാലും, പുതിയ ജനറേഷനിലെ പെൺകുട്ടികൾ പാർട്ടികളിലും ഷോപ്പിംഗുകളിലും ഒക്കെ സ്റ്റൈലിഷോ, ഫാഷനോ ഒക്കെ ആയിരിക്കുന്നതിന് പകരം കംഫർട്ടായിരിക്കാനാണത്രെ ഇഷ്ടപ്പെടുന്നത്.
പ്രത്യേകിച്ചും കൊവിഡ് മഹാമാരിക്ക് ശേഷമാണ് ആളുകളുടെ ഫാഷൻ സങ്കല്പങ്ങളിൽ കാര്യമായ മാറ്റമുണ്ടായത് എന്നാണ് പറയുന്നത്. ഹൈഹീലുകളിലുള്ള യുവാക്കളുടെ താല്പര്യം കുറഞ്ഞതായും കാലിന് ആവശ്യത്തിന് സംരക്ഷണം നൽകുന്ന, സൗകര്യപ്രദമായ ചെരിപ്പുകളാണ് ആളുകൾ ഏറെയും തെരഞ്ഞെടുക്കുന്നത് എന്നും ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പറയുന്നു.
അതേസമയം, ചെരിപ്പുകളുടെ കാര്യത്തിൽ മാത്രമല്ല ഈ മാറ്റം. ചൈനയിൽ ഓഫീസിൽ പോകുന്ന യുവാക്കൾ ഫോർമൽ വസ്ത്രങ്ങൾക്ക് പകരം വീട്ടിൽ ധരിക്കുന്ന തരം സൗകര്യപ്രദമായ വസ്ത്രങ്ങൾ ധരിച്ച് ഓഫീസിൽ പോകുന്നതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.