പസഫിക് സമുദ്രത്തിനു നടുവിൽ കഴിയുന്ന ഗോത്രവർഗ്ഗക്കാരുടെ ഫോട്ടോ ആദ്യമായി പങ്കുവെച്ച് ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ

ഇലകളും പൂക്കളും ഒക്കെക്കൊണ്ടാണ് സ്ത്രീപുരുഷന്മാർ നാണം മറയ്ക്കുന്നത്. കുതിരപ്പുറത്താണ് സ്ഥിരംയാത്ര. 

brit photographs tribals living in remote island in pacific ocean

മാർക്വീസാസ് ദ്വീപസമൂഹം ശാന്തമഹാസമുദ്രത്തിനു നാടവിൽ ഒരു പൊട്ടുപോലെ കാണപ്പെടുന്ന ഒരു പറ്റം ദ്വീപുകളാണ്. അവിടെയാണ് ഈ ഭൂഗോളത്തിൽ ഏറ്റവും കുറച്ചുമാത്രം പരിഷ്കൃത സമൂഹവുമായി സമ്പർക്കം പുലർത്തിയിട്ടുള്ള ഗോത്ര വർഗ്ഗക്കാരിൽ ഒരു കൂട്ടർ താമസിക്കുന്നത്. മാർക്വീസാൻസ് എന്നറിയപ്പെടുന്ന ഈ ദ്വീപുനിവാസികളോടൊപ്പം ആഴ്ചകളോളം താമസിച്ച് അവരുടെ വിശ്വാസം ആർജിച്ച ശേഷം, ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ ആയ ജിമ്മി നെൽസൺ ആണ്, ആദ്യമായി അവരുടെ ചിത്രങ്ങളെടുത്ത്‌ അവ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. 
 
ദേഹത്ത് നിറയെ പച്ചകുത്തുന്ന സ്വഭാവക്കാരാണ് ഇവരിലെ പുരുഷന്മാർ. ഇലകളും പൂക്കളും ഒക്കെക്കൊണ്ടാണ് സ്ത്രീപുരുഷന്മാർ നാണം മറയ്ക്കുന്നത്. കുതിരപ്പുറത്താണ് സ്ഥിരംയാത്ര. പന്ത്രണ്ട് ദ്വീപുകൾ ഉള്ളതിൽ ആകെ ആറെണ്ണത്തിൽ മാത്രമേ ജനവാസമുള്ളൂ. ഏറ്റവും അടുത്തുള്ള പരിഷ്കാരത്തിന്റെ പച്ചപ്പ്, 880 കിലോമീറ്റർ അകലെ കിടക്കുന്ന ഫ്രഞ്ച് പോളിനേഷ്യൻ ടൂറിസ്റ്റ് കേന്ദ്രമായ താഹിതി ആണ്. അത് ഇവിടെ നിന്ന് നാലുമണിക്കൂറെങ്കിലും പറന്നാൽ മാത്രമേ എത്തൂ. ആംസ്റ്റർഡാം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 53 കാരനായ ജിമ്മി ഗോത്രവർഗ്ഗക്കാരുടെ ചിത്രങ്ങൾ എടുക്കുന്നതിൽ പ്രസിദ്ധിയാർജ്ജിച്ച ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആണ്. 

ഉപഭോഗസംസ്കാരത്തിന്റെ, വികസനത്തിന്റെ ഒന്നും കണ്ണുകളോ പിടികളോ ഒന്നും തന്നെ ഇവിടേക്ക് ഇതുവരെ വന്നെത്തിയിട്ടില്ല. ഇവർക്ക് ഇംഗ്ലീഷ് അറിയ്യാത്തതുകൊണ്ട് ജിമ്മി ആംഗ്യഭാഷയുടെ സഹായത്തോടെയാണ് സംവദിച്ചതും ചിത്രങ്ങളെടുക്കാൻ സമ്മതം തേടിയതും. ഈ അപൂർവ സുന്ദര ചിത്രങ്ങൾ ജിമ്മിയുടെ ദ ലാസ്റ്റ് സെന്റിനൽസ് എന്ന പുസ്തകത്തിലൂടെ ജനങ്ങളിലേക്ക് എത്തും. 

Latest Videos
Follow Us:
Download App:
  • android
  • ios