മനുഷ്യന്‍ കുതിര സവാരി ശീലിച്ചത് 5,000 വര്‍ഷം മുമ്പെന്ന് പുരാവസ്തു ഗവേഷകര്‍
റഷ്യ, യുക്രൈന്‍ പ്രദേശത്ത് ജീവിച്ചിരുന്ന യംനയന്മാരുടെ പരമ്പരാഗത തൊഴിലില്‍ കന്നുകാലി, ആട് വളര്‍ത്തലായിരുന്നു. കന്നുകാലികളെയും ആടുകളെയും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് തെളിച്ച് കൊണ്ട് പോയിരുന്ന ഇവര്‍ ആദ്യത്തെ നാടോടി ഗോത്രങ്ങളിലൊന്നാണ്.
4,500 നും 5,000 നും വര്‍ഷം പഴക്കമുള്ള കുർഗൻ ( kurgan) എന്നറിയപ്പെടുന്ന ശ്മശാന കുന്നുകളിൽ നിന്ന് ലഭിച്ച മനുഷ്യന്‍റെ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങൾ ലോകത്തിലെ ആദ്യത്തെ കുതിര സവാരിയുടെ തെളിവുകളിലേക്ക് വിരല്‍ ചൂണ്ടുന്നതായി പുരാവസ്തു ഗവേഷകര്‍. ഇന്നത്തെ റൊമാനിയ, ബൾഗേറിയ എന്നീ രാജ്യങ്ങളിലേക്കും ഹംഗറി, സെർബിയ തുടങ്ങിയ പ്രദേശങ്ങളിലെ പുല്‍മേടുകളിലേക്ക് കുടിയേറാനായി പുരാതന വംശമായ യംനയന്മാര്‍ (Yamnaya culture) പോണ്ടിക്-കാസ്പിയൻ പ്രദേശത്തേക്ക് കുടിയേറിയിട്ടുണ്ടാകാമെന്നും പുരാവസ്തു ശാസ്ത്രജ്ഞര്‍ പറയുന്നു.
ഒരു മനുഷ്യ ശരീരത്തിനൊപ്പം ആയുധങ്ങൾ, കുതിരകൾ എന്നിവ അടക്കം ചെയ്തിരുന്ന പുരാതന മണ്‍കൂനകളായ ശവക്കല്ലറകളെയാണ് കുര്‍ഗന്‍ എന്ന് വിളിക്കുന്നത്. ബിസി മൂന്നാം നൂറ്റാണ്ടില്‍ മധ്യേഷ്യയിലും കിഴക്കൻ, തെക്കുകിഴക്ക്, പടിഞ്ഞാറൻ, വടക്കൻ യൂറോപ്പിലും കുർഗനുകൾ വ്യാപകമായിരുന്നു. ആദ്യകാല കുർഗനുകൾ കോക്കസസിലെ ബിസി നാലാം നൂറ്റാണ്ടിലേതാണ്. ഒരു വിഭാഗം പുരാവസ്തു ഗവേഷകർ ഇവയെ ഇന്തോ-യൂറോപ്യന്മാരുമായി ബന്ധപ്പെടുത്തുന്നു. ദക്ഷിണ സൈബീരിയയിലും മധ്യേഷ്യയിലും ഇപ്പോഴും സജീവമായ കുർഗനുകൾ പുരാതന പാരമ്പര്യങ്ങളുള്ള എനിയോലിത്തിക്ക്, വെങ്കലം, ഇരുമ്പ്, പുരാതന, മധ്യകാലഘട്ടങ്ങളിൽ നിര്‍മ്മിക്കപ്പെട്ടതാണെന്ന് വിശ്വിക്കുന്നു.
ഇന്നത്തെ റഷ്യ, യുക്രൈന്‍ പ്രദേശത്ത് ജീവിച്ചിരുന്ന യംനയന്മാരുടെ പരമ്പരാഗത തൊഴിലില്‍ കന്നുകാലി, ആട് വളര്‍ത്തലായിരുന്നു. കന്നുകാലികളെയും ആടുകളെയും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് തെളിച്ച് കൊണ്ട് പോയിരുന്ന ഇവര്‍ ആദ്യത്തെ നാടോടി ഗോത്രങ്ങളിലൊന്നാണ്. തങ്ങളുടെ കന്നുകാലികളെയും ആടുകളെയും തെളിച്ച് കൊണ്ട് പോകുന്നതിനായി ഇവര്‍ കുതിരകളെ ഉപയോഗിച്ചിരുന്നുവെന്നതിന്‍റെ തെളിവുകളാണ് ഇപ്പോള്‍ പോണ്ടിക്-കാസ്പിയൻ പ്രദേശത്ത് നിന്ന് ലഭിച്ചിരിക്കുന്നത്.
“ബിസി നാലാം നൂറ്റാണ്ടില്‍ തന്നെ പടിഞ്ഞാറൻ യുറേഷ്യൻ പ്രദേശത്ത് മനുഷ്യന്‍ കുതിരകളെ വളർത്തിയതായി അനുമാനിക്കപ്പെടുന്നു. ഇതിന് പിന്നാലെ തന്നെ മനുഷ്യന്‍ കുതിരസവാരി നടത്തിയിരിക്കാം. ബിസി 3,000-നും 2,500-നും ഇടയിൽ യംനയ സംസ്കാരത്തിലെ അംഗങ്ങള്‍ക്കിടയില്‍ കുതിര സവാരി സാധാരണമായിരുന്നു." ഹെൽസിങ്കി സർവകലാശാലയിലെ ആർക്കിയോളജി പ്രൊഫസറും പ്രസ്തുത കണ്ടെത്തല്‍ നടത്തിയ അന്താരാഷ്ട്ര സംഘത്തിലെ അംഗവുമായ വോൾക്കർ ഹെയ്ഡ് പറയുന്നു.
കൂടുതല്‍ വായനയ്ക്ക്: ദേശീയ മൃഗവും ദേശീയ പക്ഷിയും നേര്‍ക്കുനേര്‍; വിജയം ആരോടൊപ്പം? വൈറലായി ഒരു വീഡിയോ!
കരിങ്കടലിന് പടിഞ്ഞാറുള്ള ഈ പ്രദേശങ്ങൾ ഒരു സമ്പർക്ക മേഖലയാണ്, അവിടെ യാംനയ സംസ്കാരത്തിൽ നിന്നുള്ള ഇടയന്മാരുടെ ചെറു സംഘങ്ങള്‍ ആദ്യം നവീന ശിലായുഗത്തിലെയും വെങ്കല പാരമ്പര്യങ്ങളുടെയും പിന്തുണയുണ്ടായിരുന്ന കർഷക സമൂഹങ്ങളെ കണ്ടുമുട്ടിയിരിക്കാം. പുരാതന ഡിഎൻഎ ഗവേഷണ പഠനത്തെ തുടര്‍ന്ന് കിഴക്ക് നിന്നുള്ള ഈ കുടിയേറ്റക്കാരും പ്രാദേശിക സമൂഹങ്ങളിലെ അംഗങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ ശക്തമായിരുന്നെന്ന് തെളിയുന്നു,
കൂടുതല്‍ വായനയ്ക്ക്: 'അതിഥി ദേവോ ഭവഃ', അർത്ഥം നഷ്ടപ്പെട്ട വാക്യം ; റോഡിലെ മാലിന്യത്തിനെതിരെ ബിജെപി മന്ത്രിയുടെ ട്വീറ്റ് !
മനുഷ്യ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു കുതിര സവാരി. ചലനശേഷിയിലും ദൂരത്തിലുമുള്ള ഗണ്യമായ നേട്ടം ഭൂവിനിയോഗം, വ്യാപാരം, യുദ്ധം എന്നിവയിൽ മനുഷ്യന് വലിയ നേട്ടങ്ങളാണ് സമ്മാനിച്ചത്. പ്രദേശത്ത് ഇപ്പോഴത്തെ ഗവേഷണം കൂടുതലും കുതിരകളെ കേന്ദ്രീകരിച്ചാണ്. പ്രധാനമായും ഇവിടെ നിന്ന് ലഭിക്കുന്ന അസ്ഥികളുടെ പഠനത്തിലൂടെയാണ് പുരാത ചരിത്രത്തിന്‍റെ പുനരാഖ്യാനം നടക്കുന്നത്. സ്ഥിരമായി കുതിര സവാരി ചെയ്യുന്നവരുടെ ഇടുപ്പ് എല്ലിനുണ്ടാകുന്ന മാറ്റത്തിലൂടെയാണ് പഠനം പ്രധാനമായും പുരോഗമിക്കുന്നത്.
കൂടുതല്‍ വായനയ്ക്ക്: കാടിന്‍റെ സ്വന്തം ടാക്സ് കലക്റ്റര്‍; കരിമ്പ് ലോറികള്‍ തടഞ്ഞ് നിര്‍ത്തി കരിമ്പെടുക്കുന്ന ആന !