യുഎഇയില്‍ ആറാം നൂറ്റാണ്ടിലെ ക്രിസ്തീയ നഗരം; മുത്ത് വ്യാപാരത്തിന് പേര് കേട്ട നഗരമെന്ന് പുരാവസ്തു ഗവേഷകര്‍
കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ ഒരു പുരാതന ക്രിസ്ത്യൻ ആശ്രമത്തിന് സമീപമാണ് ഇത് കണ്ടെത്തിയത്. നഗരത്തിലെ താമസക്കാർ ക്രിസ്ത്യാനികളായിരിക്കാമെന്നും പുരാവസ്തു ശാസ്ത്രജ്ഞര്‍ പറഞ്ഞു.
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ പുരാവസ്തു ഗവേഷകരുടെ സംഘം അൽ-ഖുവൈൻ എമിറേറ്റിന് കിഴക്ക് സിന്നിയ്യ ദ്വീപിൽ പേർഷ്യൻ ഗൾഫിലെ ഏറ്റവും പഴക്കം ചെന്ന പട്ടണം കണ്ടെത്തി. 30 ഓളം ഏക്കറില്‍ (12 ഹെക്ടര്‍) വ്യാപിച്ച് കിടക്കുന്നതാണ് പട്ടണം. ആറാം നൂറ്റാണ്ടിന്‍റെ അവസാനത്തിനും 8 നൂറ്റാണ്ടിന്‍റെ മധ്യത്തിലും ഇടയില്‍ ഏറെ സജീവമായിരുന്ന പട്ടണമാണിതെന്നും പുരാവസ്തു ഗവേഷകര്‍ പറയുന്നു. അതായത് പശ്ചിമേഷ്യയില്‍ ഇസ്ലാം മതം സ്ഥാപിക്കപ്പെടുന്നതിനും മുമ്പ് സൃഷ്ടിക്കപ്പെട്ട പട്ടണം. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നഗരവൽക്കരിക്കപ്പെട്ട വാസസ്ഥലങ്ങളിൽ ഒന്നാണ് ഈ പട്ടണമെന്ന് കരുതപ്പെടുന്നതായി ഉമ്മുൽ-ഖുവൈൻ ടൂറിസം ആൻഡ് ആർക്കിയോളജി വകുപ്പ് അറിയിച്ചു.
ഇവിടുത്തെ വീടുകള്‍ തീരത്തെ പാറകളിൽ നിന്നും ചുറ്റുമുള്ള പ്രദേശത്ത് നിന്നും ലഭ്യമായ മറ്റ് വസ്തുക്കള്‍ ഉപയോഗിച്ചാകാം നിര്‍മ്മിച്ചത്. മേല്‍കൂരയ്ക്കായി ഈന്തപ്പന ഉപയോഗിച്ചിരിക്കാമെന്നും കരുതുന്നു. പ്രദേശത്ത് നിന്നും ധാരാളം മുത്തുകള്‍ അക്കാലത്ത് ലഭിച്ചിരിക്കാമെന്ന് കരുതുന്നു. ആയിരക്കണക്കിന് ആളുകള്‍ ഇവിടെ താമസിച്ചിരിക്കാം അവരിൽ പലരും മുത്ത് വ്യവസായത്തെയാകാം ആശ്രയിച്ചിരുന്നതെന്നും കരുതുന്നു.
നാലേക്കര്‍ ചുറ്റളവില്‍ ക്ഷേത്രസമുച്ചയം കണ്ടെത്തി; 13 - 14 നൂറ്റാണ്ടിലെതെന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍
"ഇതൊരു വ്യത്യസ്തമായ സെറ്റിൽമെന്‍റാണ്, ഇതൊരു ശരിയായ പട്ടണമാണ്," പുരാവസ്തു ശാസ്ത്രജ്ഞര്‍ സിഎന്‍എന്നിനോട് പറഞ്ഞു. കമ്മ്യൂണിറ്റിയിൽ ജനസാന്ദ്രതയേറിയ നിരവധി പാർപ്പിടങ്ങളാണ് ഉള്ളത്. കൂടാതെ വിവിധ സാമൂഹിക സാമ്പത്തിക വ്യവസ്ഥകളും ഉൾപ്പെടുന്നവരും ഇവിടെ ജീവിച്ചിരിക്കാം. കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ ഒരു പുരാതന ക്രിസ്ത്യൻ ആശ്രമത്തിന് സമീപമാണ് ഇത് കണ്ടെത്തിയത്. അതിനാല്‍ നഗരത്തിലെ താമസക്കാർ ക്രിസ്ത്യാനികളായിരിക്കാമെന്നും പുരാവസ്തു ശാസ്ത്രജ്ഞര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യയില്‍ ഏഴാം നൂറ്റാണ്ടോടു കൂടിയാണ് ഇസ്ലാം മതം ശക്തിപ്രാപിക്കുന്നത്.
കടലുകളിലും തടാകങ്ങളിലും കാണപ്പെടുന്ന മുത്തുച്ചിപ്പികളിൽ നിന്നോ ചിപ്പികളിൽ നിന്നോ മുത്തുകൾ വീണ്ടെടുക്കുന്ന മുങ്ങൽ വിദഗ്ധർ ഉൾപ്പെടുന്നവരാകാം ഇവിടുത്തെ ജനത. പ്രദേശത്തെ മുത്ത് വിപണി 7,000 വർഷത്തിലേറെയായി പ്രദേശത്തിന്‍റെ പൈതൃകത്തിന്‍റെ ഭാഗമാണെന്ന് കരുതുന്നതായും ഉമ്മുൽ-ഖുവൈൻ ടൂറിസം വകുപ്പ് അറിയിച്ചു. മുത്തുവിപണിയുടെ ഏറ്റവും തിരക്കേറിയ സമയങ്ങളിൽ, വലിയൊരു വിഭാഗം ആളുകൾ ഈ വ്യവസായത്തിൽ ഇവിടെ ഏർപ്പെട്ടിരിക്കാം. അയൽരാജ്യമായ അബുദാബിയിൽ, 19-ാം നൂറ്റാണ്ടിൽ പുരുഷ ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും മുത്ത് വ്യവസായത്തിന്‍റെ ഭാഗമായിരുന്നു.
താലിബാനിലും സ്വജനപക്ഷപാതം; അഫ്ഗാന്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ബന്ധുക്കളെ നിയമിക്കുന്നതിന് നിരോധനം