സൈഡ് നൽകിയില്ല, 27കാരിയുടെ മുഖത്തിനിടിച്ച വയോധികനും ഭാര്യയും അറസ്റ്റിൽ

യുവതിയുടെ ഇരുചക്ര വാഹനത്തിന് മുൻപിൽ കാർ നിർത്തിയ ശേഷമാണ് ഇയാൾ യുവതിയുടെ മുഖത്തിടിച്ച് പരിക്കേൽപ്പിച്ചത്

women who was riding two wheeler along with her children got punched in face elderly man and women arrested

പൂനെ: കുട്ടികളുമൊന്നിച്ച് ഇരുചക്ര വാഹനത്തിൽ പോകുമ്പോൾ സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് 27കാരിയെ ആക്രമിച്ചയാൾ പിടിയിൽ. ജെറിലിൻ ഡിസൂസ എന്ന യുവതിയാണ് ബാനർ ലിങ്ക് റോഡിൽ വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. കാർ ഓടിച്ചയാളെയും ഭാര്യയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഇരുചക്ര വാഹനത്തിന് മുൻപിൽ കാർ നിർത്തിയ ശേഷമാണ് ഇയാൾ യുവതിയുടെ മുഖത്തിടിച്ച് പരിക്കേൽപ്പിച്ചത്.

ഇയാൾ യുവതിയുടെ മുടി പിടിച്ച് വലിച്ചും ഉപദ്രവിച്ചതായാണ് പുറത്ത് വന്ന വീഡിയോയിൽ യുവതി ആരോപിക്കുന്നത്. ആളുകൾ ഭ്രാന്തമായ രീതിയിൽ പെരുമാറുമ്പോൾ എങ്ങനെ സുരക്ഷിതത്വം ഉറപ്പിക്കാനാവുമെന്നാണ് യുവതി ഇൻസ്റ്റഗ്രാം വീഡിയോയിൽ ആരോപിക്കുന്നത്. ആക്രമണ സമയത്ത് ഇയാൾക്കൊപ്പമുണ്ടായിരുന്ന ഭാര്യയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

കഴിഞ്ഞ ദിവസം പൂനെയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാർ മരിച്ചിരുന്നു. നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇരുവരെയും തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ കാറോടിച്ചിരുന്ന 24 കാരനായ സിദ്ധാര്‍ത്ഥ് രാജു ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് വാഹനത്തിന്‍റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് സിദ്ധാര്‍ത്ഥ് രാജു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios