ഇസ്രയേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടുപേര്‍ അറസ്റ്റില്‍
കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
മലപ്പുറം: ഇസ്രയേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് ആറര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ എടക്കര പൊലിസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം വലിയവേളി ആറ്റിപ്ര തൈവിലക്കം ജോണ്‍ സണ്‍ സ്റ്റീഫന്‍ (55), കൂത്താട്ടുകുളം കുറ്റിപ്പാലയ്ക്കല്‍ എല്‍ദോസ് (29) എന്നിവരാണ് പിടിയിലായത്. കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
2022ലാണ് കേസിനാസ്പദമായ സംഭവം. ചുങ്കത്തറ എരുമമുണ്ടയിലെ ജിജോ, മനോജ് എന്നിവരില്‍ നിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്.
പ്രതികള്‍ നല്‍കിയ ടൂറിസ്റ്റ് വിസയില്‍ ജിജോയെ ഈജിപ്തിലേക്കു കൊണ്ടുപോകുകയായിരുന്നു. ജോലിയൊന്നും ലഭിക്കാതെ മൂന്നുമാസം മുറിയില്‍ കഴിഞ്ഞ ശേഷം ജിജോ നാട്ടില്‍ മടങ്ങിയെത്തിയ ശേഷം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പണം നല്‍കിയ ശേഷം കബളിപ്പിച്ചെന്നാണ് മനോജിന്റെ പരാതി. പണത്തോടൊപ്പം തന്റെയും ഭാര്യയുടെയും പാസ്പോര്‍ട്ടും വാങ്ങിവെച്ചെന്ന് മനോജ് പറയുന്നു. തിരുവനന്തപുരം പേട്ടയ്ക്കടുത്ത് ഗ്ലോബല്‍ ഹോളിഡെയ്സ് എന്ന ട്രാവല്‍ ഏജന്‍സി നടത്തുകയാണെന്ന് വിശ്വസിപ്പിച്ചെന്നാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.
ഇന്‍സ്പെക്ടര്‍ എന്‍.ബി ഷൈജു, എസ്.ഐ പി. രവിന്ദ്രന്‍, എ.എസ്.ഐ വാസുദേവന്‍, ഉദ്യോഗസ്ഥരായ സുനു നൈനാന്‍, സാബിറലി, നജ്മുദ്ദീന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ജോണ്‍സണിനെതിരെ സമാനമായ പരാതി തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലുണ്ടെന്നും പൊലീസ് പറഞ്ഞു.
മണല്‍ മാഫിയയില്‍ നിന്ന് കൈക്കൂലി; കലക്ടറേറ്റ് ഉദ്യോഗസ്ഥന് തടവുശിക്ഷയും പിഴയും
ഇടുക്കി: കൈക്കൂലി കേസില്‍ ഇടുക്കി കലക്ടറേറ്റിലെ ക്ലാര്‍ക്കിന് രണ്ടു വര്‍ഷം തടവിനും 10,000 രൂപ പിഴ ഒടുക്കാനും കോടതി വിധി.
ക്ലാര്‍ക്കായിരുന്ന എസ് സോവിരാജിനെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 9,000 രൂപ കൈക്കൂലിയായി വാങ്ങിയ കേസിലാണ് സോവിരാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2007 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. മണല്‍ കടത്ത് പിടികൂടുന്നതിന് കലക്ടറേറ്റിലെ പ്രത്യേക സ്‌ക്വാഡിലെ അംഗമായിരുന്ന സോവിരാജ്, പാസുള്ള മണലുമായെത്തിയ ലോറി തടഞ്ഞു നിര്‍ത്തി പാസ് പരിശോധിക്കുകയും തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് വാങ്ങി പോവുകയും ചെയ്തു. ഡ്രൈവര്‍ ലൈസന്‍സ് തിരികെ ചോദിച്ചപ്പോള്‍ ഫോണ്‍ നമ്പര്‍ എഴുതി നല്‍കിയശേഷം അന്നേദിവസം വൈകിട്ട് പൈനാവിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ വന്നു കാണാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ ഡ്രൈവറോട് പാസില്ലാതെ തുടര്‍ന്നും കൂടുതല്‍ മണല്‍ കടത്താന്‍ സഹായിക്കാമെന്നും ലൈസന്‍സ് വിട്ടു നല്‍കുന്നതിനായി 20,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്ന് ഡ്രൈവര്‍ പറഞ്ഞതോടെ 9,000 രൂപയായി കുറച്ചു നല്‍കി.
ആദ്യ ഗഡുവായി 4,000 രൂപ കൈപ്പറ്റുകയും ചെയ്തു. അവശേഷിക്കുന്ന 5,000 രൂപയുമായി വരുന്ന സമയത്ത് ലൈസന്‍സ് വിട്ടു നല്‍കാമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതോടെ പരാതിക്കാരന്‍ അന്നത്തെ ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി അലക്‌സ് എം വര്‍ക്കിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാം ഗഡുവായ 5,000 രൂപ പൈനാവില്‍ വച്ച് വാങ്ങവെ സോവിരാജിനെ വിജിലന്‍സ് സംഘം പിടികൂടുകയുമായിരുന്നു. ഇടുക്കി വിജിലന്‍സ് യൂണിറ്റ് മുന്‍ ഡിവൈഎസ്പി. പി ടി കൃഷ്ണന്‍കുട്ടിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ വി എ സരിത ഹാജരായി.
തായ്‌ലന്‍ഡിലെ 399 വയസുള്ള സന്യാസി, വീഡിയോ കണ്ടാല്‍ ആരും തലയില്‍ കൈവെക്കും! ഇനി സംശയം വേണ്ട