രാത്രിയിലും പുലര്‍ച്ചെയും വ്യാപക പരിശോധന; തിരുവനന്തപുരത്തെ ലഹരിമരുന്നു വേട്ടയില്‍ നാല് പേര്‍ പിടിയില്‍

എക്‌സൈസ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് രാത്രി ഏഴു മണി മുതല്‍ വെളുപ്പിന് രണ്ടു മണി വരെയാണ് പരിശോധന നടത്തിയത്. 

trivandum four youth arrested with mdma cases joy

തിരുവനന്തപുരം: നഗരത്തില്‍ വ്യാപകമായി നടത്തിയ ലഹരിമരുന്നു വേട്ടയില്‍ നാല് പേര്‍ എക്‌സൈസിന്റെ പിടിയില്‍. ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി നടന്ന ലഹരിവേട്ടയില്‍ 125.397 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. തിരുവനന്തപുരം എക്‌സൈസ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് രാത്രി ഏഴു മണി മുതല്‍ വെളുപ്പിന് രണ്ടു മണി വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് നാലു പേരെ അറസ്റ്റ് ചെയ്തത്. 

ശാസ്തമംഗലത്ത് ഐസ്‌ക്രീം പാര്‍ലറില്‍ വച്ച് പാങ്ങോട് സ്വദേശി ശ്രീജിത്ത്(31), വേറ്റിക്കോണം സ്വദേശി രാഹുല്‍(29) എന്നിവരില്‍ നിന്നും 109.5 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ശ്രീജിത്തിന്റെ സഹോദരനും എംഡിഎംഎ കേസില്‍ പിടിയിലായി ജയിലില്‍ കഴിയുകയാണെന്ന് എക്‌സൈസ് അറിയിച്ചു. പ്രാവച്ചമ്പലം ഭാഗത്ത് നിന്നും വിഷ്ണു എന്ന യുവാവിനെ 15.43 ഗ്രാം എംഡിഎംഎയുമായും പെരിങ്ങമല ഭാഗത്തുനിന്നും മുഹമ്മദ് ആദിലിനെ 0.467 ഗ്രാം എംഡിഎംഎയുമായാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. പ്രതികള്‍ എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച രണ്ട് ബൈക്കുകളും ഒരു സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. എല്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീമാണ് ബംഗളൂരുവില്‍ നിന്നും വന്‍തോതില്‍ രാസലഹരി കൊണ്ടുവന്ന് കച്ചവടം നടത്തിയിരുന്ന സംഘത്തെ പിടികൂടിയത്. വരും ദിവസങ്ങളിലും രാത്രി പരിശോധന ശക്തമാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു. പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ആര്‍. രതീഷ്, പ്രിവെന്റീവ് ഓഫീസര്‍ സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, പ്രബോധ്, അക്ഷയ് സുരേഷ്, നന്ദകുമാര്‍, ആരോമല്‍ രാജന്‍, കൃഷ്ണപ്രസാദ്, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

അമ‍ർത്യസെൻ മരിച്ചെന്ന വാർത്ത; പ്രചാരണം തെറ്റ്, പ്രതികരണവുമായി കുടുംബം 
 

Latest Videos
Follow Us:
Download App:
  • android
  • ios