ആമസോണിനെ തുരങ്കം വച്ച് ഫയർ സ്റ്റിക് വിൽപന, പ്രീമിയർ ലീഗ് മത്സരങ്ങളുടെ അനധികൃത സംപ്രേക്ഷണം, 29കാരന് തടവ് ശിക്ഷ

ഫേസ്ബുക്കിലൂടെ പരസ്യം ചെയ്ത് പണം വാങ്ങിയായിരുന്നു ആമസോണിന്റെ കോഡുകളോട് കൂടിയ ഫയർ സ്റ്റിക്ക് വിൽപന

reconfigured Amazon Firestick devices sale man gets prison term illegal streaming Premier League football match

ലിവർപൂൾ: മുന്നറിയിപ്പുകൾ അവഗണിച്ച് പ്രീമിയർ ലീഗ് മത്സരങ്ങൾ അനധികൃതമായി സംപ്രേക്ഷണം ചെയ്യാൻ സഹായിച്ച യുവാവ് ജയിലിലായി. ലിവർ പൂളിലാണ് സംഭവം. ആമസോണിലെ വിവിധ  സേവനങ്ങളുടെ പുനക്രമീകരിച്ച ഫയർ സ്റ്റിക് വിൽപനയാണ് 29കാരനെ കുടുക്കിയത്. ഫേസ്ബുക്കിലൂടെ പരസ്യം ചെയ്ത ശേഷം പണം വാങ്ങി ആയിരുന്നു ഈ ഫയർ സ്റ്റിക് വിൽപനയെന്നതാണ് ശ്രദ്ധേയമായ കാര്യം. 

ജൊനാഥൻ എഡ്ജ് എന്ന 29കാരനാണ് അറസ്റ്റിലായത്. പ്രീമിയർ ലീഗ് മത്സരങ്ങൾ അനധികൃതമായി സംപ്രേക്ഷണം ചെയ്യാൻ സഹായിച്ച യുവാവിന് നിരവധി തവണ മുന്നറിയിപ്പ് നൽകിയ ശേഷവും വിൽപനയിൽ നിന്ന് പിന്തിരിയാതെ വന്നതോടെയാണ് അറസ്റ്റിലായത്. മൂന്ന് വർഷത്തെ ജയിൽ ശിക്ഷയാണ് യുവാവിന് ലഭിച്ചത്. വഞ്ചനാ കുറ്റമാണ് യുവാവിനെതിരെ തെളിഞ്ഞിരിക്കുന്നത്. ലിവർ പൂളിലെ ക്രൌൺ കോടതിയുടേതാണ് തീരുമാനം. പ്രീമിയർ ലീഗ് പ്രതിനിധി കെവിൻ പ്ലംബിന്റെ പരാതിയിലാണ് നടപടി. 

സംപ്രേക്ഷണ അവകാശം ലംഘിച്ചതിനാണ് നടപടി. ഇയാൾ തന്നെ വിറ്റഴിച്ച ഫയർ സ്റ്റിക്കിലൂടെ മത്സരങ്ങൾ കണ്ടതിനും ഇയാൾക്കെതിരെ കുറ്റം തെളിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ഇത്തരത്തിൽ അനധികൃതമായി മത്സരം കണ്ടിരുന്നത്. ഇത് തെറ്റായ പ്രവണതയാണെന്നും കോടതി വിശദമാക്കി. ഫുട്ബോളിന്റെ വളർച്ചയെ പിന്നോട്ട് നയിക്കുന്നതാണ് ഇത്തരം വഞ്ചനകളാണെന്നാണ് കോടതി വിശദമാക്കുന്നത്. ഇത്തരം അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ് കോടതി നടപടിയെന്നാണ് പ്രീമിയർ ലീഗ് പ്രതികരണം. 

നിരവധി തവണ കോപ്പി റൈറ്റ് സംബന്ധിയായ മുന്നറിയിപ്പ് നൽകിയ ശേഷവും ഇത്തരം നടപടി തുടർന്നതിന് പിന്നാലെയാണ് യുവാവിനെതിരായ കോടതി നടപടിയെന്നും പ്രീമിയർ ലീഗ് പ്രസ്താവനയിൽ വിശദമാക്കിയിട്ടുണ്ട്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios