ജിപേ സന്ദേശം വൈകി, ജീവനക്കാരന് മർദ്ദനം, പണവും സ്വർണവും തട്ടി, പെട്രോൾ പമ്പിന് തീയിട്ട് യുവാക്കൾ, അറസ്റ്റ്

പമ്പ് മെഷീനിലേക്ക് കുപ്പിയിൽ പെട്രോൾ കത്തിച്ചൊഴിച്ച ശേഷമാണ് യുവാക്കൾ രക്ഷപ്പെട്ടത്. 35 സെക്കൻഡിൽ തീ അണച്ചതിനാൽ ഒഴിവായത് വൻദുരന്തം

delayed response from gpay youths torch fuel station ajmer

അജ്മീർ: ഇന്ധനം നിറയ്ക്കുന്നതിനിടെ 500 രൂപയേ ചൊല്ലി തർക്കം പെട്രോൾ പമ്പിന് തീയിട്ട് യുവാക്കൾ. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഇരുചക്ര വാഹനത്തിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ 500 രൂപയേച്ചൊല്ലി യുവാക്കളും പമ്പ് ജീവനക്കാരും തർക്കിച്ചിരുന്നു. ഇതിന് ശേഷം വണ്ടിയുമായി പമ്പിൽ നിന്ന് മടങ്ങിയ ശേഷമാണ് തിരികെ എത്തിയാണ് യുവാക്കൾ പമ്പിന് തീയിട്ടത്. 

അജ്മീറിലെ ക്രിസ്റ്റ്യൻ ഗഞ്ച് പൊലീസ് സ്റ്റേഷന് അടുത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിലാണ് സംഭവം.  പമ്പിന്റെ ബേസ്മെന്റിൽ 50000 ലിറ്റർ പെട്രോളും ഡീസലുമാണ് സംഭവ സമയത്ത് ശേഖരിച്ചിരുന്നത്. ജീവനക്കാരനെ മർദ്ദിച്ച് പണവും ഇയാളുടെ സ്വർണമാലയും തട്ടിയെടുത്ത ശേഷമാണ് യുവാക്കളുടെ സംഘം പമ്പിന് തീയിട്ടത്. പമ്പിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ 35 സെക്കന്റിൽ തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ലോഹാഗാൽ റോഡിലുള്ള പമ്പിലായിരുന്നു യുവാക്കളുടെ അതിക്രമം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.  

പെട്രോള്‍ അടിക്കാന്‍ വൈകിയെന്നാരോപിച്ച് പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം, 2 യുവാക്കള്‍ അറസ്റ്റില്‍

സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അജ്മീർ ഡെപ്യൂട്ടി മേയറായ അജിത് സിംഗിന്റെ മകൻ അഭിമന്യു സിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ് പെട്രോൾ പമ്പ്. ദേവ്രാജ്, ദിപക് എന്ന ദിപു, ദിവാകരൻ ഫൌജി, ദേവ്, പ്രദീപ് സോണി, ഖുഷിറാ ഫൌജി എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 

പമ്പ് മെഷീന്റെ അടുത്ത് തീയിട്ട ശേഷം യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. വലിയ രീതിയിൽ തീ പടരുന്നതിന് മുൻപ് പമ്പിന്റെ ഓഫീസിലിരുന്നവർ രക്ഷയ്ക്ക് എത്തുകയായിരുന്നു. പെട്രോൾ കുപ്പിയിലാക്കി ഇതിനാണ് യുവാക്കൾ തീയിട്ടത്. ജിപേ ഉപയോഗിച്ച് പണം അടച്ചപ്പോൾ സാങ്കേതിക കാരണങ്ങളാൽ പണം ലഭിച്ചെന്ന സന്ദേശം പമ്പ് ജീവനക്കാർക്ക് ലഭിച്ചിരുന്നില്ല. ഇത് ഇവർ യുവാക്കളോട് സൂചിപ്പിച്ചതോടെ യുവാക്കൾ പ്രകോപിതരാവുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios