പണമിടപാടിനിടെ മലൈക അറോറയെത്തിയെന്ന് 'സഹായി', സ്വീകരിക്കാനായി പോയവർ മടങ്ങിയെത്തിയില്ല, വൻതട്ടിപ്പ്

ഇന്ത്യൻ പണം ഓൺലൈൻ വഴി നൽകാനുളള തയ്യാറെടുപ്പിനിടയിലാണ് മലൈക അറോറ എത്തിയിട്ടുണ്ടെന്ന് സഹായി നിർമ്മാതാവെന്ന് പരിചയപ്പെടുത്തിയ കൃഷ്ണ ശർമയെ അറിയിച്ചു. ഇതോടെ നടിയെ സ്വീകരിക്കാനായി പുറത്തേക്ക് പോയ രണ്ട് പേരും പിന്നെ തിരികെ വന്നില്ല

posing as a film director working with Malaika Arora three cheats travel firm owner and cheats 29 lakh etj

മുംബൈ: പ്രശസ്ത ബോളിവുഡ് താരം മലൈക അറോറയുടെ പേരിൽ ട്രാവൽ ഏജൻസി ഉടമയിൽ നിന്ന് തട്ടിയത് 29 ലക്ഷം രൂപ. മലൈക അറോറയുടെ ഷൂട്ടിംഗ് സംഘത്തിന് ബാങ്കോക്കിലെ ചിത്രീകരണത്തിന് ആവശ്യമായ അമേരിക്കൻ ഡോളർ വേണമെന്ന നൽകണമെന്ന ആവശ്യവുമായി പരിചയമുള്ള മറ്റൊരു ട്രാവൽ ഏജന്റ് മുഖേനയാണ് തട്ടിപ്പ് സംഘം ട്രാവൽ ഏജൻസിയെ സമീപിക്കുന്നത്. 35000 യുഎസ് ഡോളറിന് തുല്യമായ പണമാണ് ഷൂട്ടിംഗ് ആവശ്യത്തിനായി ട്രാവൽ ഏജൻസി ഉടമയിൽ നിന്ന് മണി എക്സ്ചേഞ്ചിലൂടെ ആവശ്യപ്പെട്ടിരുന്നത്. കൽബാദേവിയിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസി ഉടമയേയാണ് തട്ടിപ്പ് സംഘം പറ്റിച്ചത്. പ്രഭാദേവി സ്വദേശിയാണ് കഴിഞ്ഞ ആഴ്ച പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ജനുവരി 23നാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി വിശദമാക്കുന്നത്. കൊൽക്കത്ത സ്വദേശിയായ സുഹൃത്താണ് പരിചയക്കാരനെന്ന നിലയിൽ തട്ടിപ്പ് സംഘത്തിലെ കൃഷ്ണ ശർമ എന്നയാളെ ട്രാവൽ ഏജൻസി ഉടമയ്ക്ക് പരിചയപ്പെടുത്തുന്നത്. സിനിമാ നിർമ്മാതാവ് എന്നാണ് ഇയാൾ പരിചയപ്പെടുത്തിയത്. 29 ലക്ഷം രൂപയ്ക്ക് തുല്യമായ യുഎസ് ഡോളർ വേണമെന്ന ആവശ്യവുമായാണ് കൃഷ്ണ ശർമ ട്രാവൽ ഏജൻസി ഉടമയെ സമീപിക്കുന്നത്. വിദേശ യാത്രയ്ക്ക് മുന്നോടിയായാണ് പണം വേണ്ടതെന്നും ഇയാൾ ട്രാവൽ ഏജൻസി ഉടമയെ ധരിപ്പിച്ചു.

സ്ഥാപനത്തിലെ ഒരു ജീവനക്കാരനോട് കൃഷ്ണ ശർമയ്ക്ക് ആവശ്യമായ സഹായം നൽകാൻ ട്രാവൽ ഏജൻസി ഉടമ നിർദ്ദേശിച്ചു. മുംബൈയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ചായിരുന്നു ഇടപാട് നടന്നത്. ജനുവരി 25ന് പണവുമായി ഹോട്ടലിൽ എത്താൻ ജീവനക്കാരനോട് കൃഷ്ണ ശർമ ആവശ്യപ്പെട്ടു. ഇതനുസരിച്ച് പണവുമായെത്തിയ ജീവനക്കാരനിൽ നിന്ന് ബാങ്കോക്കിലേക്ക് പോവുന്ന സിനിമാ ചിത്രീകരണ സംഘത്തിന്റെ പാസ്പോർട്ട് അടക്കമുള്ളവ കാണിച്ച് കൃഷ്ണ ശർമ വിശ്വാസം നേടിയെടുത്തു. സാന്താക്രൂസിലെ ഹോട്ടലിൽ സഹപ്രവർത്തകനൊപ്പമാണ് ജീവനക്കാരൻ എത്തിയത്. ഇവിടെ വച്ച് കൃഷ്ണ ശർമയുടെ സഹായി എന്ന പേരിൽ മായങ്ക് ശർമ എന്നയാൾ ഇവരെ ഹോട്ടൽ റൂമിലേക്ക് കൊണ്ടുപോയി.

ഇവിടെ വച്ച് ട്രാവൽ ഏജൻസി ജീവനക്കാർ യുഎസ് ഡോളർ നൽകി. ഇന്ത്യൻ പണം ഓൺലൈൻ വഴി നൽകാനുളള തയ്യാറെടുപ്പിനിടയിലാണ് മലൈക അറോറ എത്തിയിട്ടുണ്ടെന്ന് മായങ്ക് കൃഷ്ണ ശർമയെ അറിയിച്ചു. ഇതോടെ നടിയെ സ്വീകരിക്കാനായി പുറത്തേക്ക് പോയ രണ്ട് പേരും പിന്നെ തിരികെ വന്നില്ല. ഇതോടെയാണ് വൻ തട്ടിപ്പിനാണ് തങ്ങൾ ഇരയായെന്ന് ട്രാവൽ ഏജൻസി ജീവനക്കാർക്ക് മനസിലായത്. സംഭവം ജീവനക്കാർ ഉടൻ തന്നെ സ്ഥാപനമുടമയെ അറിയിച്ചു. അപമാനം ഭയന്ന് പൊലീസിനെ സമീപിക്കാതിരുന്ന ഉടമ കഴിഞ്ഞ ആഴ്ചയാണ് പരാതിയമായി പൊലീസിനെ ബന്ധപ്പെടുന്നത്. നടിയുടെ പേര് ഉപയോഗിച്ച് നടന്ന തട്ടിപ്പെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്. എയർപോർട്ട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios