ക്ലാസ് റൂമിൽ വച്ച് അഞ്ച് കുട്ടികളെ പീഡിപ്പിച്ചു; പോക്സോ കേസിൽ അധ്യാപകന് 79 വർഷം കഠിന തടവും പിഴയും

പെരുന്തട്ട നോർത്ത് എൽ പി സ്കൂളിലെ അധ്യാപകൻ പി ഇ ഗോവിന്ദൻ നമ്പൂതിരിക്കാണ് പല വകുപ്പുകളിലായി ശിക്ഷ ലഭിച്ചത്. ക്ലാസ് റൂമിൽ വച്ച് അഞ്ച് കുട്ടികളെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.

pocso case teacher sentenced to 76 years jail in kannur

കണ്ണൂര്‍: പോക്സോ കേസിൽ അധ്യാപകന് 79 വർഷം കഠിന തടവും 2,75,000 രൂപ പിഴയും ശിക്ഷ. പെരുന്തട്ട നോർത്ത് എൽ പി സ്കൂളിലെ അധ്യാപകൻ പി ഇ ഗോവിന്ദൻ നമ്പൂതിരിക്കാണ് പല വകുപ്പുകളിലായി ശിക്ഷ ലഭിച്ചത്. തളിപ്പറമ്പ് പോക്സോ കോടതിയുടെതാണ് വിധി. ക്ലാസ് റൂമിൽ വച്ച് അഞ്ച് കുട്ടികളെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഇതിൽ ഒരു കുട്ടി കോടതിയില്‍ മൊഴി മാറ്റിയിരുന്നു. 2014 ഫെബ്രുവരി 23 നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. അധ്യാപകനെ പിന്നീട് സർവ്വീസിൽ നിന്ന് നീക്കം ചെയ്തിരുന്നു. സ്കൂളിലെ പ്രധാനാധ്യാപികയും ഹെൽപ്പ് ഡസ്ക് ടീച്ചറും കേസിലെ രണ്ടും മൂന്നും പ്രതികളായിരുന്നു. ഇവരെ കോടതി വെറുതെ വിട്ടു. 

കടയിൽ മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; വൃദ്ധന് ശിക്ഷ വിധിച്ച് അതിവേഗ കോടതി 

പാലക്കാട് തൃത്താല കപ്പൂരിൽ കടയിൽ മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ
കേസിൽ ശിക്ഷി വിധിച്ചു. എറവക്കാട് സ്വദേശി മൊയ്തീൻകുട്ടിക്ക് നാലുവർഷം കഠിന തടവും അരലക്ഷം രൂപ പിഴയുമണ് ശിക്ഷ വിധിച്ചിട്ടുള്ളത്. 2018 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം.

കടയിൽ മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ആയിരുന്നു പ്രതിയുടെ ലൈംഗികാത്രികം. പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് സതീഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ  നാലുമാസം കൂടി തടവ് അനുഭവിക്കണമെന്നാണ് വ്യവസ്ഥ. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് നിഷ വിജയകുമാർ ഹാജരായി. നടപടികൾക്ക് ശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി.

Also Read:  ആറ് വയസുകാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ക്ക് 81 വര്‍ഷം തടവ്; 4 കേസുകളില്‍ ശിക്ഷ വിധിച്ച് പോക്സോ കോടതി

പ്രണയം നടിച്ച് പതിനാറുകാരിയെ വലയിലാക്കി പീഡനം; പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

ഹരിപ്പാട് പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചിങ്ങോലി ആദർശ് വില്ലയിൽ ആദർശ് കുമാർ (24)നെയാണ് കരീലകുളങ്ങര എസ് ഐ ഷെഫീഖ് അറസ്റ്റ് ചെയ്തത്. മരപണിക്കാരനായ പ്രതി മൂന്ന് മാസം പെൺകുട്ടിയുമായി അടുപ്പം നടിച്ച ശേഷം കഴിഞ്ഞ മെയ് 25ന് പ്രതിയുടെ വീട്ടിൽ പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios