13കാരനെ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

വാവനൂർ കുന്നുംപാറ വളപ്പിൽ ഫൈസലിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇതേ സ്ഥാപനത്തിലെ അധ്യാപകൻ ഇർഷാദ് അലിയും സമാന കേസിൽ അറസ്റ്റിലായിരുന്നു. 

pocso case madrasa teacher arrested

പാലക്കാട്: തിരുമിറ്റക്കോട് പ്രായപൂര്‍ത്തിയാകാത്ത ആള്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മതപാഠശാലയിലെ മറ്റൊരു അധ്യാപകൻ കൂടി പിടിയിൽ. വാവനൂർ കുന്നുംപാറ വളപ്പിൽ ഫൈസലിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇതേ സ്ഥാപനത്തിലെ അധ്യാപകൻ ഇർഷാദ് അലിയും സമാന കേസിൽ അറസ്റ്റിലായിരുന്നു. 

തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂർ മതപഠനശാലയിലെ വിദ്യാർത്ഥിയെ നിരന്തം പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കി എന്നാണ് പരാതി. 13 വയസ്സുകാരനാണ് ചൂഷണത്തിന് ഇരയായത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ടതോടെ വീട്ടുകാർ കൗൺസിലിങ്ങിന് വിധേയമാക്കി. ഇതോടെയാണ് പീഡന വിവരം പുറത്തായത്. പിന്നാലെ, കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ മതപഠന ശാലയിലെ മറ്റൊരു അധ്യാപകൻ ഇന്നലെ അറസ്റ്റിലായിരുന്നു. നീലഗിരി കോട്ട സ്വദേശി ഇർഷാദ് അലിയെയാണ് ചാലിശ്ശേരി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിയെ ഇര്‍ഷാദ് അലി നിരന്തരം പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. പതിനാലുകാരനായ മറ്റൊരു വിദ്യാർത്ഥി ചൂഷണത്തിന് ഇരയായത്. മതപഠനശാലയില്‍ കൂടുതൽ വിദ്യാർത്ഥികൾ സമാന പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

Also Read: പട്ടാപ്പകല്‍ റോഡിൽ വിദ്യാര്‍ഥിനിക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റിൽ

അതിനിടെ, കൊല്ലം കോട്ടായിയിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിലായി. പാലക്കാട് ബമ്മണൂർ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും കൊല്ലം തട്ടാമല സ്വദേശിയുമായ സനോഫർ (42) ആണ് പിടിയിലായത്. പെരിങ്ങോട്ടുകുറുശി ബമ്മണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് അധ്യാപകനായ സനോഫർ വിദ്യാർത്ഥികളെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന്  വിദ്യാർത്ഥികൾ പറഞ്ഞതിനെ തുടർന്ന്  രക്ഷിതാക്കൾ ശിശുക്ഷേമ സമിതിയിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് ചൊവ്വാഴ്ച്ച കോട്ടായി പൊലീസ് കേസെടുത്തു. ഇന്ന് ഇയാളുടെ താമസ സ്ഥലത്തെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 8 മാസം മുമ്പാണ് സനോഫർ അധ്യാപകനായി പാലക്കാട് ബമ്മണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios