മുൻ ഭർത്താവിനെ കൊല്ലാനൊരുക്കിയ വിഷക്കൂൺ കെണിയിൽ ബന്ധുക്കൾ മരിച്ച സംഭവം, കുറ്റം നിഷേധിച്ച് 49കാരി

മൂന്ന് തവണയായി മുൻ ഭർത്താവിനെ കൊലപ്പെടുത്താൻ 49കാരി ശ്രമിച്ചതായും മുൻ ഭർത്താവിനെ ലക്ഷ്യമിട്ട് തന്നെ തയ്യാറാക്കിയ ഭക്ഷണമാണ് ഭർത്താവിന്റെ മാതാപിതാക്കളും ബന്ധുവിന്റെയും മരണകാരണമായതെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.

mushroom poisoning 49 year old women pleads not guilty

സിഡ്നി: മുൻ ഭർത്താവിന്റെ മാതാപിതാക്കളും ബന്ധുവും വിഷക്കൂണ്‍ കഴിച്ച് മരിച്ച സംഭവത്തില്‍ കുറ്റക്കാരിയല്ലെന്ന് കോടതിയിൽ വാദിച്ച് 49കാരി. എറിൻ പാറ്റേഴ്സൺ എന്ന 4കാരിയാണ് കൊലപാതകത്തിനുള്ള 3 ഡിഗ്രി കുറ്റങ്ങളും രണ്ട് ഡിഗ്രി കൊലപാതക ശ്രമ കുറ്റത്തിനും വിചാരണ നേരിടുന്നത്. കഴിഞ്ഞ ജൂലൈ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 

മൂന്ന് തവണയായി മുൻ ഭർത്താവിനെ കൊലപ്പെടുത്താൻ 49കാരി ശ്രമിച്ചതായും മുൻ ഭർത്താവിനെ ലക്ഷ്യമിട്ട് തന്നെ തയ്യാറാക്കിയ ഭക്ഷണമാണ് ഭർത്താവിന്റെ മാതാപിതാക്കളും ബന്ധുവിന്റെയും മരണകാരണമായതെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. എന്നാൽ സംഭവത്തിൽ നിരപരാധിയാണ് താനെന്നാണ് 49കാരിയുടെ വാദം. ചൊവ്വാഴ്ച ഓസ്ട്രേലിയയിലെ ലാത്രോബ് വാലി മജിസ്ട്രേറ്റഅ കോടതിയിൽ കേസ് പരിഗണിക്കുന്നതിനിടയിലാണ് താൻ തെറ്റൊന്നും ചെയ്തില്ലെന്ന് യുവതി വീണ്ടും അവകാശപ്പെട്ടത്. ഭക്ഷ്യവിഷബാധയേറ്റുള്ള സംഭവമെന്ന് തുടക്കത്തിൽ തോന്നിയ സംഭവം ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. 

മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയമാണ് വിഷബാധയേറ്റ് മരിച്ചത്. വിരുന്നിന് മുൻ ഭർത്താവിനേയും എറിൻ ക്ഷണിച്ചിരുന്നുവെങ്കിലും ഇയാൾ അവസാന നിമിഷം എത്താനാവില്ലെന്ന് എറിനെ അറിയിക്കുകയായിരുന്നു. രണ്ട് തവണ നേരത്തെ എറിൻ മുൻ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍ മുന്‍പ് 2021 നവംബറിലാണ് ഇവര്‍ ഭര്‍ത്താവായിരുന്ന സൈമണ്‍ പാറ്റേഴ്സണെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. 2022 മെയ് മാസത്തിലും സെപ്തംബറിലും കൊലപാതക ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവിലാണ് ജൂലൈ 29ന് മുന്‍ ഭർത്താവിനും രക്ഷിതാക്കള്‍ക്കും ഭർതൃമാതാവിന്റെ സഹോദരിക്കും അവരുടെ ഭർത്താവിനും ബീഫും കൂണും വച്ച് പ്രത്യേക വിഭവം തയ്യാറാക്കിയത്. 

ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ അതിഥികൾ അസുഖബാധിതരായി. കൂണിൽ നിന്നുള്ള വിഷബാധയേറ്റവരിൽ ഒരാൾ മൂന്ന് മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് രോഗബാധയിൽ നിന്ന് രക്ഷപ്പെട്ടത്. മരണ തൊപ്പി കൂണ്‍ എന്ന പേരിൽ കുപ്രസിദ്ധി നേടിയ വിഷക്കൂണാണ് ബീഫ് വെല്ലിംഗ്ടണ്‍ എന്ന വിഭവത്തിൽ 49കാരി ഉപയോഗിച്ചത്.  70കാരിയായ മുന്‍ ഭർതൃമാതാവ് ഗെയില്‍, മുന്‍ ഭർതൃപിതാവും 70കാരനുമായ ഡോണ്‍, ഇവരുടെ സഹോദരിയും 66കാരിയുമായ ഹെതര്‍ എന്നിവരാണ് ആശുപത്രിയിലായതും ചികിത്സയിലിരിക്കെ മരിച്ചതും. ഹെതറിന്റെ ഭര്‍ത്താവിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായെങ്കിലും കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാൾ സെപ്തംബറില്‍ ആശുപത്രി വിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios