ഡിജിറ്റല്‍ ത്രാസ് സഹിതം എംഡിഎംഎ വില്‍പ്പന; യുവാവിനെ പൊക്കി എക്‌സൈസ്
നാല് ഗ്രാം എംഡിഎംഎയുമായാണ് യുവാവിനെ എക്സെെസ് പിടികൂടിയത്.
കൊല്ലം: കരുനാഗപ്പള്ളിയില്‍ നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. ഓച്ചിറ സ്വദേശി ഗോകില്‍ ഗോപാലിനെയാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. എംഡിഎംഎ തൂക്കി വില്‍ക്കാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും ഇയാളില്‍ നിന്ന് കണ്ടെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി ഉദയകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റിവ് ഓഫീസര്‍ എബിമോന്‍ കെ വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍ അഖില്‍, എസ് അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരം പുത്തന്‍തോപ്പില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയയാളെ പിടികൂടിയതായും എക്‌സൈസ് അറിയിച്ചു. കഠിനംകുളം സ്വദേശി സ്റ്റാലിന്‍ എന്ന് വിളിക്കുന്ന രതീഷിനെയാണ് 40 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം സഹിതം കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മദ്യവില്‍പ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ആക്ടീവ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റിവ് ഓഫീസര്‍ കെ റജികുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്ത്, അല്‍ത്താഫ്, ബിനു, എക്‌സൈസ് ഡ്രൈവര്‍ ഷെറിന്‍ എന്നിവരാണ് പങ്കെടുത്തത്.
കൊണ്ടോട്ടിയില്‍ കഞ്ചാവും എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
മലപ്പുറം: കൊണ്ടോട്ടിയില്‍ കഞ്ചാവും എംഡിഎംഎയുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ ജവാന്‍സ് നഗര്‍ എടത്തിപ്പടിയാല്‍ വച്ചാണ് നാല് കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. പള്ളിക്കല്‍ സ്വദേശി ഫായിസ് മുബഷീറിനെ തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ്, ഉത്തര മേഖല കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ടി ഷിജു മോന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുര്‍ജിത് കെ എസ്, പ്രിവന്റ്റ്റീവ് ഓഫീസര്‍മാരായ പ്രഗേഷ് പി, ലതീഷ് പി, പ്രദീപ് കുമാര്‍ കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍ കെ, ദിദിന്‍ എം എം, അരുണ്‍ പി തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
ചെറുകാവ് പെരിയമ്പലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നാണ് 21.114 ഗ്രാം എംഡിഎംഎയുമായി പുളിക്കല്‍ സ്വദേശി നൗഫല്‍ അറസ്റ്റിലായത്. ഇയാളുടെ ഓട്ടോറിക്ഷയില്‍ നിന്ന് 20 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് അജയന്‍ പിള്ളയും സംഘവുമാണ് പരിശോധന നടത്തിയത്.
പൊലീസ് സ്റ്റേഷന്‍ സംഭവങ്ങളും അറസ്റ്റും; ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റുമായി വിനായകന്‍