വീട്ടില്‍ സൂക്ഷിച്ചത് ഒരു ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ കോടയും; യുവാവ് പിടിയില്‍

ഒരു ലിറ്റര്‍ ചാരായവും എണ്‍പത് ലിറ്റര്‍ കോടയും ഇയാളുടെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തതായി എക്‌സൈസ്.

karunagappally arrack case youth arrested by kollam excise

കൊല്ലം: കരുനാഗപ്പള്ളിയില്‍ ചാരായവും കോടയുമായി യുവാവിനെ പിടികൂടി എക്‌സൈസ്. കരുനാഗപ്പള്ളി റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ക്ലാപ്പന ആലുംപീടികയില്‍ നിന്നാണ് ഹരികുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. ഒരു ലിറ്റര്‍ ചാരായവും എണ്‍പത് ലിറ്റര്‍ കോടയും ഇയാളുടെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധന സംഘത്തില്‍ ഷെറിന്‍ രാജ് എസ് ആര്‍, പ്രദീപ് കുമാര്‍, കെ സാജന്‍, അന്‍സാര്‍ ബി, എസ് ഹരിപ്രസാദ്, ജയലക്ഷ്മി എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


25 ലക്ഷത്തിന്റെ ഹെറോയിന്‍ പിടികൂടി

പെരുമ്പാവൂര്‍: വിപണിയില്‍ ഏകദേശം 25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടിയെന്ന് പെരുമ്പാവൂര്‍ പൊലീസ്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി അബ്ബാസ് ഫിറോസിനെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ കണ്ടം തറയില്‍ നിന്നാണ് 13 പെട്ടികളിലായി അടക്കം ചെയ്തിരുന്ന 129 ഗ്രാം ഹെറോയിന്‍ പിടികൂടിയത്. അബ്ബാസ് 45 വര്‍ഷത്തോളമായി പെരുമ്പാവൂരില്‍ സ്ഥിരതാമസമാണ്. ഷാഡോ സംഘം മാസങ്ങളായി നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇയാളെ പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. 

കഴിഞ്ഞമാസം പെരുമ്പാവൂരില്‍ നിന്നു തന്നെ ഹെറോയിനുമായി പിടികൂടിയ അസം സ്വദേശിനിക്ക് ഹെറോയിന്‍ കൈമാറിയത് ഇയാളാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് സുകുമാരന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി സജീവ് കുമാര്‍, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് ജിമ്മി, എക്‌സൈസ് ഓഫീസര്‍മാരായ ബാലു വിപിന്‍ദാസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായ സുഗത ബിവി എന്നിവരും പങ്കെടുത്തു.

ട്രെയിനിൽ നിന്ന് പിടികൂടിയ 4 കോടി രൂപ ബിജെപി സ്ഥാനാർത്ഥിയുടേത് തന്നെയെന്ന് ചെന്നൈ പൊലീസ് 
 

Latest Videos
Follow Us:
Download App:
  • android
  • ios