കരമന അഖിൽ വധക്കേസ്: മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ, മറ്റ് 3 പേ‍ര്‍ക്കായി തിരച്ചിൽ

കുട്ടപ്പൻ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്ത് കൊണ്ടുവന്നത്. ഇയാൾ അനന്ദു കൊലകേസിലെയും പ്രതിയാണ്.

karamana akhil murder case prime accused absconded

തിരുവനന്തപുരം : കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. അഖിൽ അപ്പു എന്നയാളാണ് കസ്റ്റഡിയിലുളളത്. കൊലപാതകം നടത്തിയ മറ്റ് മൂന്ന് പേ‍ര്‍ ഇപ്പോഴും കാണാമറയത്താണ്. ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ നാലു പേരും കേസിൽ പിടിയിലായിട്ടുണ്ട്. അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് പിടിയിലായത്. കുട്ടപ്പൻ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്ത് കൊണ്ടുവന്നത്. ഇയാൾ അനന്ദു കൊലകേസിലെയും പ്രതിയാണ്. ഹരിലാലും അനന്ദു കൊല കേസിലെ പ്രതിയാണ്. ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും പങ്കാളിയാണ്. കിരൺ കൃഷ്ണ പാപ്പനംകോട് ബാറിൻ ഇലക്ഷൻ ദിവസം നടന്ന അക്രമത്തിലെ പങ്കാളി.  അഖിലിനെ  ഭീഷണിപ്പെടുത്തിയിരുന്നു. കിരൺ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്. മുഖ്യപ്രതി അഖിൽ അപ്പുവിനെ രക്ഷപ്പെടാൻ സഹായിച്ചത് കിരണാണെന്നാണ് പൊലീസ് പറയുന്നത്.  

കളക്ട‍ര്‍ കുഴിനഖ ചികിത്സക്ക് വിളിച്ചുവരുത്തിയതിൽ വിവാദം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ്, ച‍ര്‍ച്ചകൾ സജീവം

കഴിഞ്ഞ ദിവസമാണ് നാടിനെ നടക്കുന്ന രീതിയിലുള്ള അരും കൊലയുണ്ടായത്. കാറിലെത്തിയ അക്രമി സംഘം അഖിലിനെ ആദ്യം കമ്പിവടികൊണ്ട് അടിച്ചു വീഴ്ത്തി. പിന്നീട് കല്ലെടുത്ത് തലക്കടിച്ചു. വിനീഷ് രാജ്, അഖിൽ,സുമേഷ്, അനീഷ് എന്നിവരാണ് പ്രതികൾ.  പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. കഴിഞ്ഞ 26ന് പാപ്പനംകോടുള്ള ബാറിലെ തർക്കമാണ് കൊലയിലേക്ക് നയിച്ചത്.

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകൻ വേളാങ്കണ്ണിയിലെന്ന് പൊലീസ്, വയോധികനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റും

2019ൽ അനന്തുവിനെ ക്രൂരമായി കൊലചെയ്ത സംഘത്തിലുള്ളവർ തന്നെയാണ് അഖിലിന്റെ കൊലക്ക് പിന്നിലും.2019 മാർച്ചിൽ കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അന്ന് കൊല്ലപ്പെട്ട അനന്തവും പ്രതികളും തമ്മിൽ തർക്കമുണ്ടായത്. ദിവസങ്ങൾക്ക് ശേഷം പ്രതികളിൽ ഒരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെയാണ് ഇവർ അനന്തുവിനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. ആഘോഷം പാതിവഴിയിൽ നിർത്തി പ്രതികൾ അനന്തുവിനെ തേടിയിറങ്ങി. റോഡരികിലെ ബേക്കറിയിൽ നിൽക്കുകയായിരുന്നു അനന്തുവിനെ ബലംപ്രയോഗിച്ചു വാഹനത്തിൽ കയറ്റി കൊണ്ടുപോയാണ് ആക്രമിച്ചത്.അതിക്രൂരമായി അനന്തുവിനെ പീഡിപ്പിച്ചു. തലയ്ക്ക് കല്ലുകൊണ്ട് അടിക്കുകയും കാലിലെ മാംസം മുറിച്ചു മാറ്റുകയും ചെയ്തു.

മരണത്തോടനുബന്ധില്ലിടുമ്പോൾ പ്രതികൾ പാട്ടു പാടി രസിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ പ്രതികൾ പിടിയിലായിരുന്നു. അനന്തുവധക്കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് പ്രതികൾ ജാമ്യത്തിലിറങ്ങിയത്. കൊല്ലപ്പെട്ട അനന്തുവും അഖിലിനും തമ്മിൽ ബന്ധമില്ല. പ്രതികൾ ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു. 

 


 

Latest Videos
Follow Us:
Download App:
  • android
  • ios