രാജാക്കാട് സിപിഐ അസി. ലോക്കൽ സെക്രട്ടറിക്ക് പാര്‍ട്ടി ഓഫീസിൽ കുത്തേറ്റു; അക്രമം വാടക തര്‍ക്കത്തെ ചൊല്ലി
സെക്യൂരിറ്റി തുകയില്‍ വാടക ഒഴിച്ചുള്ള തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അരുണ്‍ പാര്‍ട്ടി ഓഫീസില്‍ എത്തുകയും, വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു.
ഇടുക്കി: കെട്ടിടവാടക തര്‍ക്കത്തെ തുടര്‍ന്ന് ഇടുക്കി രാജാക്കാട് സിപിഐ അസിസ്റ്റന്റ് ലോക്കല്‍ സെക്രട്ടറിക്ക് പാര്‍ട്ടി ഓഫീസില്‍ കുത്തേറ്റു. സിപിഐ അസിസ്റ്റന്റ് ലോക്കല്‍ സെക്രട്ടറി മുക്കുടില്‍ സ്വദേശി എം.എ ഷിനുവിനാണ് കുത്തേറ്റത്. മുക്കുടില്‍ സ്വദേശിയായ അരുണാണ് ഷിനുവിനെ കുത്തിയത്.
പാര്‍ട്ടി ഓഫീസ് കെട്ടിടത്തിന്റെ മുറികളിലൊന്ന് അരുണ്‍ വാടകക്കെടുത്ത് സിസി ടിവി സര്‍വീസ് സെന്റര്‍ നടത്തുകയായിരുന്നു. ഒരു ലക്ഷം രൂപ സെക്യൂരിറ്റി തുകയായി നല്‍കിയിരുന്നു. വാടക കുടിശ്ശിക ആയതിനെ തുടര്‍ന്ന് മുറി ഒഴിയണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നോട്ടീസ് നല്‍കി. ഇതോടെ കഴിഞ്ഞ മാസം ഈ കെട്ടിടത്തില്‍ നിന്നും അരുണ്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മാറ്റി. സെക്യൂരിറ്റി തുകയില്‍ വാടക ഒഴിച്ചുള്ള തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അരുണ്‍ പാര്‍ട്ടി ഓഫീസില്‍ എത്തുകയും, വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടെ അരുണ്‍ കൈയില്‍ കരുതിയ കത്തി കൊണ്ട് ഷിനുവിനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ പൊലീസെത്തി അരുണിനെ കസ്റ്റഡിയിലെടുത്തു. വയറിന് പരുക്കേറ്റ ഷിനുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
എസ്‌ഐയെയും പൊലീസുകാരെയും ക്ലബില്‍ പൂട്ടിയിട്ട് മര്‍ദ്ദനം; ഏഴു പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ അത്താഴക്കുന്നില്‍ എസ്‌ഐയെയും പൊലീസുകാരെയും ക്ലബില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കുഞ്ഞിപ്പള്ളി സ്വദേശികളായ കെ. അഖിലേഷ്, ടി അഭയ്, പി എം അന്‍സീര്‍ എന്നിവരെയാണ് സംഭവ സ്ഥലത്തു വച്ച് തന്നെ പൊലീസ് അറസ്റ്റു ചെയ്തത്. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
കഴിഞ്ഞദിവസം വൈകുന്നേരം 6.30ഓടെയായിരുന്നു സംഭവം. പെട്രോളിങ്ങിന്റെ ഭാഗമായെത്തിയ ടൗണ്‍ എസ്‌ഐ സി എച്ച് നസീബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനു നേരെയാണ് അക്രമം ഉണ്ടായത്. അത്താഴക്കുന്നിലെ ക്ലബില്‍ നിന്നും ബഹളം കേട്ട് അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ്. തുടര്‍ന്ന് പൊലീസും ക്ലബിലുണ്ടായിരുന്നവരും തര്‍ക്കം ഉണ്ടായി. പൊലീസ് സംഘം ക്ലബിനുള്ളിലേക്ക് കയറിയതോടെ മദ്യപസംഘം ഇവരെ പുറത്ത് നിന്നും പൂട്ടി. പിന്നാലെ അകത്തുണ്ടായിരുന്ന ഏഴ് അംഗ സംഘം ക്യാരംസ് ബോര്‍ഡ് അടക്കം ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മൂന്നു ജില്ലകളിലെ എംവിഡിയെ 'കബളിപ്പിച്ച്' ഇന്‍സ്റ്റാഗ്രാം താരം; ഒടുവില്‍ പിടിയിലായത് ഇങ്ങനെ