ബാറിൽ മദ്യപിക്കുന്നതിനിടെ തർക്കം; സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

സോഡാ കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിയോ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Accused who injured a youth by hitting him on the head with a soda bottle inside bar has been arrested

തൃശൂ‍ർ: ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതിയെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ വെണ്ടോർ സ്വദേശി കിളവൻപറമ്പിൽ 33 വയസുള്ള ദിനേഷ് ആണ് അറസ്റ്റിലായത്. 

ചുങ്കം കനാൽ പരിസരത്ത് താമസിക്കുന്ന കാളൻ വീട്ടിൽ 36 വയസുള്ള ജിയോക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിയോ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പുതുക്കാട് എസ്എച്ച്ഒ വി.സജീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

READ MORE:  യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച കേസ്; ഒളിവിൽ പോയ പ്രതിയെ വീട് വളഞ്ഞ് പിടികൂടി പൊലീസ്

Latest Videos
Follow Us:
Download App:
  • android
  • ios