വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത് 60 തവണ; പൊലീസ് വലയിലാക്കിയത് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ

സിഐഎസ്എഫ് അസി. കമൻഡാൻ്റ് നവീനാണ് സ്വർണ്ണക്കടത്ത് ഏകോപിപ്പിച്ചത്. ഒപ്പം പ്രവർത്തിച്ച കസ്റ്റംസ് ഓഫീസറെക്കുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

gold smuggling in Karipur group of top officials in police custody nbu

കോഴിക്കോട്: കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും. സിഐഎസ്എഫ് അസി. കമൻഡാൻ്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവർ സംഘത്തിലുള്ളത്. ഈ സംഘം കരിപ്പൂർ വഴി 60 പ്രാവശ്യം സ്വർണം കടത്തിയത് സംബന്ധിച്ച് പൊലീസിന് തെളിവ് ലഭിച്ചു. സിഐഎസ്എഫ് അസി. കമൻഡാൻ്റ് നവീനാണ് സ്വർണ്ണക്കടത്ത് ഏകോപിപ്പിച്ചത്. ഒപ്പം പ്രവർത്തിച്ച കസ്റ്റംസ് ഓഫീസറെക്കുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

മലപ്പുറം എസ്പി എസ്. സുജിത് ദാസിൻ്റെ നേതൃത്വത്തിലാണ് സ്വർണ്ണക്കടത്ത് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ വലയിലാക്കിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂൾ അങ്ങടുന്ന ലിസ്റ്റ് കടത്തുസംഘത്തിൻ്റെ പക്കൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരൻ ഷറഫലി, സ്വർണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസൽ എന്നിവരിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. ഉദ്യാഗസ്ഥർക്കും കടത്തുകാർക്കുമായി സിയുജി മൊബൈൽ സിമ്മുകളും ഉപയോ​ഗിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണ് സംഘം പ്രതികൾ സ്വർണം കടത്തിയത്. റഫീഖുമായി ഉദ്യോഗസ്ഥർ നടത്തിയ ഒട്ടേറെ ഇടപാടുകളുടെ തെളിവ് ലഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios