'പണി കിട്ടുമെന്ന് ഉറപ്പ്'; മയക്കുമരുന്ന് കേസില്‍ യുവാവിന് 10 വര്‍ഷം തടവുശിക്ഷ
വാളയാര്‍ ടോള്‍ പ്ലാസക്ക് സമീപത്ത് നടന്ന പരിശോധനയില്‍ മെത്താംഫിറ്റാമിനുമായി ബസില്‍ നിന്നാണ് സുഹൈലിനെ പിടികൂടിയത്.
പാലക്കാട്: 115 ഗ്രാം മെത്താംഫിറ്റാമിനുമായി പിടിയിലായ യുവാവിന് പത്ത് വര്‍ഷത്തെ കഠിന തടവ് വിധിച്ച് കോടതി. പട്ടാമ്പി സ്വദേശി സുഹൈല്‍ എന്ന യുവാവിനാണ് പാലക്കാട് രണ്ടാം അഡിഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
2021 മാര്‍ച്ച് 20നാണ് വാളയാര്‍ ടോള്‍ പ്ലാസക്ക് സമീപത്ത് നടന്ന പരിശോധനയില്‍ മെത്താംഫിറ്റാമിനുമായി ബസില്‍ നിന്ന്് സുഹൈലിനെ പിടികൂടിയത്. പാലക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഒ വിനു, പാലക്കാട് സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ എസ് പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുഹൈലിനെ അറസ്റ്റ് ചെയ്തത്. കേസിന്റെ അന്വേഷണം നടത്തി കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് അന്ന് പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി കെ സതീഷ് ആണ്. പ്രോസിക്യുഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ കെ എം മനോജ് കുമാര്‍ ഹാജരായി. പ്രതിക്ക് 10 വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടി വരുമെന്നാണ് കോടതി വിധി.
വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ 68കാരന്‍ പിടിയില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീടിന്റെ ടെറസില്‍ രഹസ്യമായി കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ 68കാരന്‍ പിടിയില്‍. പള്ളിച്ചല്‍ സ്വദേശി ശിവന്‍കുട്ടിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പച്ചക്കറി കൃഷി ചെയ്യുന്നതിന് ഇടയിലാണ് ശിവന്‍കുട്ടി രഹസ്യമായി കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയത്. 80 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിക്ക് നാലുമാസത്തോളം പ്രായമുണ്ടായിരുന്നെന്നും എക്സൈസ് അറിയിച്ചു.
തിരുവനന്തപുരം ഐ.ബിയിലെ പ്രിവന്റിവ് ഓഫീസര്‍ ഷാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എപി ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി പിടികൂടിയത്. പരിശോധന സംഘത്തില്‍ പ്രിവന്റിവ് ഓഫീസര്‍മാരായ കെ ഷാജു, ഷാജി കുമാര്‍, സുധീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിജേഷ്, സുഭാഷ് കുമാര്‍, ബിനു, വനിത സിവില്‍ എക്സൈസ് ഓഫീസറായ രമ്യ, ഡ്രൈവര്‍ ജിനി രാജ് എന്നിവരും പങ്കെടുത്തു.
അതേസമയം, നെടുമങ്ങാട് വിതുരയില്‍ വില്‍പനയ്ക്കായി ബൈക്കില്‍ കൊണ്ടുവന്ന കഞ്ചാവും പിടികൂടിയതായി എക്സൈസ് അറിയിച്ചു. തൊളിക്കോട് സ്വദേശി 33 വയസുകാരന്‍ ഷാജിയെ ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്പനയിലൂടെ ലഭിച്ച 1500 രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പാലോട്, വിതുര, തൊളിക്കോട് തുടങ്ങിയ മേഖലകളില്‍ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും വില്‍പന നടത്തുന്നതില്‍ പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് അറിയിച്ചു.
'റോബിന്‍ പോര്': അരമണിക്കൂര്‍ മുന്‍പേ പുറപ്പെട്ട് കെഎസ്ആര്‍ടിസി, യാത്ര തുടങ്ങിയത് കാലിയായി