കൊല്ലത്ത് മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയില്‍; 'പരിശോധന സംശയം തോന്നിയതോടെ'
ബൈക്കില്‍ വന്ന ഇരുവരെയും പരിശോധിച്ചപ്പോഴാണ് 47 മയക്കുമരുന്ന് ഗുളികകളും 10 ഗ്രാം കഞ്ചാവും പിടികൂടിയതെന്ന് എക്‌സൈസ്.
കൊല്ലം: കൊട്ടാരക്കരയില്‍ മയക്കുമരുന്ന് ഗുളികകളുമായി ദമ്പതികള്‍ എക്‌സൈസിന്റെ പിടിയില്‍. കോക്കാട് ശ്രീശൈലം വീട്ടില്‍ താമസിക്കുന്ന സുധീ ബാബു, ഭാര്യ ജിന്‍സി എന്നിവരാണ് അറസ്റ്റിലായത്. ചിരട്ടക്കോണം - കോക്കാട് റോഡില്‍ വച്ച് ബൈക്കില്‍ വന്ന ഇരുവരെയും പരിശോധിച്ചപ്പോഴാണ് 47 മയക്കുമരുന്ന് ഗുളികകളും 10 ഗ്രാം കഞ്ചാവും പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്യാം കുമാറും സംഘം ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇരുവരും കുടുങ്ങിയത്.
പ്രിവന്റീവ് ഓഫീസര്‍ രാജേഷ് കെ എസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുനില്‍ ജോസ്, ദിലീപ് കുമാര്‍, നിഖില്‍ എം എച്ച്, കൃഷ്ണരാജ് കെ ആര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അര്‍ച്ചന കുമാരി, എക്‌സൈസ് ഡ്രൈവര്‍ അജയ കുമാര്‍ എം.എസ് എന്നിവരും പരിശോധനയില്‍ പങ്കൈടുത്തു.
കര്‍ണാടക ബസില്‍ നിന്ന് മെത്താംഫിറ്റമിന്‍ പിടികൂടി
കണ്ണൂര്‍: കണ്ണൂരില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ നിന്ന് മെത്താംഫിറ്റമിന്‍ പിടികൂടി. കണ്ണൂര്‍ സ്പെഷ്യല്‍ സ്‌ക്വാഡും കൂട്ടുപുഴ ചെക്‌പോസ്റ്റ് ടീമും ചേര്‍ന്നാണ് ബസ് യാത്രക്കാരനില്‍ നിന്ന് 46 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തത്. അഞ്ചരക്കണ്ടി സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജനാര്‍ദ്ദനന്‍ പിപിയുടെ നേതൃത്വത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ രാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ ഷിബു കെ സി,അനില്‍ കുമാര്‍ കെ പി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് പങ്കജാക്ഷന്‍.സി, ചെക്ക്‌പോസ്റ്റ് പ്രിവന്റീവ് ഓഫീസര്‍മാരായ വാസുദേവന്‍ പി സി, ബഷീര്‍.സി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശരത് പി ടി റോഷിത്,ഷജേഷ് എന്നിവരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.
കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി; പൊന്നാനിയില്‍ 9 വയസുകാരൻ മുങ്ങിമരിച്ചു