Asianet News MalayalamAsianet News Malayalam

മൃഗങ്ങളെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തുന്ന യൂട്യൂബര്‍‍ അടങ്ങുന്ന സംഘം പിടിയില്‍

കടയ്ക്കല്‍ ഐരക്കുഴി സ്വദേശി കമറുദ്ദീന്‍,മകന്‍ റജീഫ്,കൊച്ചാഞ്ഞിലിമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായത്. 

cattle hunting youtubers and gang arrested in kollam
Author
Kollam, First Published Mar 1, 2022, 7:56 AM IST | Last Updated Mar 1, 2022, 7:56 AM IST

കൊല്ലം: ഏരൂരില്‍ ഓയില്‍പാം എസ്റ്റേറ്റില്‍ നിന്ന് മൃഗങ്ങളെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തുന്ന സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഒരാള്‍ യൂട്യൂബ് വ്ളോഗറാണ്. കുളത്തൂപ്പുഴ സ്വദേശിനിയുടെ ഉടമസ്ഥതയിലുളള ഗര്‍ഭിണിയായ പശുവിനെയാണ് സംഘം വെടിവച്ചു കൊന്ന് ഇറച്ചി കടത്തിയത്. മേഖലയില്‍ സംശയാസ്പദമായി കണ്ട ഒരു വാഹനത്തെ കുറിച്ച് നാട്ടുകാര്‍ വിവരങ്ങള്‍ നല്‍കിയിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരും പിടിയിലായത്.

കടയ്ക്കല്‍ ഐരക്കുഴി സ്വദേശി കമറുദ്ദീന്‍,മകന്‍ റജീഫ്,കൊച്ചാഞ്ഞിലിമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായത്. ഓയില്‍പാം എസ്റ്റേറ്റില്‍ മേയാന്‍ വിട്ട കുളത്തൂപ്പുഴ സ്വദേശിനിയുടെ ഉടമസ്ഥതയിലുളള ഗര്‍ഭിണിയായ പശുവിനെയാണ് സംഘം വെടിവച്ചു കൊന്ന് ഇറച്ചി കടത്തിയത്. മേഖലയില്‍ സംശയാസ്പദമായി കണ്ട ഒരു വാഹനത്തെ കുറിച്ച് നാട്ടുകാര്‍ വിവരങ്ങള്‍ നല്‍കിയിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരും പിടിയിലായത്. 

റജീഫ് ആണ് കേസിലെ മുഖ്യകണ്ണി. തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ചു ഇത്തരത്തില്‍ മൃഗങ്ങളെ വേട്ടയാടി പലയിടങ്ങളില്‍ എത്തിച്ചു വില്‍പ്പന നടത്തുകയാണ് സംഘത്തിന്‍റെ രീതി. വേട്ടയ്ക്കായി ഉപയോഗിച്ച തോക്കും സ്ഫോടകവസ്തുക്കളും ഒളിപ്പിച്ച നിലയില്‍ പോലീസ് കണ്ടെത്തി. പിടിയിലായ ഹിലാരി റജീഫില്‍ നിന്നും നിരവധി തവണ ഇറച്ചി വാങ്ങിയിട്ടുണ്ട്. പ്രതികള്‍ ഹംഗ്രി ക്യാപ്റ്റന്‍ എന്ന പേരില്‍ യൂടൂബ് ചാനലിലൂടെ കുക്കറി ഷോ നടത്തിയിരുന്നു. ഇവര്‍ പാകം ചെയ്ത ഭക്ഷണം പൊലീസ് സ്റ്റേഷനുകളില്‍ അടക്കം വിതരണം ചെയ്യുന്ന വീഡിയോയും ഇവരുടെ അക്കൗണ്ടിലുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios