നിലവാരം കുറഞ്ഞ പേസ്മേക്കറുകൾ ഘടിപ്പിച്ചത് 600 രോ​ഗികളിൽ, 200 പേർ മരിച്ചു; 'കില്ലർ' ഡോക്ടർ യുപിയിൽ പിടിയിൽ

രോഗികളിൽ നിലവാരമില്ലാത്ത പേസ്‌മേക്കറുകൾ ഘടിപ്പിച്ചെന്ന് 2021-ൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്ക് ലഭിച്ച പരാതികളെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്

Cardiologist implants faulty pacemakers in 600 patients prm

ലഖ്നൗ: ഉത്തർപ്രദേശിനെ ഞെട്ടിച്ച് ഡോക്ടരുടെ കൊടും ക്രൂരത. 600ഓളം രോഗികളിൽ കേടായ പേസ് മേക്കറുകൾ ഘടിപ്പിക്കുകയും അതിൽ 200 രോ​ഗികൾ മരിക്കുകയും ചെയ്ത സംഭവത്തിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂസ് 18 ആണ് വാർത്ത റിപ്പോർച്ച് ചെയ്തത്. ഇറ്റാവ ജില്ലയിലെ സൈഫായി മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ കാർഡിയോളജിസ്റ്റ് ഡോ. സമീർ സറാഫ് എന്ന ഡോക്ടറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  2017-2021 കാലയളവിൽ പേസ്‌മേക്കറുകളിലാണ് ഇയാൾ രോ​ഗികൾക്ക് കേടായതും നിലവാരമില്ലാത്തതുമായ പേസ്മേക്കറുകൾ ഘടിപ്പിച്ചത്. അമിത നിരക്കും ഇയാൾ ഈടാക്കിയതായി പരാതി ഉയർന്നു. അഴിമതി നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്.

Read More... നാല് വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു, പൊലീസ് ഉദ്യോഗസ്ഥൻ രാജസ്ഥാനിൽ അറസ്റ്റിൽ

ഇയാളെ ലഖ്‌നൗവിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി. രോഗികളിൽ നിലവാരമില്ലാത്ത പേസ്‌മേക്കറുകൾ ഘടിപ്പിച്ചെന്ന് 2021-ൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്ക് ലഭിച്ച പരാതികളെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പേസ് മേക്കറുകൾ കുറഞ്ഞ വിലയ്ക്കാണ് ലഭിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്നാണ് ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. 2022 ഫെബ്രുവരിയിൽ ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുകയും സറാഫിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ചില രോ​ഗികളിൽ ഇയാൾ ഘടിപ്പിച്ച പേസ്മേക്കർ വെറും രണ്ടുമാസം മാത്രമാണ് പ്രവർത്തിച്ചതെന്നും ആരോപണമുയർന്നു.  

Latest Videos
Follow Us:
Download App:
  • android
  • ios